Asianet News MalayalamAsianet News Malayalam

ഒടുവില്‍, ഐഫോണ്‍ 13 ബാറ്ററി സവിശേഷതകള്‍ വെളിപ്പെടുത്തി, 13 പ്രോ മാക്‌സിന് ഏറ്റവും വലിയ ബാറ്ററി

 ഓരോ ഐഫോണ്‍ മോഡലിന്റെയും ബാറ്ററി ശേഷി കമ്പനി വെളിപ്പെടുത്തുന്നു. മുഴുവന്‍ ഐഫോണ്‍ 13 സീരീസും കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 12 നെ അപേക്ഷിച്ച് ഉയര്‍ന്ന ബാറ്ററി ശേഷികള്‍ ഉപയോഗിക്കുന്നു. ഈ വലിയ ശേഷികള്‍ ഭാഗികമായി മെച്ചപ്പെട്ട പ്രവര്‍ത്തനസമയം എന്നാണ് അര്‍ത്ഥമാക്കുന്നത്. 

iPhone 13 battery specifications revealed
Author
Apple Infinite Loop, First Published Sep 21, 2021, 12:05 PM IST

ല്ലാ വര്‍ഷവും സെപ്റ്റംബറില്‍ ആപ്പിള്‍ അതിന്റെ പുതിയ ഐഫോണുകള്‍ പ്രഖ്യാപിക്കുമെങ്കിലും കൃത്യമായ സ്‌പെസിഫിക്കേഷനുകള്‍ വെളിപ്പെടുത്താറില്ല. ഇത്തവണയും പതിവ് തെറ്റിച്ചില്ല. അതു കൊണ്ട് തന്നെ പുതിയ ഐഫോണിന്റെ ബാറ്ററിയെക്കുറിച്ചായിരുന്നു ചര്‍ച്ചകളേറെയും. ഇപ്പോള്‍, ഓരോ ഐഫോണ്‍ മോഡലിന്റെയും ബാറ്ററി ശേഷി കമ്പനി വെളിപ്പെടുത്തുന്നു. മുഴുവന്‍ ഐഫോണ്‍ 13 സീരീസും കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 12 നെ അപേക്ഷിച്ച് ഉയര്‍ന്ന ബാറ്ററി ശേഷികള്‍ ഉപയോഗിക്കുന്നു. ഈ വലിയ ശേഷികള്‍ ഭാഗികമായി മെച്ചപ്പെട്ട പ്രവര്‍ത്തനസമയം എന്നാണ് അര്‍ത്ഥമാക്കുന്നത്. കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിക്കുമ്പോള്‍ ഫോണിന് വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഐഫോണ്‍ 13 സീരീസ് രണ്ടില്‍ നിന്നും പ്രയോജനം ചെയ്യും.

ഐഫോണ്‍ 13 മിനിക്ക് 9.57Whr ബാറ്ററിയും ഐഫോണ്‍ 13 ന് 12.41Whr ബാറ്ററിയും ഐഫോണ്‍ 13 പ്രോയ്ക്ക് 11.97Whr ബാറ്ററിയും ഒടുവില്‍ ഐഫോണ്‍ 13 പ്രോ മാക്‌സിന് 16.75Whr ബാറ്ററിയുമുണ്ടെന്ന് ആപ്പിള്‍ വെളിപ്പെടുത്തി. ഇപ്പോള്‍,

ഐഫോണ്‍ 13 മിനി - 2500 എംഎഎച്ച്
ഐഫോണ്‍ 13 - 3265എംഎഎച്ച്
ഐഫോണ്‍ 13 പ്രോ - 3150എംഎഎച്ച്
ഐഫോണ്‍ 13 പ്രോ മാക്സ് - 4400എംഎഎച്ച്

ഐഫോണ്‍ 13 പ്രോ മാക്‌സിനാണ് ഏറ്റവും വലിയ ബാറ്ററി. ഇത് ഐഫോണിലെ എക്കാലത്തെയും വലിയ ബാറ്ററിയുള്ളതാണെന്നും 28 മണിക്കൂര്‍ തുടര്‍ച്ചയായ വീഡിയോ പ്ലേബാക്ക് നല്‍കാനാകുമെന്നും ആപ്പിള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 12 പ്രോ മാക്‌സില്‍ നിന്നുള്ള 18 ശതമാനം ഉയര്‍ച്ചയാണിത്. ഐഫോണ്‍ 13 മിനിയുടെ ബാറ്ററി കഴിഞ്ഞ വര്‍ഷത്തെ മോഡലിനെക്കാള്‍ വെറും 9 ശതമാനം വലുതു മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തെ മോഡലിനെ അപേക്ഷിച്ച് ബാറ്ററി വലുപ്പത്തില്‍ 15 ശതമാനം വര്‍ധനയാണ് ഐഫോണ്‍ 13 കാണിക്കുന്നത്. അവസാനമായി, ഐഫോണ്‍ 13 പ്രോയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ മോഡല്‍ വന്നതിനേക്കാള്‍ 11 ശതമാനം വലിയ ബാറ്ററിയുണ്ട്. വലിയ വിലവ്യത്യാസമുണ്ടെങ്കിലും ഐഫോണ്‍ 13 പ്രോയുടേതിനേക്കാള്‍ ചെറിയ ബാറ്ററിയാണ് ഐഫോണ്‍ 13 പ്രോയില്‍ ഉള്ളത്.

ഐഫോണ്‍ 13 സീരീസ് മികച്ച ബാറ്ററി പവര്‍ നല്‍കുന്നുണ്ടെങ്കിലും ചില ആന്‍ഡ്രോയിഡ് ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നതുമായി പൊരുത്തപ്പെടുന്നില്ല. ലോ-എന്‍ഡ് ഫോണുകളില്‍ വലിയ ബാറ്ററികളും നീണ്ട സ്റ്റാന്‍ഡ്‌ബൈ സമയങ്ങളും സാധാരണമാണ്. ഷവോമി, റിയല്‍മീ, നോക്കിയ തുടങ്ങിയ കമ്പനികള്‍ക്ക് 5000എംഎഎച്ച് ബാറ്ററികളുള്ള ഫോണുകളുണ്ട്. ഐഒഎസ് ആന്‍ഡ്രോയ്ഡ് പോലെ പവര്‍ കൂടുതല്‍ ആവശ്യമുള്ളത് വച്ചു നോക്കുമ്പോള്‍ ഐഫോണുകള്‍ക്ക് ഒഎസ് പ്രയോജനം ലഭിക്കും. എന്നാല്‍, ആന്‍ഡ്രോയിഡില്‍ ഇപ്പോഴും നല്ല വില വ്യത്യാസമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios