Asianet News MalayalamAsianet News Malayalam

ഐഫോണ്‍ 13-ന് വലിയ ബാറ്ററി, കാത്തിരിപ്പ് അവസാനിക്കുന്നു, പ്രഖ്യാപനം സെപ്റ്റംബര്‍ 14-ന്

ഐഫോണ്‍ 12 പ്രോ മാക്‌സിനെ അപേക്ഷിച്ച് പ്രോ മാക്‌സ് മോഡലിന് 18 ഉം 20 ശതമാനവും വലിയ ബാറ്ററിയും ഐഫോണ്‍ 13 മിനി അധിക ബാറ്ററി ലൈഫും നല്‍കുമെന്നാണ് സൂചന. 

iPhone 13 Apple Watch Series 7 and AirPods 3 to come with large batteries
Author
Apple Park, First Published Sep 10, 2021, 9:10 AM IST

ടുവില്‍ ഐഫോണ്‍ 13-നു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. സെപ്റ്റംബര്‍ 14 ന് പുതിയ ഐഫോണ്‍ 13 സീരീസ്, ആപ്പിള്‍ വാച്ച് സീരീസ് 7, എയര്‍പോഡ്‌സ് 3 എന്നിവ ഔദ്യോഗികമാക്കാന്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ഐഫോണ്‍ നിരയില്‍ വില വര്‍ദ്ധനവ് ഉണ്ടാവുകയില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തത്തില്‍ ഭാരം വര്‍ദ്ധിക്കും. 

ഐഫോണ്‍ 12 പ്രോ മാക്‌സിനെ അപേക്ഷിച്ച് പ്രോ മാക്‌സ് മോഡലിന് 18 ഉം 20 ശതമാനവും വലിയ ബാറ്ററിയും ഐഫോണ്‍ 13 മിനി അധിക ബാറ്ററി ലൈഫും നല്‍കുമെന്നാണ് സൂചന. 6.1 ഇഞ്ച് ഡിസ്‌പ്ലേയുള്ള മോഡലുകള്‍ക്ക് ഒരേ ബാറ്ററി സവിശേഷതകളുണ്ടാകും. ഇത് ഏകദേശം 10 ശതമാനം ശേഷി വര്‍ദ്ധിക്കും. 120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ് സാങ്കേതികവിദ്യ കാരണം പ്രോ മോഡലുകള്‍ക്ക് മറ്റുള്ളവയേക്കാള്‍ വേഗത്തില്‍ ബാറ്ററി ചാര്‍ജ് നഷ്ടപ്പെട്ടേക്കാം. കഴിഞ്ഞ വര്‍ഷത്തെ മോഡലിനെ അപേക്ഷിച്ച് പ്രോ മാക്‌സ് മോഡലുകള്‍ക്ക് 18 മുതല്‍ 20% വലിയ ബാറ്ററി കാണാം. 

ആപ്പിള്‍ വാച്ച് സീരീസ് 7 യഥാര്‍ത്ഥ ആപ്പിള്‍ വാച്ചിന് ശേഷമുള്ള ആദ്യത്തെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടുത്തും. ലോഞ്ച് ഇവന്റില്‍, ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയുള്‍പ്പെടെയുള്ള ഐഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്റ്റംബര്‍ 17 മുതല്‍ ഐഫോണ്‍ 13 മോഡലുകള്‍ പ്രീഓര്‍ഡറുകള്‍ ആരംഭിക്കും. ഇന്ത്യയില്‍, സ്മാര്‍ട്ട്‌ഫോണുകള്‍ ഒക്ടോബര്‍ 1 മുതല്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios