Asianet News MalayalamAsianet News Malayalam

Fastrack Earbuds : ഫാസ്റ്റ്ട്രാക്ക് വയര്‍ലെസ് ഇയര്‍ബഡ്‌സുകള്‍ പുറത്തിറക്കി; വിലയും പ്രത്യേകതയും

മൂന്ന് സോളിഡ് മാറ്റ് നിറങ്ങളിലാണ് എഫ്ടി4 മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. 40 മണിക്കൂര്‍ പ്ലേബാക്ക് നല്കും. എന്‍വയോണ്‍മെന്റല്‍ നോയിസ് കാന്‍സലേഷനും 6 എംഎം ബാസ് ഡ്രൈവറും മികച്ച ശബ്ദം നല്കും. 

Fastrack launches FT3 and FT4 TWS Earbuds starting at Rs 2995
Author
New Delhi, First Published Jan 5, 2022, 5:17 PM IST

യൂത്ത് ഫാഷന്‍ ആക്‌സസറി ബ്രാന്‍ഡ് രംഗത്ത് മുന്‍നിരയിലുള്ള ഫാസ്റ്റ്ട്രാക്കിന്റെ സ്മാര്‍ട്ട് ഓഡിയോ സെഗ്മെന്റായ ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് ട്യൂണ്‍, ട്രൂലി വയര്‍ലസ് ഇയര്‍ബഡ്‌സുകളുടെ രണ്ട് പുതിയ വേരിയന്റുകള്‍ വിപണിയിലിറക്കി. എഫ്ടി3, എഫ്ടി4 എന്നിങ്ങനെ സംഗീതപ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ് ഇവ രണ്ടും. വളരെ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ മോഡലുകളാണ് എഫ്ടി3, എഫ്ടി4 എന്നിവ. പുതിയ ഇയര്‍ബഡുകള്‍ ചുറ്റുപാടുമുള്ള അധികശബ്ദത്തെ കുറയ്ക്കുന്നതിനും പുറമെ നിന്നുള്ള ശബ്ദങ്ങളെ തടയുന്നതിനും (ഇന്റലിജന്റ് എന്‍വയോണ്‍മെന്റല്‍ നോയ്‌സ് ക്യാന്‍സലേഷന്‍) കൂടുതല്‍ വ്യക്തതയോടെ കോളുകള്‍ വിളിക്കുന്നതിനും മികച്ച ശബ്ദം ആസ്വദിക്കുന്നതിനും സഹായിക്കും. ഗൂഗിള്‍, സിരി എന്നീ വോയിസ് അസിസ്റ്റന്റുകളും പുതിയ രണ്ട് ഇയര്‍ബഡുകളിലും പ്രവര്‍ത്തിക്കും.

മൂന്ന് സോളിഡ് മാറ്റ് നിറങ്ങളിലാണ് എഫ്ടി4 മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. 40 മണിക്കൂര്‍ പ്ലേബാക്ക് നല്കും. എന്‍വയോണ്‍മെന്റല്‍ നോയിസ് കാന്‍സലേഷനും 6 എംഎം ബാസ് ഡ്രൈവറും മികച്ച ശബ്ദം നല്കും. ഏറെ സമയം ഉപയോഗിക്കാന്‍ സഹായിക്കുന്നതാണ് വിയര്‍പ്പ് പ്രതിരോധ ഐപിഎക്‌സ്4 സഹിതമുള്ള എഫ്ടി4. 4495 രൂപയാണ് വില.

എഫ്ടി3 മോഡല്‍ നോയര്‍ ബ്ലാക്ക്, പേള്‍ വൈറ്റ്, റിച്ച് ഗ്രീന്‍, ബ്ലഷ് റോസ്‌ഗോള്‍ഡ് എന്നിങ്ങനെ നാല് സവിശേഷ നിറങ്ങളില്‍ ലഭ്യമാണ്. ഒട്ടേറെ ഫീച്ചറുകളുണ്ട്. 10 എംഎം ബാസ് ഡ്രൈവര്‍ ആയതിനാല്‍ മികച്ച ബാസ് ലഭിക്കും. ഇന്‍-ബില്‍റ്റ് ഗെയ്മിംഗ്, എന്‍വയോണ്‍മെന്റല്‍ നോയ്‌സ് കാന്‍സലേഷന്‍ എന്നിവയുള്ളതിനാല്‍ മികച്ച ഗെയ്മിംഗ് അനുഭവം നല്കും. 2995 രൂപയാണ് വില. വിയര്‍പ്പ്, ഈര്‍പ്പം പ്രതിരോധിക്കുന്ന ഐഎഎക്‌സ് 6 സഹിതമുള്ള എഫ്ടി3 മികച്ച ശബ്ദപങ്കാളിയാണ്.

വയര്‍ലെസ് നെക്ക്ബാന്‍ഡ്, വയര്‍ലെസ് ഹെഡ്‌ഫോണ്‍സ് എന്നിവയും ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് ട്യൂണുകള്‍ പുറത്തിറക്കുന്നുണ്ട്. സ്മാര്‍ട്ട് ഓഡിയോ ആക്‌സസറികള്‍ ജീവിതശൈലിയുടെ ഭാഗമായി മാറുകയാണെന്ന് ഫാസ്റ്റ്ട്രാക്ക് മാര്‍ക്കറ്റിംഗ് മേധാവി അജയ് മൗര്യ പറഞ്ഞു. ഉപയോക്താക്കള്‍ എപ്പോഴും പുതിയ സ്മാര്‍ട്ട് ഓഡിയോ സൊലൂഷന്‍സ് തേടുന്നവരാണ്. ഫാസ്റ്റ്ട്രാക്ക് എന്നും യൂത്തിനു വേണ്ടിയുള്ള ബ്രാന്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു.

സവിശേഷമായ നിറങ്ങളില്‍ ആകര്‍ഷകമായ രൂപത്തില്‍ പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ഫാസ്റ്റ്ട്രാക്ക് ട്യൂണ്‍സ് പോര്‍ട്ട്‌ഫോളിയോ ഒരുക്കിയിരിക്കുന്നത്. ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകള്‍, ഫാസ്റ്റ്ട്രാക്ക് വെബ്‌സൈറ്റ് (www.fastrack.in), വേള്‍ഡ് ഓഫ് ടൈറ്റന്‍, ടിസിഎലിന്റെ അംഗീകൃത ഡീലര്‍മാര്‍, ഷോപ്പേഴ്‌സ് സ്റ്റോപ് പോലെയുള്ള ലാര്‍ജ് ഫോര്‍മാറ്റ് സ്റ്റോറുകള്‍ ആമസോണ്‍ ഇന്ത്യ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios