ആപ്പിൾ ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വലിയ വിലക്കുറവ്. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് സൗകര്യവും ഉൾപ്പെടെയുള്ള ഈ പരിമിതകാല ഓഫർ, പുതിയ ഐഫോൺ 18 സീരീസ് വരുന്നതിന് മുൻപ് പ്രീമിയം ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കുന്നു.
ആപ്പിൾ പുതിയ ഐഫോൺ 18 പ്രോയും പ്രോ മാക്സും ഉൾപ്പെടയുള്ള പുതിയ സീരീസ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിനിടെ നിലവിലെ പ്രീമിയം മോഡലുകളായ ആപ്പിൾ ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും ഇന്ത്യയിൽ വലിയ വിലക്കുറവിൽ ലഭ്യമാകുന്നു. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ഫ്ലിപ് കാർട്ടിൽ ഈ ഓഫർ ലഭ്യമാണ്. ഇതൊരു പരിമിതകാല ഓഫറാണെന്നും ഉടൻ അവസാനിക്കുമെന്നും ശ്രദ്ധിക്കുക. ഫ്ലിപ്‍കാർട്ടിൽ ആപ്പിൾ ഐഫോൺ 17 പ്രോ മാക്സും ആപ്പിൾ 17 പ്രോ ഡീലും എങ്ങനെ ലഭിക്കുന്നു എന്നറിയാം.
റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 17 പ്രോ മാക്സിന്‍റെ വില ഫ്ലിപ്‍കാർട്ടിൽ 1,37,900 രൂപ ആയി കുറഞ്ഞിട്ടുണ്ട്. ഇത് ലോഞ്ച് വിലയായ 1,49,900 രൂപയെക്കാൾ ഏകദേശം 12,000 രൂപ കുറവാണ്. അതോടൊപ്പം ഫ്ലിപ് കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്താൽ 9,000 രൂപ വരെ അധിക ഇളവ് ലഭിക്കും. ഇതോടെ ഫോമിന്‍റെ വില ഏകദേശം 1,28,900 രൂപ ആയി കുറയുന്നു.
കൂടാതെ ഉപഭോക്താക്കൾക്ക് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഫോണിന്റെ ബ്രാൻഡ്, മോഡൽ, അവസ്ഥ എന്നിവ അനുസരിച്ച് 47,350 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കാമെന്ന് കമ്പനി അറിയിക്കുന്നു. മുഴുവൻ തുകയും ഒരുമിച്ച് അടയ്ക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് നോ-കോസ്റ്റ് ഇഎംഐ സംവിധാനവും ലഭ്യമാണ്. ഐഫോൺ 17 പ്രോ മാക്സിന് ഏകദേശം 22,317 രൂപ പ്രതിമാസ ഇഎംഐയായി ആറ് മാസം വരെ പണമടയ്ക്കാം.
അതേസമയം, ഐഫോൺ 17 പ്രോ മോഡലിനും സമാനമായ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ലോഞ്ച് വില 1,34,900 രൂപ ആയിരുന്ന ഈ ഫോൺ ഇപ്പോൾ 1,22,900 രൂപയ്ക്ക് ഫ്ലിപ്‍കാർട്ടിൽ ലഭ്യമാണ്. ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്തി അധിക 9,000 രൂപ ഇളവ് കൂടി ലഭിക്കുമ്പോൾ വില ഏകദേശം 1,13,900 രൂപ ആയി കുറയുന്നു. ഈ മോഡലിനും ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ സൗകര്യം ലഭ്യമാണ്. അതായത് പ്രതിമാസം ഏകദേശം 19,817 രൂപ ഇഎംഐ ആയി അടയ്ക്കണം.
ആഗോളതലത്തിൽ മെമ്മറി ചിപ് ക്ഷാമവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആവശ്യകത വർധിച്ചതും കാരണം ഭാവിയിൽ ഐഫോൺ വില ഉയരാൻ സാധ്യതയുണ്ട് എന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് നേരത്തെ സൂചന നൽകിയിരുന്നു. അതിനാൽ ഇപ്പോഴത്തെ ഓഫർ ഉപഭോക്താക്കൾക്ക് പ്രീമിയം ഐഫോൺ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമായി വിലയിരുത്തപ്പെടുന്നു. ഈ ഓഫർ താൽക്കാലികമായതിനാൽ ഉടൻ അവസാനിക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനാൽ പുതിയ ഐഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് ശ്രദ്ധേയമായ സമയമാണെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.


