Asianet News MalayalamAsianet News Malayalam

ടെലികോം നിരക്കുകൾ വീണ്ടും ഉയർന്നേക്കും; കമ്പനികൾ ലക്ഷ്യമിടുന്നത് 20 മുതൽ 25 ശതമാനം വരെ വരുമാന വർധന

ഒരു ഉപഭോക്താവിൽ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തിൽ പതിനഞ്ച് മുതൽ 20 ശതമാനം വരെ വർധനയാണ് ലക്ഷ്യമിടുന്നത്. നെറ്റ്വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുകയും പുതിയ സ്പെക്ട്രം വാങ്ങുകയും ചെയ്യണമെങ്കിൽ നിരക്ക് വരുമാനം വർധിപ്പിക്കുക തന്നെ വേണമെന്ന നിലപാടിലാണ് കമ്പനികൾ. 
 

telecom rates may rise again companies are aiming for a 20 to 25 percent increase in revenue
Author
Delhi, First Published Jun 4, 2022, 12:43 PM IST

ദില്ലി: രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും ഉയർന്നേക്കും. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് വർധന നിലവിൽ വന്നേക്കും. 2023ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 20 മുതൽ 25 ശതമാനം വരെ വരുമാന വർധനയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. 

ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിസർച്ച് റിപ്പോർട്ടാണ് നിരക്ക് വർധനയെക്കുറിച്ചുള്ള സൂചന നൽകുന്നത്. ഒരു ഉപഭോക്താവിൽ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തിൽ പതിനഞ്ച് മുതൽ 20 ശതമാനം വരെ വർധനയാണ് ലക്ഷ്യമിടുന്നത്. നെറ്റ്വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുകയും പുതിയ സ്പെക്ട്രം വാങ്ങുകയും ചെയ്യണമെങ്കിൽ നിരക്ക് വരുമാനം വർധിപ്പിക്കുക തന്നെ വേണമെന്ന നിലപാടിലാണ് കമ്പനികൾ. 

ഭവന വായ്പ എടുത്തിട്ടുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കുത്തനെ ഉയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയതോടെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ വായ്പ നിരക്കുകൾ വർധിപ്പിച്ചു തുടങ്ങി. പല ബാങ്കുകളും രണ്ടിൽ കൂടുതൽ തവണ ചില ബാങ്കുകൾ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. അടുത്ത ആഴ്ച ആർബിഐ റിപ്പോ നിരക്ക് വീണ്ടും ഉയർത്തിയേക്കും, അങ്ങനെ വരുമ്പോൾ വായ്പ ബാങ്കുകളുടെ വായ്പ്പ നിരക്കുകൾ വീണ്ടും ഉയർന്നേക്കും.ഇത് വായ്പ എടുത്തിട്ടുള്ള സാധാരണക്കാരന്റെ നെഞ്ചിടിപ്പുയർത്തും. വ്യക്തിഗത വായ്പകളും ഭവന വായ്പകളും എടുത്തവർക്ക് ഇഎംഐ ഇനി കുത്തനെ ഉയരും. അല്ലെങ്കിൽ ലോൺ കാലാവധി മുന്നോട്ട് പോകും. 

 ഭവന വായ്പ ഉള്ളവർക്കും പുതുതായി എടുക്കുന്നവർക്കും ഇഎംഐ ഭാരവും പലിശയും കുറയ്ക്കാനുള്ള ചില പോംവഴികൾ അറിയാം. (വിശദമായി വായിക്കാം..)

Latest Videos
Follow Us:
Download App:
  • android
  • ios