മോട്ടോറോള എഡ്‌ജ് 60 പ്രോ, എഡ്‌ജ് 60 ഫ്യൂഷൻ, മോട്ടോ ജി96 5ജി, മോട്ടോ ജി86 പവർ, മോട്ടോറോള റേസർ 60 എന്നിവ മികച്ച ഓഫറുകളോടെ ദീപാവലി വില്‍പന കാലയളവില്‍ ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് സ്വന്തമാക്കാം

തിരുവനന്തപുരം: ഫ്ലിപ്‌കാർട്ട് ബിഗ് ബാങ് ദീപാവലി സെയിൽ 2025ല്‍ മോട്ടോറോള സ്‌മാർട്ട്‌ഫോണുകൾക്ക് വിലക്കിഴിവ്. മോട്ടോറോളയുടെ മുൻനിര ഫോണുകളായ മോട്ടോറോള എഡ്‌ജ് 60 പ്രോ, എഡ്‌ജ് 60 ഫ്യൂഷൻ, മോട്ടോ ജി96 5ജി, മോട്ടോ ജി86 പവർ, മോട്ടോറോള റേസർ 60 എന്നിവ മികച്ച ഓഫറുകളോടെ ദീപാവലി വില്‍പന കാലയളവില്‍ ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് സ്വന്തമാക്കാം. മോട്ടോറോളയുടെ ഫോണുകള്‍ക്ക് ലഭിക്കുന്ന ഓഫറുകള്‍ എന്തൊക്കെയെന്ന് വിശദമായി നോക്കാം.

മോട്ടോറോള ഫോണുകള്‍ക്ക് ഓഫര്‍

29999 രൂപ യഥാര്‍ഥ വിലയുള്ള മോട്ടോറോള എഡ്‌ജ് 60 പ്രോ (8 ജിബി +256 ജിബി മോഡൽ) 24999 രൂപയ്‌ക്ക് വാങ്ങിക്കാം. 33999 രൂപ വിലയുള്ള 12 ജിബി + 256 ജിബി മോഡൽ 28999 രൂപയ്‌ക്കും, 37999 രൂപ വിലയുള്ള 16 ജിബി + 512 ജിബി മോഡൽ 32999 രൂപയ്‌ക്കും ലഭ്യമാണ്. മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷന്‍ 18999 രൂപ (8 ജിബി + 256 ജിബി), 20999 രൂപ (12 ജിബി + 256ജിബി) എന്നിങ്ങനെയുള്ള വിലയില്‍ ലഭിക്കും. മോട്ടോ ജി96 5ജിക്ക് 14999 രൂപ (8 ജിബി +128 ജിബി), 16999 രൂപ (8 ജിബി + 256 ജിബി) എന്ന പ്രത്യേക നിരക്കിലും, മോട്ടോ ജി86 പവർ (8 ജിബി +128 ജിബി) ഉത്സവകാല വിലയായ 14999 രൂപയ്‌ക്കും ലഭ്യമാണ്. കൂടാതെ മോട്ടോറോളയുടെ ഫോൾഡബിൾ ഫോണായ റേസർ 60-യുടെ 8 ജിബി +256 ജിബി മോഡലിന് 39999 രൂപയാണ് ഈ ഉത്സവകാലത്തെ വില.

കൂടുതല്‍ വിലക്കിഴിവുകള്‍

ഫ്ലിപ്‌കാർട്ട് ബിഗ് ബാങ് ദീപാവലി സെയിൽ ഇക്കുറി സ്‍മാർട്ട്‌ഫോണുകൾക്ക് കമ്പനി വൻ കിഴിവുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിനുപുറമെ എസ്‌ബി‌ഐ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ 10 ശതമാനം ഉടൻ കിഴിവും ലഭ്യമാകും. ഐഫോൺ 16 ശ്രേണിയില്‍ ഐഫോൺ 16, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയ്‌ക്ക് ഡിസ്‌കൗണ്ട് ലഭിക്കുന്നു. പിക്‌സൽ 10 പ്രോ ഫോൾഡ്, പിക്‌സൽ 9 പ്രോ ഫോൾഡ്, നതിംഗ് ഫോൺ 3, നതിംഗ് ഫോൺ 3എ പ്രോ, സാംസങ് ഗാലക്സി എസ്24 എഫ്‌ഇ, സാംസങ് ഗാലക്‌സി എസ്24 എന്നീ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കും ഫ്ലിപ്‌കാർട്ട് ബിഗ് ബാങ് ദീപാവലി സെയിൽ 2025ല്‍ ആകര്‍ഷകമായ ഡീലുകള്‍ ലഭ്യമാണ്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്