Asianet News MalayalamAsianet News Malayalam

OnePlus Ace Racing : വൺപ്ലസിന്റെ ഏസ് റേസിങ് എഡിഷൻ ഇറങ്ങി; വിലയും പ്രത്യേകതയും

വൺപ്ലസ് ഏസ് റേസിങ് എഡിഷനിൽ മൂന്ന് റിയർ ക്യാമറ സംവിധാനമാണ് ഉള്ളത്. 64 മെഗാപിക്സൽ ആണ് പ്രൈമറി സെൻസ

OnePlus Ace Racing Edition Smartphone With MediaTek Dimensity 8100 Max SoC Launched
Author
Beijing, First Published May 18, 2022, 4:19 PM IST

ൺപ്ലസിന്റെ ഏസ് റേസിങ് എഡിഷൻ (OnePlus Ace Racing) ആഗോളതലത്തില്‍ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയില്‍ അടക്കം ഉടന്‍ പ്രതീക്ഷിക്കുന്ന ഈ ഫോണ്‍ ആദ്യം എത്തിയിരിക്കുന്നത് ചൈനയിലാണ്. മീഡിയടെക് ഡൈമെൻസിറ്റി 8100- മാക്സ് പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി, 64-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിങ്ങനെയാണ് ഏസ് റേസിങ് എഡിഷ വണ്‍പ്ലസ് ഫോണിന്‍റെ പ്രത്യേകതകള്‍.. 

120Hz റിഫ്രഷ് റേറ്റും പഞ്ച്-ഹോൾ കട്ട്ഔട്ടും ഉള്ള 6.59-ഇഞ്ച് ഫുൾ-എച്ച്‌ഡി + എൽസിഡി ഡിസ്‌പ്ലേയാണ് ഈ സ്മാർട് ഫോണിനുള്ളത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 8100-മാക്സ് പ്രോസസര്‍ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നു.

വൺപ്ലസ് ഏസ് റേസിങ് എഡിഷനിൽ മൂന്ന് റിയർ ക്യാമറ സംവിധാനമാണ് ഉള്ളത്. 64 മെഗാപിക്സൽ ആണ് പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഉള്ളത്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സലിന്റേതാണ് ക്യാമറ.

67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് ഔട്ട്-ഓഫ്-ബോക്‌സിൽ ആണ് വൺപ്ലസ് ഏസ് റേസിങ് എഡിഷൻ പ്രവർത്തിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉൾക്കൊള്ളുന്നതാണ് ഫോൺ.

ഫോണിന്‍റെ വിലയിലേക്ക് വന്നാല്‍  8 ജിബി റാം + 128 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് 1,999 യുവാൻ ആണ് വില  ഏകദേശം 23,000 രൂപ വരും. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,199 യുവാനും ഏകദേശം 25,300 രൂപ വരും. 12 ജിബി റാം വേരിയന്റിന് 2,499 യുവാനുമാണ് ഏകദേശം 28,700 രൂപ വില വരും. ബ്ലൂ, ഗ്രേ എന്നീ രണ്ട് നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുക. ഇന്ത്യയില്‍ എത്തുമ്പോള്‍ വിലയില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

Follow Us:
Download App:
  • android
  • ios