Asianet News MalayalamAsianet News Malayalam

OnePlus 10R : വണ്‍പ്ലസ് 10 ആറിന്റെ ഇന്ത്യയിലെ വില വണ്‍പ്ലസ് 9 ആര്‍ടിയെക്കാള്‍ കുറവായിരിക്കും, വിവരം ഇങ്ങനെ.!

10R ന്റെ അടിസ്ഥാന മോഡല്‍ 35,000 രൂപയ്ക്ക് താഴെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതെ, അങ്ങനെ വന്നാല്‍ പുതിയ മോഡലിന്റെ വില 9RT-യുടെ ലോഞ്ച് വിലയായ 42,999 രൂപയേക്കാള്‍ കുറവായിരിക്കും എന്ന് ചുരുക്കം.

OnePlus 10R price in India could be surprisingly lower than the OnePlus 9RT
Author
New Delhi, First Published Apr 24, 2022, 9:41 PM IST

പുതിയ മോഡല്‍ പഴയമോഡലിനെക്കാള്‍ വിലക്കുറവില്‍ അവതരിപ്പിക്കാനൊരുങ്ങി ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍റായ വണ്‍പ്ലസ്. അവരുടെ എയിസ് എന്ന മോഡല്‍ ഈ ആഴ്ച ആദ്യം ചൈനയില്‍ അവതരിപ്പിച്ചു. പ്രീമിയം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഏപ്രില്‍ 28-ന് 10 ആറിന്റെ രൂപത്തില്‍ ഇന്ത്യയില്‍ എത്തും. ഇതിന് 150 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ, ഒരു ഡൈമന്‍സിറ്റി 8100-Max SoC ചിപ്പ് ഉള്‍പ്പെടെ വിവിധ പ്രത്യേകതകളുണ്ട്. വണ്‍പ്ലസ് ഈ ഫോണ്‍ ചൈനയില്‍ ഏകദേശം 29,500 രൂപ വിലയ്ക്കാണ് എയിസ് പുറത്തിറക്കിയത്.

ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ, ഉപയോക്താക്കളുടെ മനസ്സില്‍ ഉയര്‍ന്നുവന്ന ആദ്യത്തെ ചോദ്യം ഇതായിരുന്നു: ''ഇന്ത്യയില്‍ ഇതിന്റെ വില എന്തായിരിക്കും?'' ചൈനയില്‍ നാല് സ്റ്റോറേജ് ഓപ്ഷനുകളിലാണ് എയ്സ് വരുന്നത്. അടിസ്ഥാന മോഡലിന് ഏകദേശം 29,500 രൂപ ആണ് വില, കൂടാതെ 8GB റാമും 128GB ഇന്റേണല്‍ സ്റ്റോറേജിനും ഏകദേശം 31,700 രൂപയാണ് വില. 8ജിബി + 256ജിബി സ്റ്റോറേജ് ഓപ്ഷന് വില യഥാക്രമം 35,400 രൂപയും. 256GB, 512GB സ്റ്റോറേജ് ഓപ്ഷനു, 41,300 രൂപയാണ് വില. മുമ്പത്തെ ലോഞ്ചുകളെ അടിസ്ഥാനമാക്കി, ചൈനയിലെ വിലയെ അടിസ്ഥാനമാക്കി ഇന്ത്യന്‍ വേരിയന്റിന്റെ വിലയെക്കുറിച്ച് ഊഹിക്കുന്നത് നല്ലതാണ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വില വ്യത്യാസം സാധാരണയായി ഏതാനും ആയിരം രൂപ മാത്രമാണ്.

ഈ സാഹചര്യത്തില്‍, 10R ന്റെ അടിസ്ഥാന മോഡല്‍ 35,000 രൂപയ്ക്ക് താഴെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതെ, അങ്ങനെ വന്നാല്‍ പുതിയ മോഡലിന്റെ വില 9RT-യുടെ ലോഞ്ച് വിലയായ 42,999 രൂപയേക്കാള്‍ കുറവായിരിക്കും എന്ന് ചുരുക്കം.

150 വാട്‌സ് ചാര്‍ജിംഗ് വേരിയന്റ് രണ്ടോ മൂന്നോ സ്റ്റോറേജ് ഓപ്ഷനുകളില്‍ കമ്പനി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന മോഡല്‍ 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും വാഗ്ദാനം ചെയ്യും. ടോപ്പ് എന്‍ഡ് 12GB + 256GB സ്റ്റോറേജ് വേരിയന്റിന് താഴെ 8GB + 256GB സ്റ്റോറേജ് ഓപ്ഷനും കണ്ടേക്കാം. അടിസ്ഥാന മോഡലിന്റെ യഥാര്‍ത്ഥ വില 34,999 രൂപയാണെങ്കില്‍, 8 ജിബി + 256 ജിബി മോഡലിന് ഏകദേശം 37,999 രൂപയും 12 ജിബി റാം വേരിയന്റിന് ഇന്ത്യയില്‍ 41,999 രൂപയുമായിരിക്കും വില. 80 വാട്‌സ് ചാര്‍ജിംഗ് വേരിയന്റ് തീര്‍ച്ചയായും 150 വാട്‌സ് ചാര്‍ജിംഗ് വേരിയന്റിനേക്കാള്‍ മികച്ചതായിരിക്കും. ഏപ്രില്‍ 28-ന് നടക്കുന്ന ലോഞ്ച് ഇവന്റില്‍ വണ്‍പ്ലസ് 10R-ന്റെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങളും പ്രഖ്യാപിക്കും.

സവിശേഷതകള്‍

80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും 150 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുകളുമായാണ് ഇന്ത്യന്‍ വേരിയന്റ് വരുന്നത്. 5000 എംഎഎച്ച് ബാറ്ററിയില്‍ 150 വാട്‌സ് സൂപ്പര്‍ VOOC ഫാസ്റ്റ് ചാര്‍ജിംഗ് വേരിയന്റ് മാത്രം ലഭ്യമാകുന്ന ചൈന വേരിയന്റില്‍ നിന്ന് വ്യത്യസ്തമാണിത്. ഇന്ത്യയില്‍, 80 വാട്‌സ് വേരിയന്റിന് 5000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യാന്‍ കഴിയും, അതേസമയം 150 വാട്‌സ് ചാര്‍ജിംഗ് വേരിയന്റിന് 4500 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യാം.

10R-ല്‍ മീഡിയടെക് ഡൈമെന്‍സിറ്റി 8100-മാക്‌സ് SoC ഉണ്ടായിരിക്കും. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) പിന്തുണയുള്ള 50 എംപി പ്രധാന ക്യാമറ സെന്‍സറാണ് ഫോണിന്റെ സവിശേഷത. 8 എംപി അള്‍ട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഉണ്ട്. 120Hz റിഫ്രഷ് റേറ്റ് സപ്പോര്‍ട്ടും 720Hz ടച്ച് സാംപ്ലിംഗ് റേറ്റും ഉള്ള 6.7 ഇഞ്ച് AMOLED ഡിസ്പ്ലേ ഈ ഫോണിന്റെ സവിശേഷതയാണ്. 16 എംപി ഫ്രണ്ട് ക്യാമറയ്ക്ക് മുകളിലെ മധ്യഭാഗത്ത് ഒരു ഹോള്‍-പഞ്ച് കട്ട്ഔട്ട് ഉണ്ട്. ഇന്ത്യന്‍ വേരിയന്റ് ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 12-ലാണ് ഇത് പ്രവര്‍ത്തിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios