Asianet News MalayalamAsianet News Malayalam

മോട്ടറോളയുടെ മോട്ടോ ഇ 20 വിപണിയില്‍: വില, സവിശേഷതകള്‍ ഇങ്ങനെ

ആന്‍ഡ്രോയ്ഡ് 11 ഗോ, വലിയ ഡിസ്‌പ്ലേ, 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ എന്നിവയുമായാണ് മോട്ടോ ഇ 20 വരുന്നത്. നേരത്തെ ഓഗസ്റ്റില്‍, പ്രശസ്ത ടിപ്സ്റ്റര്‍ ഇവാന്‍ ബ്ലാസ് മോട്ടോ ഇ 20 യുടെ റെന്‍ഡറുകള്‍ പങ്കിട്ടിരുന്നു.

Moto E20 with Android 11 Go launched: Price, specifications
Author
New Delhi, First Published Sep 17, 2021, 5:29 PM IST

മോട്ടോറോളയുടെ ഏറ്റവും പുതിയ ബജറ്റ് ഓഫറായ മോട്ടോ ഇ20 പുറത്തിറക്കി. വിവിധ ഊഹാപോഹങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ശേഷം, മോട്ടോറോള ബജറ്റ് വിഭാഗത്തില്‍ മോട്ടോ എഡ്ജ് 20 ഇന്ത്യയിലെ ആരാധകര്‍ക്ക് നല്‍കുന്ന വലിയ സമ്മാനമാണ്. എന്നാല്‍, ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ യൂറോപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 11 ഗോ, വലിയ ഡിസ്‌പ്ലേ, 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ എന്നിവയുമായാണ് മോട്ടോ ഇ 20 വരുന്നത്. നേരത്തെ ഓഗസ്റ്റില്‍, പ്രശസ്ത ടിപ്സ്റ്റര്‍ ഇവാന്‍ ബ്ലാസ് മോട്ടോ ഇ 20 യുടെ റെന്‍ഡറുകള്‍ പങ്കിട്ടിരുന്നു.

മിക്കവാറും എല്ലാ മോട്ടറോള ബജറ്റ് ഫോണുകളും ഇന്ത്യയില്‍ ലോഞ്ച് ചെയ്തിട്ടുണ്ടെങ്കിലും ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന് കമ്പനി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ബജറ്റ് ഫോണുകളെ സംബന്ധിച്ചിടത്തോളം, മോട്ടോറോള ഇന്ത്യയില്‍ മോട്ടോ ജി 10, മോട്ടോ ജി 9 പവര്‍, മോട്ടോ ഇ 7 എന്നിവയും അതിലേറെയും പുറത്തിറക്കിയിരുന്നു.

മോട്ടോ ഇ20: വിലയും ലഭ്യതയും

മോട്ടോ ഇ 20 ഏകദേശം 13,900 രൂപയ്ക്ക് സിംഗിള്‍ 2 ജിബി, 32 ജിബി വേരിയന്റിനായി പുറത്തിറക്കി. ഇപ്പോള്‍, സ്മാര്‍ട്ട്‌ഫോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂ. അടുത്ത മാസം യൂറോപ്പില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്കെത്തും. ബ്ലൂ, ഗ്രേ കളര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെ രണ്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളോടെയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമോ ഇല്ലയോ എന്ന് മോട്ടറോള പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, അങ്ങനെയാണെങ്കില്‍, ഇന്ത്യയുടെ വില യൂറോപ്യന്‍ വിലയേക്കാള്‍ കുറവായിരിക്കും. ഇന്ത്യന്‍ ഉപയോക്താക്കളെ കൂടി മുന്നില്‍ കണ്ടാണ് ഈ ബജറ്റ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നതെന്നതാണ് റിപ്പോര്‍ട്ടുകള്‍.

മോട്ടോ ഇ20: സവിശേഷതകള്‍

സെല്‍ഫി ക്യാമറ ഉള്‍ക്കൊള്ളാന്‍ മുന്‍വശത്ത് വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള 6.5 ഇഞ്ച് മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് മോട്ടോ ഇ20 യുടെ സവിശേഷത. ഡിസ്‌പ്ലേ 1600 x 720 പിക്‌സല്‍ റെസല്യൂഷനുമായി വരുന്നു. ഇതിന് 60Hz സ്റ്റാന്‍ഡേര്‍ഡ് റിഫ്രഷ് റേറ്റ് ഉണ്ട്. സ്മാര്‍ട്ട്ഫോണിന് കരുത്തേകുന്നത് 1.6 ജിഗാഹെര്‍ട്സില്‍ ഘടിപ്പിച്ചിട്ടുള്ള യൂണിസോക്ക് ടി 606 പ്രൊസസറും 2 ജിബി റാമും 32 ജിബി സ്റ്റോറേജും ആണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വിപുലീകരിക്കാവുന്നതാണ്. ക്യാമറ ഡിപ്പാര്‍ട്ട്മെന്റില്‍, സ്മാര്‍ട്ട്ഫോണിന് പിന്നില്‍ ഇരട്ട ക്യാമറ സജ്ജീകരണമുണ്ട്. 13 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ക്യാമറയില്‍ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, 5 മെഗാപിക്‌സല്‍ ക്യാമറ സെന്‍സര്‍ ഉണ്ട്. 10W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios