ഇപ്പോൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ജിയോഫോൺ നെക്സ്റ്റ് വന്‍ വിലക്കുറവില്‍ ലഭിക്കുന്നു. പ്രതിമാസം 216 രൂപ ഇഎംഇയിലും ഫോണ്‍ ജിയോ ലഭ്യമാക്കുന്നുണ്ട്.

മുംബൈ: വിപണിയില്‍ കാര്യമായ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് ജിയോ ഫോണ്‍ നെക്സ്റ്റിന്‍റെ (JioPhone Next) വില കുത്തനെകുറച്ചു. 2021-ന്റെ അവസാനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് ജിയോ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയ്ഡ് 4ജി സെറ്റ് എന്ന അവകാശവാദത്തില്‍ എത്തിയ ഫോണ്‍ കാര്യമായ തരംഗമൊന്നും വിപണിയില്‍ ഉണ്ടാക്കിയില്ല.

പ്രീപെയ്ഡ് ആനുകൂല്യങ്ങളോടൊപ്പം ജിയോ നൽകുന്ന ഇഎംഐ പ്ലാനുകൾ പ്രകാരം ഹാൻഡ്സെറ്റിന്റെ വില 14,000 രൂപ വരെ എത്തിയിരുന്നു. ഇപ്പോൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ജിയോഫോൺ നെക്സ്റ്റ് വന്‍ വിലക്കുറവില്‍ ലഭിക്കുന്നു. പ്രതിമാസം 216 രൂപ ഇഎംഇയിലും ഫോണ്‍ ജിയോ ലഭ്യമാക്കുന്നുണ്ട്.

ജിയോഫോൺ നെക്സ്റ്റ് നിലവിൽ ആമസോൺ ഇന്ത്യയിൽ 4,599 രൂപയ്ക്ക് ലഭ്യമാണ്. സ്‌മാർട് ഫോൺ നേരത്തേ 6,499 രൂപയ്ക്കാണ് വിറ്റിരുന്നത്. എക്‌സ്‌ചേഞ്ച് ഓഫറിന് കീഴിൽ ഉപയോക്താക്കൾക്ക് ഹാൻഡ്സെറ്റ് 4,499 രൂപയ്ക്ക് മാത്രമേ ലഭിക്കൂ എന്നും ജിയോ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആമസോൺ ഇന്ത്യയിൽ ജിയോഫോൺ നെക്സ്റ്റ് ഡിസ്കൗണ്ടിൽ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യേണ്ടതില്ല എന്നാണ് കാണിക്കുന്നത്.

ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രഗതി ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്. 3500 എംഎഎച്ച് ആണ് ബാറ്ററി. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി പിന്നിൽ 13 എംപി ക്യാമറയും മുൻവശത്ത് 8 എംപി ക്യാമറയും ഉണ്ട്.

ഈ ഫോണിലേക്ക് മറ്റൊരു കമ്പനിയുടെ സിം കാർഡ് ചേർക്കാൻ കഴിയില്ല. ജിയോഫോൺ നെക്സ്റ്റ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 215 പ്രോസസർ ആണ് നൽകുന്നത്. കൂടാതെ 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.

ആരാണ് ആകാശ് അംബാനി? റിലയൻസ് ജിയോയുടെ പുതിയ ചെയർമാനെക്കുറിച്ച് അറിയാം

ടെലികോം നിരക്കുകൾ വീണ്ടും ഉയർന്നേക്കും; കമ്പനികൾ ലക്ഷ്യമിടുന്നത് 20 മുതൽ 25 ശതമാനം വരെ വരുമാന വർധന