Asianet News MalayalamAsianet News Malayalam

Motorola Moto G71 5G : മോട്ടോ ജി71 5ജി ഇന്ത്യ ലോഞ്ച് തിയതി സ്ഥിരീകരിച്ചു: സവിശേഷതകൾ, പ്രതീക്ഷിക്കുന്ന വിലയും !

അന്താരാഷ്ട്ര വിപണിയിലെ ലോഞ്ചിന് ശേഷം, മോട്ടോ ജി71 ഒടുവില്‍ ഇന്ത്യയിലേക്ക് വരുന്നു. മോട്ടറോള മോട്ടോ G71 5G ഇന്ത്യയിലെ ലോഞ്ച് തീയതി ലെനോവോ വെളിപ്പെടുത്തി. 

Moto G71 5G India Launch Date Confirmed Features and Expected Price
Author
India, First Published Jan 5, 2022, 11:23 AM IST

ന്താരാഷ്ട്ര വിപണിയിലെ ലോഞ്ചിന് ശേഷം, മോട്ടോ ജി71 (Moto G71 )ഒടുവില്‍ ഇന്ത്യയിലേക്ക് വരുന്നു. മോട്ടറോള മോട്ടോ G71 5G ( Motorola Moto G71 5G) ഇന്ത്യയിലെ ലോഞ്ച് തീയതി ലെനോവോ വെളിപ്പെടുത്തി. ഒരു സ്നാപ്ഡ്രാഗണ്‍ 695 5G ചിപ്സെറ്റും 'അമോലെഡ് ഡിസ്പ്ലേയും സഹിതം, സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഓണ്‍ലൈനില്‍ ഇത് വാങ്ങാന്‍ ലഭ്യമാകും. മോട്ടോറോള മറ്റ് രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പമാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്: മോട്ടോ ജി31, മോട്ടോ ജി51 എന്നിവ. ഇന്ത്യന്‍ വിപണിയില്‍ ഇതിനകം ജി51. ലഭ്യമാണ്.

ജി71-ന്റെ ലോഞ്ച് തീയതി 2021 ജനുവരി 10 ആണെന്ന് മോട്ടറോള ഇന്ത്യ വെളിപ്പെടുത്തി. നേരത്തെ, ഒരു ഇന്ത്യന്‍ ടിപ്സ്റ്റര്‍ ഈ തീയതിയും ടിപ്പ് ചെയ്തിരുന്നു. ബജറ്റ് സെഗ്മെന്റിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. വില ഏകദേശം 25,000 രൂപയില്‍ താഴെയായിരിക്കും.

ജി71 5ജി സവിശേഷതകള്‍

20:9 വീക്ഷണാനുപാതത്തില്‍ 120Hz, 240Hz ടച്ച് സാംപ്ലിംഗ് റേറ്റില്‍ നിര്‍മ്മിച്ച 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ (ഇഞ്ച് പെര്‍ ഇഞ്ച് 411 പിക്സല്‍) സഹിതമാണ് മോട്ടറോള ജി71 5ജി വരുന്നത്. സ്മാര്‍ട്ട്ഫോണിന് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 695 പ്രോസസര്‍ 695 ഉണ്ട്. രണ്ട് 2.2 GHz ഹൈ-പെര്‍ഫോമന്‍സ് കോറുകളും ആറ് 1.7 GHz പ്രോസസറുകളും ഇതില്‍ ഉള്‍പ്പെടുന്നു. സിപിയുവിനൊപ്പം അഡ്രിനോ 619 ഗ്രാഫിക്സ് പ്രൊസസര്‍ യൂണിറ്റും ഉണ്ട്. സ്മാര്‍ട്ട്ഫോണിന്റെ അന്താരാഷ്ട്ര മോഡല്‍ 6/128ജിബി, 8/128ജിബി സ്റ്റോറേജ് ഉള്ള രണ്ട് വേരിയന്റുകളില്‍ ലഭ്യമാണെങ്കിലും, ലെനോവോയ്ക്ക് ചൈനയില്‍ ഒരു വേരിയന്റ് മാത്രമാണുള്ളത്.

സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ പാനലില്‍, ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമുണ്ട്. ഇതില്‍ 50എംപി പ്രൈമറി ലെന്‍സും 8എംപി അള്‍ട്രാവൈഡും 2എംപി മാക്രോ ലെന്‍സും അടങ്ങിയിരിക്കുന്നു. മുന്‍ പാനലില്‍ 16എംപി ക്യാമറയുണ്ട്. എല്ലാ മാന്യമായ ഹാര്‍ഡ്വെയറുകളോടൊപ്പം, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ 802.11, ബ്ലൂടൂത്ത് v5.0 ഗ്ലോനാസ്, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി 2.0 എന്നിവയും സ്മാര്‍ട്ട്ഫോണിലുണ്ട്. 30വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. വാട്ടര്‍ റിപ്പല്ലന്റ് ഡിസൈനാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത.
 

Follow Us:
Download App:
  • android
  • ios