ഗൂഗിളിന്റെ അടുത്ത തലമുറ സ്‍മാർട്ട്ഫോൺ നിരയായ ഗൂഗിൾ പിക്സൽ 11 സീരീസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് വഴി തെളിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗൂഗിൾ പിക്സൽ 10 സീരീസ് വലിയ സ്വീകാര്യത നേടിയിരുന്നു.
ഗൂഗിളിന്റെ അടുത്ത തലമുറ സ്‍മാർട്ട്ഫോൺ നിരയായ ഗൂഗിൾ പിക്സൽ 11 സീരീസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് വഴി തെളിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗൂഗിൾ പിക്സൽ 10 സീരീസ് വലിയ സ്വീകാര്യത നേടിയിരുന്നു. അതിലെ മിക്ക മോഡലുകളും ടെൻസർ G5 എസ്ഒസി ഉപയോഗിച്ചായിരുന്നു പ്രവർത്തിച്ചത്. എന്നാൽ പുതിയ സീരീസിൽ ഗൂഗിൾ കൂടുതൽ ശക്തമായ ടെൻസർ G6 ചിപ്പ് അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ടിപ്സ്റ്റർമാരുടെ വിവരങ്ങൾ പ്രകാരം ടെൻസർ G6 ചിപ്‌സെറ്റിൽ ഏഴ് കോർ സിപിയു ഉണ്ടായിരിക്കും എന്നാണ് സൂചന. ഇതിൽ രണ്ട് എഫിഷ്യൻസി കോറുകൾ, നാല് പെർഫോർമൻസ് കോറുകൾ, കൂടാതെ ഒരു പ്രൈം കോറും ഉൾപ്പെടും. പ്രത്യേകിച്ച് 4.11GHz വരെ ക്ലോക്ക് സ്പീഡ് നൽകുന്ന പ്രൈം കോർ, മുൻതലമുറയെ അപേക്ഷിച്ച് വലിയ പ്രകടന വർധനവിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ടെൻസർ G5 എസ്ഓസി ചിപ്‌സെറ്റിലെ പ്രൈം കോർ 3.78GHz വരെ മാത്രമാണ് എത്തുന്നത്.
ഗ്രാഫിക്സ് പെർഫോമൻസിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ടെൻസർ G6 ചിപ്‌സെറ്റിനൊപ്പം പവർ വിആർ സി- സീരീസ് ജിപിയു (PowerVR C-Series GPU) ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ഗെയിമിംഗിലും ഹൈ-എൻഡ് ഗ്രാഫിക് പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട അനുഭവം ലഭിക്കുമെന്ന് കരുതപ്പെടുന്നു. പുതിയ ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ഫോണുകളിൽ ഗൂഗിൾ പികസൽ 11, ഗൂഗിൾ പിക്സൽ 11 പ്രോ, ഗൂഗിൾ പിക്സൽ 11 പ്രോ എക്സ്എൽ എന്നിവ ഉൾപ്പെടും. ഇവയ്ക്ക് ക്യൂബ്‍സ്, ഗ്രിസ്‍ലി, കൊഡിയാക്ക് എന്നിങ്ങനെ കോഡ് നെയിമുകളും നൽകിയിട്ടുണ്ടെന്നാണ് വിവരം.
ഇതുകൂടാതെ, പിക്സൽ 11 മോഡലിന് 6.3 ഇഞ്ച് എൽടിപിഓ അമോലെഡ് ഡിസ്പ്ലേ, ഉയർന്ന റിഫ്രെഷ് റേറ്റ്, 12GB RAM, 128GB സ്റ്റോറേജ്, 5,000mAh ബാറ്ററി എന്നിവ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മീഡിയാടെക്ക് M90 മോഡവും ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. എങ്കിലും ഈ വിവരങ്ങൾ ഔദ്യോഗികമായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, പുതിയ ടെൻസർ G6 ചിപ്‌സെറ്റിന്റെ സാധ്യതകൾ ടെക് പ്രേമികളിൽ വലിയ പ്രതീക്ഷ ഉയർത്തിയിരിക്കുകയാണ്.


