ബംഗലൂരു: ഷവോമിയുടെ എംഐ സ്മാർട്ട് ബാന്‍റ് 4 പുറത്തിറങ്ങി. മുൻ മോഡൽ എംഐ ബാന്‍റ് 3യിൽ നിന്നും കാര്യമായ വ്യത്യാസത്തോടെ എത്തുന്ന സ്മാർട്ട് ബാന്‍റിന്‍റെ വില 2299 രൂപയാണ്. 0.95 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ ബാന്‍റിനുള്ളത്. 5എടിഎം ശേഷിയുള്ള വാട്ടർ റസിസ്റ്റന്‍റാണ് ഡിസ്പ്ലേ. അതിനാൽ തന്നെ നീന്തുമ്പോൾ പോലും ഇത് ഉപയോഗിക്കാം. 

സ്ലീപ്പ് ട്രാക്കർ, ഹെർട്ട്ബീറ്റ് ട്രാക്കർ, കലോറി, സ്റ്റെപ്പ് ട്രാക്കർ ഇങ്ങനെ ഒരു സമ്പൂർണ്ണ ഫിറ്റനസ് ട്രാക്കറായി എംഐ ബാന്റ് 4 ഉപയോഗിക്കാം. നോട്ടിഫിക്കേഷൻ വാട്ട്സ്ആപ്പിന്റെയും മറ്റും ഇതിൽ ലഭിക്കും. ഫോൺ കോൾ എടുക്കാൻ സാധിക്കും. വ്യായാമം ചെയ്യുമ്പോൾ എപ്പോഴും സംഗീതം കേൾക്കുന്ന ശീലമുള്ളയാൾക്ക് സംഗീതം നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും. 

ഡിസ്പ്ലേയിൽ ഏത് ചിത്രവും ബാന്റ് വാൾപേപ്പറായി വയ്ക്കാൻ സാധിക്കും. ഒരു നേരം ഫുൾ റീചാർജ് ചെയ്താൽ 20 ദിവസത്തെ ബാറ്ററി ലൈഫ് ഫോണിന് ലഭിക്കും. വിവിധ നിറങ്ങളിൽ ഈ ബാന്റിന്റെ സ്ട്രാപ്പ് ലഭ്യമാണ്. സെപ്തംബർ 19മുതൽ ഫ്ലിപ്പ്കാർട്ട് വഴിയും എംഐ. കോം എന്നിവ വഴിയാണ് വിൽപ്പന.