Asianet News MalayalamAsianet News Malayalam

Mi Smart Band 6 Price : എംഐ സ്മാർട്ട് ബാൻഡ് 6ന് വന്‍ വിലക്കുറവ്; ഓഫര്‍ ഇങ്ങനെ

കമ്പനിയുടെ ലിസ്റ്റിങിലെ ഏറ്റവും പുതിയ വിലവിവരപ്രകാരം 2,999 രൂപയാണ് പുതിയ ബാൻഡിന് ഈടാക്കുന്നത്. ടെലികോം ടാക്കാണ് ബാൻഡിന്റെ വിലയിലെ വ്യത്യാസം ആദ്യം റിപ്പോർട്ട് ചെയ്തത്. 

Mi Smart Band 6 Price in India Discounted to Rs 2999 All Details
Author
New Delhi, First Published Jun 14, 2022, 9:42 AM IST

എംഐ സ്മാർട്ട് ബാൻഡ് 6 ന്റെ (Mi Smart Band 6) വിലയിൽ കുറവ്. പുതിയ റിപ്പോർട്ടുകളനുസരിച്ച് 500 രൂപയുടെ കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്മാർട്ട് ബാൻഡ് 5 ന് പിന്നാലെ ഓഗസ്റ്റിലാണ് പുതിയ ബാൻഡ് കമ്പനി അവതരിപ്പിച്ചത്.സ്മാർട്ട് ബാൻഡ് 5 നേക്കാൾ 50 ശതമാനം വലിപ്പമുള്ള അമോലൈഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത്. 

ഹൃദയമിടിപ്പ് നിരീക്ഷണം, സ്ലീപ്പ് ട്രാക്കിംഗ്, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ (SpO2) അളവ് എന്നിവ ഉൾപ്പെടെ വിവിധ ആരോഗ്യ നിരീക്ഷണ സവിശേഷതകൾ പുതിയ ഫിറ്റ്നസ് ട്രാക്കറിലും സജ്ജീകരിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ മോഡൽ.  

കമ്പനിയുടെ ലിസ്റ്റിങിലെ ഏറ്റവും പുതിയ വിലവിവരപ്രകാരം 2,999 രൂപയാണ് പുതിയ ബാൻഡിന് ഈടാക്കുന്നത്. ടെലികോം ടാക്കാണ് ബാൻഡിന്റെ വിലയിലെ വ്യത്യാസം ആദ്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ആമസോണിലൂടെ ഇന്ത്യയിൽ ഇതവതരിപ്പിച്ചപ്പോൾ 3,499 രൂപയായിരുന്നു വില. ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോഴ്സ് എന്നിവ വഴി ഉപഭോക്താക്കൾക്ക് ബാൻഡ് സ്വന്തമാക്കാം. ബ്ലാക്ക് കളർ മോഡലാണ് നിലവിൽ വിൽക്കുന്നത്.  ബ്ലൂ, ലൈറ്റ് ഗ്രീൻ, മെറൂൺ, ഓറഞ്ച് കളർ ഓപ്ഷനുകളിലുള്ള സ്ട്രാപ്പുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

2021 ഓഗസ്റ്റിൽ സമാരംഭിച്ച എംഐ സ്മാർട്ട് ബാൻഡ് 6-ന് 1.56 ഇഞ്ച് (152x486 പിക്സൽ) അമോൾഡ് ടച്ച് ഡിസ്പ്ലേ, 450 നിറ്റ്സ് പീക്ക് തെളിച്ചവും 326പിപിഐ പിക്സൽ ഡെൻസിറ്റിയുമുണ്ട്. 80ലധികം തരത്തിലുള്ള ബാൻ‍ഡ് ഫേസുകൾ ലഭ്യമാണ്. ഈ ഡാൻഡിലൂടെ ഇൻഡോർ പരിശീലനം, പ്രൊഫഷണൽ സ്പോർട്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ബിൽറ്റ്-ഇൻ സെൻസറുകൾ ഉപയോഗിച്ച്  ട്രാക്ക് ചെയ്യാൻ കഴിയും.

ഉറക്കം, ഉറക്ക സൈക്കിളുകൾ (ദ്രുതഗതിയിലുള്ള കണ്ണുകളുടെ ചലനം ഉൾപ്പെടെ), ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവ നിരീക്ഷിക്കുന്നതിന് ബിൽറ്റ്-ഇൻ സ്ലീപ്പ് ട്രാക്കിംഗ് സഹായകരമാണ്. സ്ട്രസ്, ശ്വച്ഛോസം, പീരിയഡ്സ് സൈക്കിൾ എന്നിവ റെക്കോർഡ് ചെയ്യാനും ബാൻഡിൽസംവിധാനമുണ്ട്.   5 ATM വാട്ടർ റെസിസ്റ്റൻസ് സർട്ടിഫൈഡ് ആണ് ഈ ബാൻഡ്.  നീന്തൽ ട്രാക്ക് ചെയ്യാൻ ഇത് ഉപയോഗിക്കാനാകും. ബ്ലൂടൂത്ത്  കണക്റ്റിവിറ്റിയ്ക്കൊപ്പം ആൻഡ്രോയിഡ്, ഐഒഎസ്  ഉപകരണങ്ങളിലും ബാൻഡ് സപ്പോർട്ടാകും.  12.8 ഗ്രാമാണ് ബാൻഡ് 6 ന്റെ ഭാരം.  

5 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടം സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ കൈവരിച്ച് സാംസങ്ങ്

 

Latest Videos
Follow Us:
Download App:
  • android
  • ios