Asianet News MalayalamAsianet News Malayalam

എല്‍ജി മൊബൈല്‍ ഫോണ്‍ ബിസിനസ്സില്‍ നിന്നും പിന്മാറുന്നു; പ്രഖ്യാപനം ഉടന്‍ വരും

ഫോണ്‍ ബിസിനസ്സ് വില്‍ക്കുന്നതിനായി എല്‍ജി ജര്‍മ്മനിയുടെ ഫോക്‌സ്‌വാഗണ്‍ എജിയുമായും വിയറ്റ്‌നാമിന്റെ വിന്‍ഗ്രൂപ്പ് ജെഎസ്‌സിയുമായും സംസാരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

LG may shutter its mobile phone business announcement expected in April
Author
Lg Electronics India Ltd, First Published Mar 23, 2021, 10:07 AM IST

ന്യൂയോര്‍ക്ക്: എല്‍ജി മൊബൈല്‍ ഫോണ്‍ ബിസിനസ്സില്‍ നിന്നും പിന്മാറുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വരും. ഫോണ്‍ ബിസിനസ്സ് വില്‍പ്പനയ്ക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ കമ്പനി ഫോണ്‍ ബിസിനസ്സ് നിര്‍ത്തുന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്. ഫോണ്‍ ബിസിനസ്സ് വാങ്ങാന്‍ താല്‍പര്യം കാണിച്ചിരുന്ന രണ്ട് കമ്പനികളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ്, കൂടുതലാളുകളെ അന്വേഷിക്കുന്നതിനു പകരം എല്‍ജി അതിന്റെ ഫോണ്‍ ബിസിനസ്സില്‍ നിന്നും പിന്‍വലിയുന്നതായി സൂചന നല്‍കിയത്.

ഫോണ്‍ ബിസിനസ്സ് വില്‍ക്കുന്നതിനായി എല്‍ജി ജര്‍മ്മനിയുടെ ഫോക്‌സ്‌വാഗണ്‍ എജിയുമായും വിയറ്റ്‌നാമിന്റെ വിന്‍ഗ്രൂപ്പ് ജെഎസ്‌സിയുമായും സംസാരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടമുണ്ടാക്കുന്ന ഫോണ്‍ ബിസിനസ്സിനായി എല്ലാ ഓപ്ഷനുകളും എല്‍ജി പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായം ഉപേക്ഷിക്കാനുള്ള കമ്പനിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ബോംഗ്‌സിയോക്ക് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എല്‍ജിക്ക് ഏകദേശം 4.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 32,856 കോടി രൂപ) നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്, ഇത് ഉറച്ച തീരുമാനമെടുക്കാനുള്ള എല്‍ജിയുടെ ശക്തമായ സൂചനയായി മാറി.

ആഗോള വിപണിയിലെ മൊബൈല്‍ മത്സരം രൂക്ഷമായതോടെയാണ് എല്‍ജിയുടെ കടുത്ത തീരുമാനം വന്നിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ്സ് വില്‍പ്പന, പിന്‍വലിക്കല്‍, കുറയ്ക്കല്‍ എന്നിവയുള്‍പ്പെടെ സാധ്യമായ എല്ലാ നടപടികളും കമ്പനി പരിഗണിക്കുന്നു, 'ജനുവരിയില്‍ പ്രസിദ്ധീകരിച്ച കൊറിയ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ഒരു എല്‍ജി ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാത്രമല്ല, ചില പ്രാദേശിക വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍ജി കഴിഞ്ഞ മാസം പുറത്തിറങ്ങാനിരുന്ന ഫോണിന്റെ നിര്‍മ്മാണപ്രക്രിയകള്‍ നിര്‍ത്തിവച്ചു. 

ദി റോളബിള്‍ എന്ന് വിളിക്കപ്പെടുന്ന ഈ ഫോണ്‍ എപ്പോള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആളുകള്‍ എല്‍ജിയോട് ചോദിക്കുന്നതിന് മുമ്പ്, ഈ വര്‍ഷം അവസാനം റോളബിള്‍ പുറത്തിറങ്ങുമെന്ന് എല്‍ജി സ്ഥിരീകരിച്ചെങ്കിലും റോള്‍ ചെയ്യാവുന്ന ഫോണിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. കൂടാതെ, ഈ വര്‍ഷം ആദ്യ പകുതിയില്‍ എല്ലാ പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെയും അവതരണം എല്‍ജി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഡോംഗാ ഇല്‍ബോ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോള്‍, എല്‍ജി അതിന്റെ ഫോണ്‍ ബിസിനസ്സിനായുള്ള അടുത്ത ഘട്ടങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടാകാം. 

എല്‍ജിയുടെ ഫോണ്‍ ബിസിനസിന്റെ വിധി ഏറെക്കുറെ മോശമാണെന്ന് തോന്നുമെങ്കിലും, കമ്പനി അതിന്റെ ഫോണ്‍ പോര്‍ട്ട്‌ഫോളിയോ വേര്‍തിരിച്ചേക്കാമെന്ന് സൂചനയുണ്ട്. എല്‍ജിയുടെ ലോഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മാണ പങ്കാളികള്‍ക്ക് വില്‍ക്കാന്‍ സാധ്യതയുണ്ട്, ഉയര്‍ന്ന നിലവാരമുള്ള ഫോണുകളുടെ കിറ്റി കമ്പനി നിലനിര്‍ത്താം. ഉയര്‍ന്ന നിലവാരമുള്ള ഫോണുകളില്‍ പുതിയ വെല്‍വെറ്റ് ശ്രേണിയും എല്‍ജി വിംഗും ഉള്‍പ്പെടുന്നു.

Follow Us:
Download App:
  • android
  • ios