Asianet News MalayalamAsianet News Malayalam

ജിയോ ഫോണ്‍ നെക്സ്റ്റ് ഇറങ്ങുന്നത് വൈകും; വൈകിപ്പിച്ചത് 'ചിപ്പ്'.!

ഗൂഗിളുമായി സഹകരിച്ചാണ് ഈ ഫോണ്‍ ജിയോ ഇറക്കുന്നത്. ഇപ്പോഴും 2ജി ഫോണ്‍ ഉപയോഗിക്കുന്നവരെ തങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് ആകര്‍ഷിക്കാനുള്ള ജിയോയുടെ ശ്രമമാണ് ഈ ബഡ്ജറ്റ് 4ജി ഫോണ്‍.

JioPhone Next Rollout to Commence Before Diwali
Author
Mumbai, First Published Sep 11, 2021, 10:09 AM IST

ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്തംബര്‍ 10 മുതല്‍ വിപണിയില്‍ എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്, എന്നാല്‍ ജിയോ ഫോണ്‍ നെക്സ്റ്റ് വൈകുമെന്നാണ് റിലയന്‍സ് അറിയിക്കുന്നത്. ദീപാവലിയോടെ മാത്രമേ ഈ ഫോണ്‍ പുറത്തിറങ്ങുവെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ചിപ്പ് ക്ഷാമം രൂക്ഷമായതാണ് ഫോണ്‍ നെക്സ്റ്റ് ഇറങ്ങുന്നത് വൈകാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗൂഗിളുമായി സഹകരിച്ചാണ് ഈ ഫോണ്‍ ജിയോ ഇറക്കുന്നത്. ഇപ്പോഴും 2ജി ഫോണ്‍ ഉപയോഗിക്കുന്നവരെ തങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് ആകര്‍ഷിക്കാനുള്ള ജിയോയുടെ ശ്രമമാണ് ഈ ബഡ്ജറ്റ് 4ജി ഫോണ്‍. 

2021 ലെ റിലയന്‍സ് വാര്‍ഷിക സമ്മേളനത്തിലാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി ഈ ഫോണ്‍ പ്രഖ്യാപിച്ചത്. ഈ ഫോണ്‍ സംബന്ധിച്ച് ഇതുവരെ വന്ന വാര്‍ത്തകള്‍ പരിശോധിക്കാം.

ഇതുവരെ ജിയോ ഫോണുകള്‍ ഉപയോഗിച്ച് ഇന്‍റര്‍ഫേസില്‍ നിന്നും വ്യത്യസ്തമായി, പൂര്‍ണ്ണമായും ഒരു ആന്‍ഡ്രോയ്ഡ് ഫോണായിരിക്കും ജിയോ ഫോണ്‍ നെക്സ്റ്റ്. 
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകള്‍ ലഭിക്കും. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. തുടങ്ങിയ എല്ലാ ആന്‍ഡ്രോയ്ഡ് സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്. ഗൂഗിള്‍ അസിസ്റ്റന്‍റ് സപ്പോര്‍ട്ടും ഇതില്‍ ലഭിക്കും.

മുന്നിലും പിന്നിലും ക്യാമറയുമായാണ് ഗൂഗിള്‍ ജിയോ ഫോണ്‍ നെക്സ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. എച്ച്ഡിആര്‍ മോഡ് അടക്കം ക്യാമറയില്‍ ലഭ്യമാകും. ഇതില്‍ ഫിംഗര്‍ പ്രിന്‍റ് സെന്‍സറും ലഭ്യമാണ്. ക്യൂവല്‍കോം ചിപ്പ് സെറ്റായിരിക്കും ജിയോ ഫോണ്‍ നെക്സ്റ്റില്‍ എന്നാണ് സൂചന എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല.

എച്ച്ഡി ഡിസ്പ്ലേ ഫോണിന് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്, 5.5 ഇഞ്ച് മുതല്‍ ആറ് ഇഞ്ച് വലിപ്പത്തിലായിരിക്കും സ്ക്രീന്‍. 3,000 എംഎഎച്ച് മുതല്‍ 4,000 എംഎഎഎച്ച് ആയിരിക്കും ബാറ്ററി ശേഷിയെന്നാണ് റിപ്പോര്‍ട്ട്.

3,500 രൂപയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്ന വില. ഗൂഗിള്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ടെക് സൈറ്റുകളും ഈ വിലയാണ് മുന്നോട്ട് വയ്ക്കുന്നത്. അതേ സമയം 500 രൂപ അടച്ച് ഈ ഫോണ്‍ വാങ്ങാനുള്ള പ്ലാനും ജിയോ അവതരിപ്പിക്കുന്നുണ്ട്. തവണ വ്യവസ്ഥയില്‍ പിന്നീട് പണം ഈടാക്കും. ആറുമാസത്തിനുള്ളില്‍ 50 ലക്ഷം ജിയോ ഫോണ്‍ നെക്സ്റ്റ് വില്‍ക്കാം എന്നാണ് ജിയോ പദ്ധതിയിടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios