Asianet News MalayalamAsianet News Malayalam

സാംസങ്ങ് ഗ്യാലക്സി എം40 ഇന്ത്യയിലേക്ക്

ഗ്യാലക്സി എം40 32 എംപി പിന്‍ ക്യാമറയുമായാണ് എത്തുന്നത്. ഈ ഫോണ്‍ ഏതാണ്ട് 20,000 രൂപയാണ് വില വരുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. സ്ക്രീന്‍ റെസല്യൂഷന്‍ 2340X1080 ആണ്. 

Galaxy M40 specs show it will offer great value for money
Author
Kerala, First Published Jun 1, 2019, 9:34 AM IST

സാംസങ്ങ് ഗ്യാലക്സി എം40 ജൂണ്‍ 11ന് ഇന്ത്യയില്‍ ഇറങ്ങും. സാംസങ്ങ് നാല് മാസം മുന്‍പാണ് എം സീരിസ് ഇന്ത്യയില്‍ എത്തിച്ചത്. ഇന്ത്യ പോലുള്ള വിപണികള്‍ക്ക് അനുയോജ്യമായ ഫോണ്‍ എന്നാണ് ഇതിനെ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചത്. ആദ്യഘട്ടത്തില്‍ എം10, എം20 എന്നീ ഫോണുകള്‍ ഇറക്കി മികച്ച അഭിപ്രായമാണ് സാംസങ്ങ് നേടിയത്. ഇതിന് പിന്നാലെയാണ് എം40 ഇറക്കുന്നത്.

ഗ്യാലക്സി എം40 32 എംപി പിന്‍ ക്യാമറയുമായാണ് എത്തുന്നത്. ഈ ഫോണ്‍ ഏതാണ്ട് 20,000 രൂപയാണ് വില വരുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. സ്ക്രീന്‍ റെസല്യൂഷന്‍ 2340X1080 ആണ്.  സ്ക്രീന്‍ സാംസങ്ങിന്‍റെ ഇന്‍ഫിനിറ്റി ഒ ഡിസ്പ്ലേ മോഡില്‍ ആയിരിക്കും. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍  675 ആയിരിക്കും ഫോണിന്‍റെ ചിപ്പ് സെറ്റ്. 6ജിബി റാം ശേഷിയാണ് ഫോണിനുണ്ടാകുക. 128 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്.

3,5000 എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡ് 9.0 പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ജൂണ്‍ 11ന് ഇറങ്ങുന്ന ഫോണ്‍ ഓണ്‍ലൈനായി ആമസോണിലൂടെയും, സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ലഭിക്കും. 

Follow Us:
Download App:
  • android
  • ios