Asianet News MalayalamAsianet News Malayalam

മലയിടുക്കിലേക്ക് വീണ കാറില്‍ കുടുങ്ങിയ യാത്രക്കാരന് രക്ഷകനായി ഐഫോൺ 14

കാർ തകർന്ന പ്രദേശത്തിന് സെല്ലുലാർ അല്ലെങ്കിൽ വൈഫൈ കവറേജ് ഇല്ലായിരുന്നു, എന്നാൽ സാറ്റലൈറ്റ് കണക്ഷൻ ഉള്ളത് കൊണ്ട് മെസെജ് പെട്ടെന്ന് സെന്‍റായി.

iPhone 14 saves man after his car falls into 400 feet deep gorge vvk
Author
First Published Jul 27, 2023, 3:21 PM IST

ലോസ് ഏഞ്ചൽസ്: രക്ഷകനായി ഐഫോൺ 14 മാറിയ വാർത്ത ചർച്ചയാകുകയാണ് ഇപ്പോൾ. ലോസ് ഏഞ്ചൽസിനടുത്താണ് സംഭവം.  വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഒരാളുടെ കാർ അബദ്ധത്തിൽ പാറയിൽ ഇടിച്ച്  400 അടി  താഴ്ചയുള്ള മൌണ്ട് വിൽസൺ ഏരിയയിലെ ഒരു മലയിടുക്കിലേക്ക് വീണു. ഐഫോൺ 14 ലെ ഫീച്ചറുകളാണ് അയാൾക്ക് രക്ഷയായത്. ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്ഒഎസ് എന്നിവയാണ് ആ ഫീച്ചറുകൾ.

ഒന്നാമതായി, ഗുരുതരമായ ഒരു കാർ അപകടം സംഭവിച്ചതായി ഐഫോൺ 14 യാന്ത്രികമായാണ് മനസ്സിലാക്കിയത്. ഈ പെട്ടെന്നുള്ള കണ്ടെത്തലാണ്  മനുഷ്യന് എത്രയും വേഗം സഹായം എത്തിക്കുന്നതിൽ നിർണായകമായത്.രണ്ടാമതായി, സാറ്റലൈറ്റ് കണക്ഷൻ ഉപയോഗിച്ച് ഫോൺ എമർജൻസി റിലേ സെന്ററിലേക്ക് ഒരു ടെക്സ്റ്റ് മെസെജ് അയച്ചു. 

കാർ തകർന്ന പ്രദേശത്തിന് സെല്ലുലാർ അല്ലെങ്കിൽ വൈഫൈ കവറേജ് ഇല്ലായിരുന്നു, എന്നാൽ സാറ്റലൈറ്റ് കണക്ഷൻ ഉള്ളത് കൊണ്ട് മെസെജ് പെട്ടെന്ന് സെന്‍റായി. കറക്ട് ലൊക്കേഷൻ കണ്ടെത്തനായത് ഇങ്ങനെയാണ്.  ഈ വിവരത്തിന്റെ സഹായത്തോടെ എമർജൻസി റെസ്‌പോണ്ടർമാർക്ക് മലയിടുക്കിലെ ആളെ കണ്ടെത്താൻ കഴിഞ്ഞു.

ഐഫോണിന്റെ സഹായമില്ലായിരുന്നുവെങ്കിൽ ആളെ കണ്ടെത്തുന്നത് വെല്ലുവിളിയാകുമായിരുന്നുവെന്ന് മോൺട്രോസ് സെർച്ച് ആൻഡ് റെസ്‌ക്യൂവിൽ നിന്നുള്ള സ്റ്റീവ് ഗോൾഡ്‌സ്‌വർത്തിയുടെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിലൊരാൾ പറഞ്ഞു.യഥാ സമയത്തെ ഇടപെടലാണ് ജീവൻ രക്ഷിക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എല്ലാ ഐഫോണ്‍ 14 മോഡലുകളിലും ക്രാഷ് ഡിറ്റക്ഷൻ ഒരു ഡിഫോൾട്ട് ഫീച്ചറായി വരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.  നിർണായക സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വരുത്താനും പരമ്പരാഗത ആശയവിനിമയ രീതികൾ ലഭ്യമല്ലാത്തപ്പോൾ ജീവൻ രക്ഷിക്കാനും സ്മാർട്ട് ഫോണിലെ ഇത്തരം ഫീച്ചറുകള്‌ക്ക് കഴിയും.

ചാറ്റ് ജിപിടി ഇനി മൊബൈല്‍ ആപ്പായി ലഭിക്കും; അറിയേണ്ടതെല്ലാം

ചന്ദ്രയാൻ-3 അഞ്ചാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയകരം; ഇനി ചന്ദ്രനിലേക്ക് കുതിക്കാന്‍ റെഡിയാകും
 

Follow Us:
Download App:
  • android
  • ios