Asianet News MalayalamAsianet News Malayalam

ഗൂഗിളുമായി സഹകരിച്ച് ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10ന്; പ്രീബുക്കിംഗ് ഉടന്‍

ജിയോഫോണ്‍ നെക്സ്റ്റിന്റെ സവിശേഷതകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്‌നാപ്ഡ്രാഗണ്‍ 215 പ്രോസസറിലേക്ക് ഇതു സൂചന നല്‍കുന്നു.

JioPhone Next may be available for pre-booking in India starting next week
Author
Mumbai, First Published Aug 27, 2021, 9:44 PM IST
  • Facebook
  • Twitter
  • Whatsapp

ഗൂഗിളുമായി ചേര്‍ന്ന് വികസിപ്പിച്ച റിലയന്‍സില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. പുതിയ റിപ്പോര്‍ട്ട് പ്രകാരം, ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10ന് ഇന്ത്യയില്‍ ലഭ്യമാകുമെന്നും ഇതിനു മുന്നോടിയായി പ്രീബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നുമാണ്. അതായത്, ജിയോഫോണ്‍ നെക്സ്റ്റ് അടുത്തയാഴ്ച മുതല്‍ ഇന്ത്യയില്‍ പ്രീബുക്കിംഗിന് സാധ്യതയുണ്ടെന്നാണ്. ഇക്കാര്യത്തില്‍ റിലയന്‍സ് അതിന്റെ റീട്ടെയില്‍ പങ്കാളികളുമായി ചര്‍ച്ച നടത്തുകയാണെന്നും ജിയോഫോണ്‍ നെക്സ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ റീട്ടെയിലര്‍മാരുമായി പങ്കുവെക്കുമെന്നും ഇത് കൂട്ടിച്ചേര്‍ക്കുന്നു. 

ജിയോഫോണ്‍ നെക്സ്റ്റിന്റെ അവതരണ വേളയില്‍, ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞത്, ഈ സ്മാര്‍ട്ട്‌ഫോണ്‍ 'ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണായിരിക്കും' എന്നാണ്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ജിയോഫോണ്‍ നെക്സ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും വെളിപ്പെടുത്തി, കാരണം ഇത് ആന്‍ഡ്രോയിഡ് ഒഎസിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. ഒപ്പം, നിരവധി ഫീച്ചറുകളുമായി ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകളെ പിന്തുണയ്ക്കുകയും ചെയ്യും. വോയ്‌സ് അസിസ്റ്റന്റിനുള്ള പിന്തുണ, സ്‌ക്രീന്‍ ടെക്സ്റ്റിന്റെ ഓട്ടോമാറ്റിക് റീഡ്, ഭാഷാ പരിഭാഷ, ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍ട്ടറുകളുള്ള ക്യാമറ എന്നിവയും റിലയന്‍സ് സ്ഥിരീകരിച്ചു.

ജിയോഫോണ്‍ നെക്സ്റ്റിന്റെ സവിശേഷതകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്‌നാപ്ഡ്രാഗണ്‍ 215 പ്രോസസറിലേക്ക് ഇതു സൂചന നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ കഴിഞ്ഞയാഴ്ച പുറത്തായിരുന്നു. 2 ജിബി റാമിലും 3 ജിബി റാം ഓപ്ഷനുകളിലും ലഭ്യമാകുന്ന 5.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ വലിയ ആരാധകരെ നേടിക്കൊടുത്തേക്കാം. സ്മാര്‍ട്ട്‌ഫോണില്‍ 32 ജിബി വരെ വിപുലീകരിക്കാവുന്ന സ്‌റ്റോറേജ് ഉണ്ടെന്ന് പറയപ്പെടുന്നു. ജിപിഎസ്, ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക്, വൈഫൈ, 4 ജി തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും ഉണ്ടാകും. പിന്നില്‍, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും 2500 എംഎഎച്ച് ബാറ്ററിയും വന്നേക്കാം. എന്തായാലും, 5 ദശലക്ഷം യൂണിറ്റ് ഓര്‍ഡറുകള്‍ പ്രാരംഭമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios