Asianet News MalayalamAsianet News Malayalam

ഒരു മാസം വെള്ളത്തില്‍ കിടന്നിട്ടും, ഒന്നും പറ്റാതെ ഐഫോണ്‍ 11.!

50 കാരിയായ കനേഡിയന്‍ യുവതി മത്സ്യബന്ധനത്തിനിറങ്ങുമ്പോള്‍ ഐഫോണ്‍ തടാകത്തിലേക്ക് പതിച്ചു. ഐഫോണ്‍ 11 പ്രോയും 11 പ്രോ മാക്‌സും 13 മിനിറ്റ് വരെ 30 മിനിറ്റ് വെള്ളത്തെ പ്രതിരോധിക്കും, പക്ഷേ 30 ദിവസത്തേക്ക് വെള്ളത്തിനടിയില്‍ നിലനില്‍ക്കുമെന്ന് അവരാരും കരുതിയില്ല. 

iPhone 11 Pro found in working condition after being underwater for 30 days
Author
New York, First Published Mar 29, 2021, 3:36 PM IST

ഒരു മാസത്തോളം വെള്ളത്തിനടിയില്‍ കിടന്നിട്ടും ഫോണിനൊന്നും പറ്റിയില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിക്കണം, കാരണം, ഈ പറയുന്ത് ഐഫോണ്‍ 11-നെ ക്കുറിച്ചാണ്. ഈ സീരീസ് ഫോണുകള്‍ വാട്ടര്‍ റെസിസ്റ്റന്‍റ് ആണെന്ന് ആപ്പിള്‍ പറയുന്നുണ്ടെങ്കിലും 30 ദിവസത്തോളം വെള്ളത്തിനടിയിലായ ശേഷവും ഇത് നന്നായി പ്രവര്‍ത്തിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ അത് സംഭവിച്ചിരിക്കുന്നു. 50 കാരിയായ കനേഡിയന്‍ യുവതി മത്സ്യബന്ധനത്തിനിറങ്ങുമ്പോള്‍ ഐഫോണ്‍ തടാകത്തിലേക്ക് പതിച്ചു. ഐഫോണ്‍ 11 പ്രോയും 11 പ്രോ മാക്‌സും 13 മിനിറ്റ് വരെ 30 മിനിറ്റ് വെള്ളത്തെ പ്രതിരോധിക്കും, പക്ഷേ 30 ദിവസത്തേക്ക് വെള്ളത്തിനടിയില്‍ നിലനില്‍ക്കുമെന്ന് അവരാരും കരുതിയില്ല. 

അമ്പതുകാരിയായ ആംഗി കാരിയര്‍ ക്യാനഡയിലെ സസ്‌കാച്ചെവാനിലെ വാസ്‌ക്വസ് തടാകത്തില്‍ മത്സ്യബന്ധനത്തിന് പോയി. എന്നാല്‍ ശക്തമായ കാറ്റ് കാരണം അവളുടെ ഫോണ്‍ വെള്ളത്തില്‍ വീണു. ഏറ്റവും സന്തോഷകരമായ നിമിഷം വളരെ പെട്ടെന്നാണ് ദുഃഖമയമായത്. ഫോണ്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ അവള്‍ വീട്ടിലേക്ക് മടങ്ങി. അവളുടെ പ്രധാന ചിത്രങ്ങളും മറ്റു ഡേറ്റയുമെല്ലാം ഫോണിലായതിനാല്‍ അവള്‍ വീണ്ടും തടാകത്തിലേക്ക് തിരിച്ചുപോയി. ഏറെ നേരം തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ദിവസങ്ങള്‍ക്കു ശേഷം ഒരു ഫിഷ് ഫൈന്‍ഡര്‍ ഉപയോഗിച്ച് കാരിയര്‍, ഒരു കാന്തത്തിന്റെ സഹായത്തോടെ ഫോണ്‍ വലിച്ചെടുക്കുന്നതില്‍ വിജയിച്ചു. അവളുടെ ഫോണ്‍ കണ്ടെത്തിയെങ്കിലും 30 ദിവസമാണ് തടാകത്തില്‍ മുങ്ങിക്കിടന്നത്. തുടര്‍ന്ന് ഇത് പ്രവര്‍ത്തിക്കുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, ഐഫോണ്‍ ബൂട്ട് ചെയ്ത് ഉടന്‍ തന്നെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതെ, ഐഫോണ്‍ 11 പ്രോയ്ക്ക് ഐപി 68 റേറ്റിംഗുണ്ട്, പക്ഷേ മുപ്പത് ദിവസത്തിന് ശേഷം ഫോണ്‍ സാധാരണ നിലയിലാകുമെന്ന് ആരും കരുതിയില്ല.

മാര്‍ച്ചില്‍, ബ്രിട്ടീഷ് കൊളംബിയയിലെ ഒരു മുങ്ങല്‍ വിദഗ്ദ്ധന്‍ ക്ലേട്ടണ്‍ ഹള്‍ക്കന്‍ബെര്‍ഗും ഭാര്യ ഹെതറും അവരുടെ ഡൈവിംഗിനിടെ ഒരു ഐഫോണ്‍ 11 കണ്ടെത്തി. ഇതിനെക്കുറിച്ച് ദമ്പതികള്‍ യൂട്യൂബില്‍ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഹാരിസണ്‍ തടാകത്തിന്റെ അടിയില്‍ ഒരു ഐഫോണ്‍ 11 കണ്ടെത്തിയതായി വെളിപ്പെടുത്തി. തടാകത്തില്‍ നിന്ന് രണ്ട് ഫോണുകള്‍ ദമ്പതികള്‍ കണ്ടെത്തി എന്നതാണ് ശ്രദ്ധേയം. ഹെതര്‍ ഐഫോണ്‍ കണ്ടെത്തിയപ്പോള്‍ ക്ലേട്ടണ്‍ ഒരു ഫ്‌ലിപ്പ് ഫോണ്‍ കണ്ടെത്തി. ഫ്‌ലിപ്പ് ഫോണിനേക്കാള്‍ മികച്ച അവസ്ഥയില്‍ ഐഫോണ്‍ ആയിരിക്കുമ്പോള്‍ ഫ്‌ലിപ്പ് ഫോണിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.

ആറ് മാസമായി ഐഫോണ്‍ വെള്ളത്തിനടിയിലായിരുന്നു, എന്നാല്‍ ചെറിയ സ്പീക്കര്‍ പ്രശ്‌നങ്ങളും കേടായ മൈക്രോഫോണും കൂടാതെ, ഫോണിന് കേടുപാടുകള്‍ ഒന്നും തന്നെയില്ല. ഈ കഥകള്‍ ശരിക്കും ആശ്ചര്യകരമാണ്, കാരണം ആപ്പിള്‍ പോലും തങ്ങളുടെ ഫോണുകള്‍ക്ക് ദിവസങ്ങളോളം നിലനില്‍ക്കുമെന്ന് അവകാശപ്പെട്ടിട്ടില്ല. എന്നുകരുതി, ആപ്പിള്‍ ഫോണ്‍ എടുത്ത് വെള്ളിത്തിലിട്ട് പരീക്ഷിക്കാനൊന്നും ആരും മെനക്കെടണ്ട. ഇവരെ പോലെ ഭാഗ്യം എപ്പോഴും കൂട്ടുനില്‍ക്കണമെന്നില്ലല്ലോ.

Follow Us:
Download App:
  • android
  • ios