Asianet News MalayalamAsianet News Malayalam

ഐഫോണ്‍ 15 വാങ്ങാന്‍ ഇതാണ് ടൈം; വമ്പന്‍ ഓഫര്‍, ബാങ്ക് ഡിസ്‌‌കൗണ്ടും ലഭ്യം

ഐഒഎസ് പ്ലാറ്റ്ഫോമിലുള്ള ഐഫോണ്‍ 15 128 ജിബി വേരിയന്‍റിന് 6.1 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്

iphone 15 gets 11 percent discount and rs 4000 instant discount on amazon now
Author
First Published Aug 3, 2024, 10:10 AM IST | Last Updated Aug 3, 2024, 10:12 AM IST

മുംബൈ: ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ് ആപ്പിള്‍ പ്രേമികള്‍. ഇതിന് മുമ്പ് ഐഫോണ്‍ 15 വാങ്ങാന്‍ മോഹമുള്ളവര്‍ക്കായി വമ്പിച്ച ഓഫറാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഐഫോണ്‍ 15ന്‍റെ 128 ജിബി വേരിയന്‍റിന് 79,600 രൂപയാണ് ആമസോണിലെ യഥാര്‍ഥ വില. എന്നാല്‍ 11 ശതമാനം വിലക്കിഴിവില്‍ 70,900 രൂപയേ ഈ ഫോണിന് ഇപ്പോഴുള്ളൂ. 11 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. എസ്‌ബിഐ ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നീല കറുപ്പ്, പിങ്ക്, പച്ച നിറങ്ങളില്‍ ഐഫോണ്‍ 15ന്‍റെ 128 ജിബി വേരിയന്‍റ് ലഭ്യമാണ്. അതേസമയം 89,600 രൂപ യഥാര്‍ഥ വിലയുള്ള 256 ജിബി വേരിയന്‍റിന് ഇപ്പോള്‍ ആമസോണില്‍ 80,900 രൂപയേയുള്ളൂ. 10 ശതമാനം കിഴിവാണ് ഈ വേരിയന്‍റിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനും 4000 രൂപ ഫ്ലാറ്റ് ഓഫറുണ്ട്. 

ഐഒഎസ് പ്ലാറ്റ്ഫോമിലുള്ള ഐഫോണ്‍ 15 128 ജിബി വേരിയന്‍റിന് 6.1 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്. 2x ടെലിഫോട്ടോയോടെ 48 എംപിയുടേതാണ് പ്രധാന ക്യാമറ. സൂപ്പര്‍-ഹൈ റെസലൂഷനിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇത് സഹായകമാകും. 12 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 20 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക്, 16 മണിക്കൂര്‍ വരെ ഓഡിയോ പ്ലേബാക്ക്, സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലെ, ഫേസ് ഐസി, എ16 ചിപ്പ്, ഐപി 68 റേറ്റിംഗ് എന്നിവയും ഐഫോണ്‍ 15ന്‍റെ പ്രത്യേകതകളാണ്. 

ഐഫോണ്‍ 16 സിരീസ് ഈ സെപ്റ്റംബര്‍ മാസം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് ഈ സിരീസിലെ മോഡലുകള്‍. ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളില്‍ മുന്‍ മോഡലുകളെ അപേക്ഷിച്ച് വലിയ ഡിസ്‌പ്ലെയാണ് വരിക എന്നാണ് റിപ്പോര്‍ട്ട്. 

Read more: കനത്ത മഴയിലും ടവറിന് മുകളില്‍ കയറി അറ്റകുറ്റപ്പണി; വയനാട്ടില്‍ നെറ്റ്‌വര്‍ക്ക് ഒരുക്കിയ ദൃശ്യങ്ങള്‍ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios