Asianet News MalayalamAsianet News Malayalam

മോട്ടോറോള മോട്ടോ ഇ30 അവതരിപ്പിച്ചു: സവിശേഷതകളും പ്രത്യേകതകളും പരിശോധിക്കാം

മോട്ടറോള പുതിയ മോട്ടോ ഇ30 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. മോട്ടറോളയുടെ ഔദ്യോഗിക സ്ലൊവാക്യ സൈറ്റിലും ബെല്‍ജിയത്തിലെ ആല്‍ഡിയിലും ഈ ഉപകരണം ലിസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടോ ഇ40,മോട്ടോ ഇ20 ഫോണുകള്‍ക്ക് സമാനമായ സ്‌പെസിഫിക്കേഷനുകളാണ് ഇ30 ന് ഉള്ളത്. നിലവില്‍ സ്ലോവാക്യയിലെ ഔദ്യോഗിക മോട്ടറോള സൈറ്റില്‍ സ്മാര്‍ട്ട്‌ഫോണിന്റെ വില സംബന്ധിച്ച് വിശദാംശങ്ങളൊന്നും ഇല്ല

Motorola launches Moto E30  Check out specifications and features
Author
India, First Published Nov 8, 2021, 10:59 PM IST

മോട്ടറോള പുതിയ മോട്ടോ ഇ30 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. മോട്ടറോളയുടെ ഔദ്യോഗിക സ്ലൊവാക്യ സൈറ്റിലും ബെല്‍ജിയത്തിലെ ആല്‍ഡിയിലും ഈ ഉപകരണം ലിസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടോ ഇ40,മോട്ടോ ഇ20 ഫോണുകള്‍ക്ക് സമാനമായ സ്‌പെസിഫിക്കേഷനുകളാണ് ഇ30 ന് ഉള്ളത്. നിലവില്‍ സ്ലോവാക്യയിലെ ഔദ്യോഗിക മോട്ടറോള സൈറ്റില്‍ സ്മാര്‍ട്ട്‌ഫോണിന്റെ വില സംബന്ധിച്ച് വിശദാംശങ്ങളൊന്നും ഇല്ല, എന്നാല്‍ ബെല്‍ജിയം വെബ്‌സൈറ്റില്‍ ഇ30 ലിസ്റ്റ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ അതായത് ഇന്ത്യയില്‍ ഏകദേശം 8,570 രൂപയാണ് ഇതിന്റെ വില. പുതിയ മോട്ടോ ഫോണിന്റെ ഇന്ത്യന്‍ ലോഞ്ചിനെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല.

ഇ30: സവിശേഷതകളും പ്രത്യേകതകളും മോട്ടറോള മോട്ടോ ഇ30 ഒരു ആന്‍ഡ്രോയിഡ് 11 ഗോ എഡിഷന്‍ ഉപകരണമാണ്. 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് ഇത് വരുന്നത്. യൂണിസോക്ക് ടി700 പ്രോസസറാണ് സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 20:9 വീക്ഷണാനുപാതം പിന്തുണയ്ക്കുന്ന 6.5-ഇഞ്ച് എച്ച്ഡി എല്‍സിഡി സ്‌ക്രീന്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

0.8 µm പിക്‌സലുകളുള്ള 48 എംപി പ്രൈമറി ക്യാമറയും (4-ഇന്‍ -1 ബിന്നിംഗിനൊപ്പം 1.6 µm) f/1.8 അപ്പേര്‍ച്ചറും ഉള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ഈ ഉപകരണത്തില്‍ ഉണ്ടായിരിക്കും. ഈ ക്യാമറയ്ക്ക് 1080പി വീഡിയോകള്‍ 30എഫ്പിഎസി-ല്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. സജ്ജീകരണത്തില്‍ 2എംപി മാക്രോ സെന്‍സറും 2എംപി ഡെപ്ത് ക്യാമറയും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കായി, സ്മാര്‍ട്ട്ഫോണ്‍ 8 എംപി സെന്‍സര്‍ പായ്ക്ക് ചെയ്യുന്നു, അത് വൃത്താകൃതിയിലുള്ള നോച്ചിനുള്ളില്‍ എംബഡ് ചെയ്തിരിക്കുന്നു.

5,000എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുള്ള മോട്ടോ ഇ30 10 വാട്‌സ് വരെ ചാര്‍ജിംഗ് വേഗതയെ പിന്തുണയ്ക്കുന്നു. പിന്‍ഭാഗത്ത് ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് റീഡര്‍, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, വാട്ടര്‍ റിപ്പല്ലന്റ് ഡിസൈന്‍ എന്നിവയോടെയാണ് ഫോണ്‍ വരുന്നത്. 198 ഗ്രാം ഭാരമുള്ള ഈ സ്മാര്‍ട്ട്ഫോണ്‍ പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 4ജി, ബ്ലൂടൂത്ത് 5.0, ഗലീലിയോ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളെ മോട്ടോ ഇ30 പിന്തുണയ്ക്കുന്നു.

Follow Us:
Download App:
  • android
  • ios