ദീപാവലി ഓഫറുകളുമായി മൊബൈല്‍ ഫോണ്‍ രംഗത്തെ വമ്പന്മാരായ ഷവോമിയും. കമ്പനിയുടെ വിവിധ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി 'ദിവാലി വിത്ത് എംഐ' എന്ന പേരിലാണ് സ്പെഷ്യല്‍ സെയ്ല്‍ ഷവോമി സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ഷവോമിയുടെ സ്പെഷ്യല്‍ സെയ്ല്‍ എംഐ.കോമില്‍ നടക്കുന്നത്. 16 ജിബി ഇന്‍റേണല്‍ മെമ്മറിയുടെ റെഡ്മി 7A ഫോണ്‍ 4999 രൂപയ്ക്കും, 32 ജിബി ഇന്‍റേണല്‍ മെമ്മറിയുടെ റെഡ്മി 7A ഫോണ്‍ 5799 രൂപയ്ക്കും ലഭിക്കും.

പോക്കോ F1ന്‍റെ 64 ജിബി ഇന്റേണല്‍ മെമ്മറിയില്‍ 14999 രൂപയ്ക്കും 128 ജിബി മെമ്മറിയില്‍ 15999 രൂപയ്ക്കും 256 ജിബി മെമ്മറിയില്‍ 18999 രൂപയ്ക്കും ഫോണ്‍ ലഭിക്കും. റെഡ്മി K20 സീരിസ് ഫോണുകള്‍ക്ക് മികച്ച ഓഫറാണ് കമ്പനി നല്‍കുന്നത്. 6 ജിബി/64 ജിബി മെമ്മറി പാക്കേജോടെ എത്തുന്ന റെഡ്മി K20 ഫോണ്‍ 19,999 രൂപയ്ക്ക് ലഭിക്കും.

വിവിധ ഓഫറുകള്‍ ഇങ്ങനെ

6 ജിബി/128 ജിബി മെമ്മറി പാക്കേജോടെ എത്തുന്ന റെഡ്മി K20 പ്രോ ഫോണിന് 24,999 ലഭിക്കും. റെഡ്മി എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് ഓരോ പര്‍ച്ചേസിലും പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും നല്‍കുന്നുണ്ട്. 

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഷവോമി ഫോണുകള്‍ വാങ്ങുമ്പോഴാണ് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്. ഇഎംഐ വഴി ഫോണെടുത്താലും ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും.