മികച്ച ക്യാമറകളും ഫുള്‍എച്ച്ഡി+ ഡിസ്പ്ലെയും കരുത്തുറ്റ ബാറ്ററിയും പ്രൊസസറും ഉള്‍പ്പെടുന്ന മൊബൈല്‍ ഫോണാണ് മോട്ടോ ജി85 5ജി, നിലവില്‍ ലഭ്യമായ ഓഫറുകള്‍ അറിയാം

മോട്ടോറോളയുടെ ജി സീരീസ് എപ്പോഴും മത്സരാധിഷ്ഠിത വിലകളിൽ മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിൽ പ്രശസ്‍തമാണ്. അത് തെളിയിക്കുന്ന ഒരു സ്‍മാർട്ട്‌ഫോണാണ് മോട്ടോ ജി85 5ജി (Moto G85 5G). കഴിഞ്ഞ വർഷം ജൂലൈയിൽ 17,999 രൂപയ്ക്ക് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഇത് ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. നല്ല ഡിസൈൻ, മികച്ച ഡിസ്‌പ്ലേ, മാന്യമായ ക്യാമറകൾ എന്നിവയുള്ള ഒരു ബജറ്റ് സ്മാർട്ട്‌ഫോണിനായി നിങ്ങൾ തിരയുകയാണെങ്കിൽ, മോട്ടോ ജി85 5 ജി ഒരു നല്ല ഓപ്ഷനായിരിക്കും. മോട്ടറോള G85 5Gയുടെ 8GB റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റ് ഫ്ലിപ്കാർട്ടിൽ 17,999 രൂപയ്ക്ക് ലഭ്യമാണ്. എങ്കിലും ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ഇതിലും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ആ ഓഫറുകളെക്കുറിച്ച് അറിയാം.

ബാങ്ക് ഓഫർ: ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുകയാണെങ്കിൽ, നിങ്ങൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇതിനുപുറമെ ചില ബാങ്കുകളിൽ 1,500 രൂപ വരെ ഉടനടി കിഴിവും ലഭിക്കും.

എക്സ്ചേഞ്ച് ഓഫർ: നിങ്ങളുടെ കൈവശം പഴയ ഫോൺ ഉണ്ടെങ്കിൽ, അത് എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 16,900 വരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കും. എങ്കിലും എക്സ്ചേഞ്ച് മൂല്യം നിങ്ങളുടെ പഴയ ഫോണിന്‍റെ അവസ്ഥ, ബ്രാൻഡ്, കമ്പനി നയം എന്നിവയെ ആശ്രയിച്ചിരിക്കും.

മോട്ടറോള ജി85 5ജി ഡിസ്പ്ലേയും ഡിസൈനും

ഈ ഫോണിന്‍റെ രൂപകൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 6.67 ഇഞ്ച് ഫുൾ HD+ pOLED 3D കർവ്ഡ് ഡിസ്‌പ്ലേയാണുള്ളത്, ഇത് 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. ഇത് സുഗമമായ ദൃശ്യാനുഭവം നൽകുകയും വീഡിയോകൾ കാണുമ്പോഴോ ഗെയിമിംഗ് നടത്തുമ്പോഴോ മികച്ച പ്രകടനം നൽകുകയും ചെയ്യുന്നു. കൂടാതെ, ഗൊറില്ല ഗ്ലാസ് 5 പോറലുകൾ ഉൾപ്പെടെയുള്ളവയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. ഇതിന്‍റെ 3D കർവ്ഡ് ഡിസൈൻ ഇതിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.

മോട്ടോറോള ജി85 ക്യാമറ സജ്ജീകരണം

ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഈ ഫോൺ ഒരു മികച്ച ഓപ്ഷനായിരിക്കും. ഇതിന് ഡ്യുവൽ റീയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 50 എംപി പ്രധാന ക്യാമറ (OIS പിന്തുണയോടെ), 8 എംപി അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, ഇതിനുപുറമെ മികച്ച സെൽഫികൾക്കും വീഡിയോ കോളിംഗിനും അനുവദിക്കുന്ന 32 എംപി ഉയർന്ന നിലവാരമുള്ള മുൻ ക്യാമറയും നൽകിയിട്ടുണ്ട്.

മോട്ടറോള ജി85 5ജി സവിശേഷതകൾ ചുരുക്കത്തിൽ

ഡിസ്പ്ലേ: 6.67-ഇഞ്ച് FHD+ പോൾഡ്, 120Hz 3D കർവ്ഡ്
പ്രൊസസർ: സ്‍നാപ്ഡ്രാഗൺ 6എസ് ജെൻ 3
റാം ആൻഡ് സ്റ്റോറേജ് : 8 ജിബി/12 ജിബി റാം, 128 ജിബി/256 ജിബി സ്റ്റോറേജ്
ക്യാമറ (പിൻ) : 50 എംപി + 8 എംപി (ഡ്യുവൽ ക്യാമറ)
ക്യാമറ (മുൻ) : 32 എംപി സെൽഫി ക്യാമറ
ബാറ്ററി : 5000 എംഎഎച്ച്
ചാർജിംഗ് : 33 വാട്സ് ഫാസ്റ്റ് ചാർജിംഗ്
സുരക്ഷ : ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
ഓപ്പറേറ്റിംഗ് സിസ്റ്റം : ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹലോ UI. 

Read more: കാശ് പോയെന്ന നിരാശ വരില്ല; 15000 രൂപയില്‍ താഴെ വിലയുള്ള നാല് മികച്ച 5ജി സ്മാര്‍ട്ട്ഫോണുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം