Asianet News MalayalamAsianet News Malayalam

ഒറ്റയടിക്ക് 15,000 രൂപ കിഴിവ്; വന്‍ ഓഫറുമായി മോട്ടറോള റേസർ 50 ഫ്ലിപ് ഇന്ത്യയില്‍ പുറത്തിറങ്ങി, വലിയ ഡിസ്പ്ലെ

400,000 ഫോൾഡുകൾ ചെയ്യാനാകുമെന്ന് മോട്ടറോള അവകാശപ്പെടുന്നു

Motorola Razr 50 flip was launched in India with Rs 15000 offer
Author
First Published Sep 11, 2024, 3:25 PM IST | Last Updated Sep 11, 2024, 3:31 PM IST

തിരുവനന്തപുരം: ആപ്പിള്‍, വാവെയ് ബിഗ് ലോഞ്ചുകള്‍ക്കിടെ ഫ്ലിപ്-സ്റ്റൈല്‍ ഫോള്‍ഡബിളായ മോട്ടറോള റേസർ 50 പുറത്തിറങ്ങി. സെഗ്‌മെന്‍റിലെ ഏറ്റവും വലിയ 3.6 ഇഞ്ച് എക്സ്റ്റേണൽ ഡിസ്‌പ്ലേ, ഗൂഗിളിന്‍റെ ജെമിനി എഐ, ടിയർഡ്രോപ്പ് ഹിഞ്ച്, 50 എംപി ക്യാമറ എന്നിവയടങ്ങുന്നതാണ് ഈ മടക്കാവുന്ന സ്‌മാർട്ട്‌ഫോൺ.  

ഇക്കഴിഞ്ഞ ജൂണില്‍ മോട്ടറോള റേസര്‍ 50 അള്‍ട്രയ്ക്കൊപ്പം ആഗോള വിപണിയില്‍ പുറത്തിറങ്ങിയ മോഡലാണ് മോട്ടോ റേസര്‍ 50. 400,000 ഫോൾഡുകൾ ചെയ്യാനാകുമെന്ന് മോട്ടറോള അവകാശപ്പെടുന്ന മോട്ടറോള റേസർ 50 ഫോൺ, ഐപിഎക്‌സ്8 അണ്ടർവാട്ടർ പ്രൊട്ടക്ഷനോടെയാണ് വരുന്നത്. ഷാർപ് ക്ലാരിറ്റിക്കായി തൽക്ഷണ ഓൾ-പിക്സൽ ഫോക്കസ് ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയ്ഡ് 14, ഡുവല്‍ സിം (റഗുലര്‍+ഇ-സിം), ഔട്ടര്‍ യൂണിറ്റില്‍ 50 എംപി പ്രധാന ക്യാമറ, 13 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍, ഉള്ളില്‍ സെല്‍ഫിക്കും വീഡിയോ ചാറ്റിനുമായി 32 എംപി ക്യാമറ, 5ജി, സൈഡ്-മൗണ്ടസ് ഫിംഗര്‍ പ്രീന്‍ സെന്‍സര്‍, ഫേസ് അണ്‍ലോക്ക്, ഇരട്ട ഡോള്‍ബി അറ്റ്‌മോസ് സ്റ്റീരിയോ, 4,200 എംഎഎച്ച് ബാറ്ററി, 33 വാട്ട്സ് വയേര്‍ഡ് ചാര്‍ജര്‍, 15 വാട്ട്‌സ് വയര്‍ലസ് ചാര്‍ജര്‍ തുടങ്ങിയവ സവിശേഷതകളാണ്. കൂടാതെ എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു.

Read more: മലയാളക്കരയ്ക്ക് ഓണസമ്മാനം; ബിഎസ്എന്‍എല്ലിന് കേരളത്തില്‍ 1000 4ജി ടവറുകളായി

6.9 ഇഞ്ച് എൽടിപിഒ പിഒഎൽഇഡി ഡിസ്‌പ്ലേയില്‍ വലിയ ഫോൾഡ് റേഡിയസ് ഉൾക്കൊള്ളുന്നു. 8 ജിബി റാം + 256 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജുള്ള പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7300 എക്‌സ് പ്രോസസർ സജ്ജീകരിച്ചിരിക്കുന്ന ആദ്യത്തെ ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 50. പ്രീമിയം വീഗൻ ലെതർ ഫിനിഷിലും 3 പാന്‍റോൺ ക്യൂറേറ്റഡ് നിറങ്ങളായ കൊയാള ഗ്രേ, ബീച്ച് സാൻഡ്, സ്‌പിരിറ്സ് ഓറഞ്ച് എന്നിവയിലും റേസർ 50 ലഭ്യമാണ്.

64,999 രൂപയാണ് മോട്ടോറോള റേസർ 50യുടെ ലോഞ്ച് വില. ആമസോൺ, മോട്ടറോള.ഇൻ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ 49,999 രൂപയ്ക്ക് (5000 രൂപയുടെ ഫ്ലാറ്റ് ഉത്സവ കിഴിവും 10,000 രൂപയുടെ തൽക്ഷണ ബാങ്ക് കിഴിവും ഉൾപ്പെടെ) സെപ്റ്റംബർ 20 മുതൽ മോട്ടോറോള റേസർ 50 വിൽപ്പനയ്‌ക്കെത്തും. നിലവിൽ, ആമസോണിലും റീട്ടെയിൽ സ്റ്റോറുകളിലും മോട്ടറോള റേസർ 50 മുൻകൂട്ടി ബുക്ക് ചെയ്യാം.

Read more: 79,900 രൂപ വിലയുള്ള ഐഫോണ്‍ 16 ഇതാ 54,900 രൂപയ്ക്ക്; ചെയ്യേണ്ടത് ഇത്രമാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios