ഐഫോണ്‍ 16ഇയുടെ വില ഇന്ത്യയില്‍ 59,900 രൂപയിലാണ് ആരംഭിക്കുന്നത്, ഇതില്‍ നിന്ന് 10,000 രൂപയുടെ കിഴിവ് സ്വന്തമാക്കാന്‍ അവസരം
ദില്ലി: ആപ്പിളിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 16ഇ-യുടെ (iPhone 16e) വില്‍പന ഫെബ്രുവരി 28ന് ആരംഭിക്കും. ഫോണിന്‍റെ പ്രീ-ഓര്‍ഡര്‍ പുരോഗമിക്കുകയാണ്. ഐഫോണ്‍ 16ഇ-യ്ക്ക് 10,000 രൂപ വരെ ഡിസ്‌കൗണ്ട് എങ്ങനെ നേടാമെന്ന് നോക്കാം.
ഐഫോണ്‍ 16ഇ-യുടെ വില ഇന്ത്യയില്‍ 59,900 രൂപയിലാണ് ആരംഭിക്കുന്നത്. ഐഫോണ്‍ 16ഇ-യുടെ പ്രീ-ഓര്‍ഡര്‍ ഫെബ്രുവരി 21ന് ആരംഭിച്ചിരുന്നു. ഫെബ്രുവരി 28ന് ഫോണ്‍ വിപണിയിലെത്തുമ്പോള്‍ 10,000 രൂപ വരെ സേവ് ചെയ്യാന്‍ കഴിയുന്ന പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിളിന്‍റെ ഔദ്യോഗിക വിതരണക്കാരായ റെഡിംഗ്‌ടണ്‍ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്. എങ്ങനെയാണ് ഈ ഓഫര്‍ ലഭിക്കുക എന്ന് നോക്കാം. ഐഫോണ്‍ 16ഇ-യ്ക്ക് ബാങ്ക് കാഷ്‌ബാക്കും എക്‌സ്‌ചേഞ്ച് ബോണസും റെഡിംഗ്‌ടണ്‍ നല്‍കുന്നുണ്ട്. ഐസിഐസിഐ, കൊടാക് മഹീന്ദ്ര ബാങ്ക്, എസ്‌ബിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഐഫോണ്‍ 16ഇ വാങ്ങുമ്പോള്‍ 4,000 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്ക് ലഭിക്കും. ഇതോടെ ഫോണിന്‍റെ വില 55,900 രൂപയായി താഴും. ഇതോടൊപ്പം പഴയ ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 6,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ഇതിനാല്‍ 49,900 രൂപയ്ക്ക് ഐഫോണ്‍ 16ഇ വാങ്ങാം.
പഴയ ഫോണിന്‍റെ മോഡലും കണ്ടീഷനും അനുസരിച്ച് റെഡിംഗ്‌ടണിന്‍റെ നിയമാവലി അനുസരിച്ചായിരിക്കും എക്സ്‌ചേഞ്ച് സൗകര്യം ഉപയോഗിക്കാന്‍ കഴിയുക. ഫെബ്രുവരി 28ന് രാവിലെ 8 മണി മുതല്‍ റെഡിംഗ്‌ടണ്‍ സ്റ്റോറുകള്‍ വഴി ഐഫോണ്‍ 16ഇ ഇന്ത്യയില്‍ വാങ്ങാം. രാജ്യത്തെ എല്ലാ റെഡിംഗ്‌ടണ്‍ സ്റ്റോറുകളിലും ഈ ഡിസ്‌കൗണ്ട് ഓഫര്‍ ലഭിക്കും.
ഐഫോണ്‍ 16ഇ- സ്‌പെസിഫിക്കേഷനുകള്‍
6.1 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലെ, ഫേസ് ഐഡി, ആക്ഷന്‍ ബട്ടണ്‍, യുഎസ്‌ബി-സി പോര്‍ട്ട്, എ18 ചിപ്പ്, ആപ്പിള്‍ ഇന്‍റലിജന്‍സ്, ചാറ്റ്‌ജിപിടി ഇന്‍റഗ്രേഷന്‍, 2x ഡിജിറ്റല്‍ സൂം സഹിതം 48 എംപി ഫ്യൂഷന്‍ സിംഗിള്‍ റീയര്‍ ക്യാമറ, ഓട്ടോഫോക്കസ് സഹിതം 12 എംപി ട്രൂഡെപ്ത് സെല്‍ഫി ക്യാമറ, 60 ഫ്രെയിം പെര്‍ സെക്കന്‍ഡ് സഹിതം 4കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയാണ് ഐഫോണ്‍ 16ഇ-യുടെ പ്രധാന സവിശേഷതകള്‍. റാം വിവരം ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല. ഐഫോണ്‍ 16ഇ-യ്ക്ക് 128 ജിബി സ്റ്റോറേജ് മോഡലിന് 59,900 രൂപ, 256 ജിബി മോഡലിന് 69,900 രൂപ, 512 ജിബി മോഡലിന് 89,900 രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ വില.
Read more: ഐഫോൺ 16ഇ കുറഞ്ഞ വിലയിൽ എവിടെ നിന്ന് വാങ്ങാം? വിവിധ രാജ്യങ്ങളിലെ വില താരതമ്യം
