Asianet News MalayalamAsianet News Malayalam

ഐഫോണ്‍ 15 പ്രോ മാക്‌സ് വരെ തോറ്റു, കുഞ്ഞൻ ഐഫോണിലെടുത്ത ഫോട്ടോയ്ക്ക് ഇന്ത്യക്കാരന് വമ്പൻ പുരസ്കാരം

ഐഫോണ്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്‌സില്‍ പോട്രൈറ്റ് കാറ്റഗറിയിലെ മത്സരത്തില്‍ 140 രാജ്യങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുത്തു

Indian photographer shot an award winning image using the cheapest Apple iPhone that sells in India
Author
First Published Aug 23, 2024, 11:59 AM IST | Last Updated Aug 23, 2024, 12:04 PM IST

മുംബൈ: മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ ഏതൊരു ബ്രാന്‍ഡിനോടും കിടപിടിക്കുന്ന മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കുന്ന ഐഫോണുകള്‍. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഐഫോണ്‍ 15 സിരീസിലെ ക്യാമറകള്‍ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും മനംകവര്‍ന്നിരുന്നു. എന്നാല്‍ ആപ്പിളിന്‍റെ ഏറ്റവും ലോ-ബഡ്ജറ്റ് ഫോണ്‍ ഉപയോഗിച്ചെടുത്ത ഫോട്ടോയ്‌ക്ക് ഒരു ഇന്ത്യക്കാരന്‍ പുരസ്‌കാരം നേടിയിരിക്കുകയാണ്. 

ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുള്ള ഏറ്റവും വില കുറഞ്ഞ ഐഫോണായ ഐഫോണ്‍ എസ്ഇയില്‍ മനൂഷ് കല്‍വാരി പകര്‍ത്തിയ ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 2022ന് ശേഷം അപ്‌ഡേഷന്‍ നടന്നിട്ടില്ലാത്ത മോഡലാണ് ഐഫോണ്‍ എസ്‌ഇ. പുതിയ ഐഫോണ്‍ മോഡലുകളോട് കിടപിടിക്കുന്ന ക്യാമറ ഫീച്ചറുകളൊന്നും എസ്ഇയില്‍ ഇല്ല. എന്നാല്‍ അതൊന്നും മനൂഷിന്‍റെ ഫോട്ടോഗ്രാഫി സ്‌കില്ലിന് തടസമായില്ല. ഐഫോണ്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് 2024ല്‍ (Ippawards) പോട്രൈറ്റ് കാറ്റഗറിയില്‍ മൂന്നാം സ്ഥാനം മനൂഷിന്‍റെ ചിത്രത്തിന് ലഭിച്ചു. "The Gaddi Boy and His Goat" എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്. ഹിമാചല്‍പ്രദേശിലെ ബര്‍വയില്‍ ഒരു പിഞ്ചുബാലന്‍ ആട്ടിന്‍കുഞ്ഞിനെയും എടുത്തുപിടിച്ച് പോസ് ചെയ്യുന്ന ചിത്രമാണ് മനൂഷ് കല്‍വാരി മത്സരത്തിന് അയച്ചത്. 

ഐഫോണ്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്‌സില്‍ പോട്രൈറ്റ് കാറ്റഗറിയിലെ മത്സരത്തില്‍ 140 രാജ്യങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുത്തു. ജര്‍മനിയില്‍ നിന്നുള്ള ആര്‍ടെം കൊലെഗ്‌നോവ് ഒന്നും ചൈനയില്‍ നിന്നുള്ള എന്‍ഗ്വാ നീ രണ്ടാം സ്ഥാനവും നേടി. കൊലെഗ്‌നോവ് റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ്‌ബര്‍ഗില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്. എന്‍ഹ്വായുടെ ഫോട്ടോയാവട്ടെ ഇന്ത്യയിലെ വാരണാസിയില്‍ നിന്ന് ചിത്രീകരിച്ചതാണ്. ഇരു ചിത്രങ്ങളും ഐഫോണ്‍ എക്‌സിലാണ് പകര്‍ത്തിയത് എന്ന പ്രത്യേകതയുണ്ട്. ഐഫോണ്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്‌സില്‍ ആകെ 15 കാറ്റഗറികളിലേക്കാണ് മത്സരം നടന്നത്.  

Read more: ഐഫോണ്‍ 16 പ്രോ മാക്‌സ് ചരിത്രം രചിക്കും; ഏറ്റവും കനംകുറഞ്ഞ സ്ക്രീന്‍ പുറംചട്ട- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios