Asianet News MalayalamAsianet News Malayalam

'നത്തിങ്' പുതിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു

നത്തിങ്ങിന്റെ ഫോണ്‍ 2022 ഓടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവി ടെക് ഉല്‍പന്നങ്ങള്‍ക്ക് ശക്തി പകരാന്‍ ക്വാല്‍കോം ടെക്‌നോളജീസും അതിന്റെ സ്‌നാപ്ഡ്രാഗണ്‍ പ്ലാറ്റ്‌ഫോമും സഹകരിക്കുന്നു എന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

Carl Peis Nothing reportedly working on a phone launch expected in 2022
Author
New York, First Published Oct 17, 2021, 9:55 AM IST

ണ്‍പ്ലസില്‍ നിന്നും പടിയിറങ്ങിയ മുന്‍ സിഇഒ കാള്‍ പേ ആരംഭിച്ച കമ്പനി 'നത്തിങ്' പുതിയ ഫോണ്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്ത. ഓഡിയോ ഉല്‍പ്പന്നങ്ങളിലാണ് തങ്ങളുടെ ശ്രദ്ധയെന്നായിരുന്നു കമ്പനിയുടെ ലോഞ്ചിങ് സമയത്ത് കാള്‍പേ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ജിഎസ്എം അരീനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നത്തിങ്ങിന്റെ ഫോണ്‍ 2022 ഓടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവി ടെക് ഉല്‍പന്നങ്ങള്‍ക്ക് ശക്തി പകരാന്‍ ക്വാല്‍കോം ടെക്‌നോളജീസും അതിന്റെ സ്‌നാപ്ഡ്രാഗണ്‍ പ്ലാറ്റ്‌ഫോമും സഹകരിക്കുന്നു എന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

ഇത് പുതിയ ഉല്‍പ്പന്ന വിഭാഗങ്ങളിലേക്ക് ബ്രാന്‍ഡിന്റെ പ്രവേശനത്തിന് ഊര്‍ജ്ജം പകരുമെന്ന് പേ പ്രസ്താവനയില്‍ പറഞ്ഞു. ക്വാല്‍കോമുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട്, സിഇഒയും സ്ഥാപകനുമായ കാള്‍ പെയ് പറഞ്ഞു, 'ഞങ്ങളുടെ ആദ്യ ഉല്‍പന്നമായ ഇയര്‍ (1) വിജയകരമായി പുറത്തിറക്കിയത് ഒരു പുതിയ ചലഞ്ചര്‍ ബ്രാന്‍ഡ് ഉയര്‍ന്നുവരാനും ഇന്നത്തെ വിപണിയില്‍ ഇടമുണ്ടെന്ന് തെളിയിച്ചു. 

ആളുകളുടെയും സാങ്കേതികവിദ്യയുടെ ഇടയില്‍ തടസ്സങ്ങളില്ലാതെ ഒരു ഭാവിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിന് അതിരുകളില്ലാത്ത കണക്റ്റിവിറ്റി പരമപ്രധാനമാണ്. ക്വാല്‍കോം ടെക്‌നോളജികള്‍ക്കും തങ്ങളുടെ തന്ത്രപരമായ നിക്ഷേപകര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.

സ്‌നാപ്ഡ്രാഗണ്‍ മൊബൈല്‍ പ്ലാറ്റ്ഫോമുകളുടെ ശക്തിയും കാര്യക്ഷമതയും 5 ജി കണക്റ്റിവിറ്റിയുമായി വിവിധ വിഭാഗങ്ങളിലുള്ള ഉപകരണങ്ങളിലൂടെ സംയോജിപ്പിച്ച്, ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതിനാണ് ശ്രദ്ധ ചെലുത്തുന്നത്. നത്തിങ്ങനെ സംബന്ധിച്ചിടത്തോളം, കമ്പനിയുടെ ആദ്യ ഓഡിയോ ഉല്‍പന്നം വലിയ ഹിറ്റായിരുന്നു, പ്രേക്ഷകരില്‍ ഇത് വളരെ സ്വീകാര്യത നേടി. രണ്ട് മാസത്തിനുള്ളില്‍ 100,000 യൂണിറ്റുകള്‍ വിറ്റു. ഇന്ത്യയില്‍, ഇയര്‍ബഡുകള്‍ 5499 രൂപയ്ക്ക് മത്സരാധിഷ്ഠിത വിലയില്‍ പുറത്തിറക്കി, അത് എഎന്‍സി, എയര്‍ലെസ് ചാര്‍ജിംഗിനൊപ്പം വരുന്നു.

Follow Us:
Download App:
  • android
  • ios