ക്യുപ്പര്‍ട്ടിനോ: വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍ വരുന്നു എന്ന വാര്‍ത്ത ഏറെയായി കേള്‍ക്കുന്നു. അടുത്ത മാസം മുതല്‍ ഈ വര്‍ഷം അവസാനത്തോടെ 5ജി ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ എത്തിക്കുന്നതിന് മുമ്പായി വിലകുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്നാണ് പുതിയ വിവരം. വില കുറഞ്ഞ ഐഫോണിന്‍റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

Read More: വരുന്നു, ഐ ഫോണ്‍ 12: കേള്‍ക്കുന്ന പ്രത്യേകതകള്‍ കിടിലന്‍.!

പുതിയ ഐഫോണിന്   2017ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 8ന്റെ സമാന രൂപത്തോടു കൂടിയ 4.7 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാകും.  ഐഫോണ്‍ 8ന് 449 ഡോളറാണ്  വില. എന്നാല്‍ 2016ല്‍ ആപ്പിള്‍ ഈ ഐഫോണ്‍ പുറത്തിറക്കിയപ്പോഴുള്ള വില 399 ഡോളറായിരുന്നു.കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യുപ്പര്‍ട്ടിനോ എന്ന കമ്പനി മാര്‍ച്ചിനു മുമ്പായി ഫോണ്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 

ഹോന്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി, പെഗട്രോണ്‍ കോര്‍പ്പ്, വിസ്‌ട്രോണ്‍ കോര്‍പ്പ് എന്നിവര്‍ക്കായി പുതിയ ഹാന്ഡ്‌സെറ്റിന്റെ അസംബ്ലിംഗ് ജോലികള്‍  നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Read More: എല്ലാ ഫോണുകള്‍ക്കും ഒരേ ചാര്‍ജര്‍: യൂറോപ്യന്‍ ആവശ്യം തള്ളി ആപ്പിള്‍

ഐഡി സൗകര്യമാകും പുതിയ ഐഫോണില്‍ ലഭ്യമാക്കുക.  ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമായ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ സാങ്കേതികവിദ്യയ്ക്ക് പകരം ആപ്പിള്‍ ടെക്‌നോളജിയാകും ഒരുക്കുക.ആപ്പിളിന്‍റെ നിലവിലെ പ്രമുഖ ഉല്‍പ്പന്നമായ ഐഫോണ്‍ 11 ലെ സമാന പ്രോസസര്‍ പുതിയ ഫോണിലുമുണ്ടാകും. ഫേസ് ബയോമെട്രിക് രീതി ഉണ്ടാകില്ല.