ഫ്ലിപ്കാർട്ടിൽ പരമാവധി എക്‌സ്‌ചേഞ്ച് തുകയായി 16,000 രൂപയാണ് നല്‍കുന്നത്, നിങ്ങളുടെ പഴയ ഫോൺ കൊടുത്താല്‍ ഇത് ലഭിക്കും. 

ദില്ലി: ഐഫോൺ 13 വന്‍ വിലക്കുറവില്‍ നേടാന്‍ അവസരം. ഫ്ലിപ്പ്കാര്‍ട്ടിലാണ് (Flipkart) ഈ അവസരം. ഐഫോണ്‍ 13 (iPhone 13) ന്‍റെ ഇപ്പോഴത്തെ വില 74,850 രൂപയാണ്. ഇത് സാധ്യമാകുന്നത് തന്നെ ഇപ്പോള്‍ ലഭിക്കുന്ന യാഥാര്‍ത്ഥ വിലയായ 79,900 രൂപയില്‍ നിന്നും 6% കിഴിവ് ഉള്ളതിനാലാണ്. എക്സേഞ്ച് ഓഫറും മറ്റ് കാര്‍ഡ് ഓഫറുകള്‍ കൂടി പരിഗണിച്ചാല്‍ ഐഫോണ്‍ 13 128GB ഫോണ്‍ 53,850 രൂപയ്ക്ക് സ്വന്തമാക്കാം.

ഫ്ലിപ്കാർട്ടിൽ പരമാവധി എക്‌സ്‌ചേഞ്ച് തുകയായി 16,000 രൂപയാണ് നല്‍കുന്നത്, നിങ്ങളുടെ പഴയ ഫോൺ കൊടുത്താല്‍ ഇത് ലഭിക്കും. എന്നാൽ നല്‍കുന്ന ഫോണ്‍ നല്ല അവസ്ഥയിലാണെങ്കിൽ മാത്രം മുഴുവന്‍ തുക ലഭിക്കൂ. ഏതെങ്കിലും തരത്തിലുള്ള പൊട്ടലുകളോ പോറലുകളോ ഉണ്ടെങ്കില്‍ ലഭിക്കുന്ന കിഴിവ് കുറയും. ആപ്പിളിന് മാത്രമല്ല, ഏത് ഫോണും കൈമാറ്റം ചെയ്യാം.

ഫ്ലിപ്പ്കാർട്ടിൽ ഐഫോണ്‍ 13-ന്റെ വില 74,850 രൂപയാണ്, എക്സേഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ 16,000 രൂപ ലഭിക്കും. ഇതോടെ ഐഫോണ്‍ 13ന്‍റെ വില 58,850 രൂപയായി കുറയുന്നു. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉടമകൾക്ക് ഐഫോണ്‍ 13ന് 5,000 രൂപ കിഴിവ് ലഭിക്കും. ഇതോടെ ഫോണിന്‍റെ വില 53,850 രൂപയായി കുറയുന്നു. 

അതുപോലെ, ആമസോൺ ഇന്ത്യ ഐഫോൺ 13 രൂപയ്ക്ക് വിൽക്കുന്നു. 74,900 രൂപയാണ് വില. മുമ്പത്തെ ഫോണിന് 11,050 രൂപ എക്സേഞ്ച് വില പരമാവധി ആമസോണ്‍ നല്‍കുന്നു. ഇതോടെ ആമസോണില്‍ ഐഫോണ്‍ 13ന്‍റെ വില 63,850 ആയി കുറയ്ക്കുന്നു. നിലവിൽ, ആമസോണിൽ ഐഫോണ്‍ 13ന് ബാങ്ക് ഓഫറുകളൊന്നുമില്ല.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 13 ന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയും എ15 ബയോണിക് പ്രൊസസറുമാണ് ഉള്ളത്. ഐഫോൺ 13-ൽ ഒറ്റ 12എംപി ഫ്രണ്ട് ക്യാമറയും ഇരട്ട 12എംപി ബാക്ക് ക്യാമറകളും ഉൾപ്പെടുന്നു.