വൺപ്ലസ് 2026-ലെ സ്വാതന്ത്ര്യദിന സെയിൽ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുന്ന വിൽപ്പനയിൽ സ്മാർട്ട്ഫോണുകൾ, ടാബ്ലറ്റുകൾ, ഓഡിയോ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ആകർഷകമായ വിലക്കിഴിവുകളും ചില ടാബ്ലറ്റുകൾക്കൊപ്പം സൗജന്യ ആക്‌സസറികളും ലഭിക്കും.

ന്ത്യയിലെ ഉപഭോക്താക്കൾക്കായി വൺപ്ലസ് സ്വാതന്ത്ര്യദിന സെയിൽ 2026 പ്രഖ്യാപിച്ചു. ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുന്ന പ്രത്യേക ഓഫർ വിൽപ്പനയിൽ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണുകൾ, ടാബ്‍ലെറ്റുകൾ, ഓഡിയോ ഉൽപ്പന്നങ്ങൾ, ഐ.ഒ.ടി. ഉപകരണങ്ങൾ എന്നിവയ്ക്ക് ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ടാബ്ലറ്റുകൾക്കൊപ്പം സൗജന്യ ആക്‌സസറികളും ലഭിക്കും.

വൺപ്ലസ് 15, 15ആർ, 13എസ് എന്നിവയ്ക്ക് വിലക്കിഴിവ്

സ്വാതന്ത്ര്യദിന ഓഫറിന്റെ ഭാഗമായി വൺപ്ലസ് 15ആർ-ന്റെ പ്രാരംഭ വില 59,999 രൂപയിൽ നിന്ന് 56,999 രൂപയായി കുറയും. വൺപ്ലസ് 13എസ് 54,999 രൂപയിൽ നിന്ന് 49,999 രൂപയ്ക്കും, വൺപ്ലസ് 15 85,999 രൂപയിൽ നിന്ന് 81,999 രൂപയ്ക്കും ലഭ്യമാകും.

നോർഡ് സീരീസിനും ഓഫർ

വൺപ്ലസ് നോർഡ് 6-ന്റെ പ്രാരംഭ വില 44,999 രൂപയിൽ നിന്ന് 41,999 രൂപയായും, വൺപ്ലസ് നോർഡ് സിഇ 6 35,999 രൂപയിൽ നിന്ന് 31,999 രൂപയായും കുറയും. അതേസമയം, വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് 25,999 രൂപയ്ക്ക് പകരം 23,749 രൂപയ്ക്കും ലഭിക്കും. വൺപ്ലസ് എൻ6 22,999 രൂപയിൽ നിന്ന് 20,999 രൂപയ്ക്കും, വൺപ്ലസ് എൻ6എക്സ് 18,999 രൂപയിൽ നിന്ന് 17,499 രൂപയ്ക്കും വിൽപ്പനയ്‌ക്കെത്തും.

നോ-കോസ്റ്റ് ഇ.എം.ഐ ഓഫറും

തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ആറ് മാസം വരെ നോ-കോസ്റ്റ് ഇ.എം.ഐ സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ആമസോൺ, വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ എന്നിവ വഴിയാണ് ഓഫറുകൾ ലഭിക്കുക.

ടാബ്ലറ്റുകൾക്കൊപ്പം സൗജന്യ ആക്‌സസറികൾ

സ്വാതന്ത്ര്യദിന ഓഫറിന്റെ ഭാഗമായി വൺപ്ലസ് പാഡ് 4 വാങ്ങുന്നവർക്ക് വൺപ്ലസ് സ്റ്റൈലോ പ്രോ അധിക തുക നൽകാതെ ലഭിക്കും. അതുപോലെ വൺപ്ലസ് പാഡ് ഗോ 2 വാങ്ങുന്നവർക്ക് വൺപ്ലസ് പാഡ് ഗോ 2 സ്റ്റൈലോയും സൗജന്യമായി ലഭിക്കും. വൺപ്ലസ് പാഡ് ലൈറ്റ് വാങ്ങുന്നവർക്ക് സംരക്ഷണ കവറും കമ്പനി നൽകും.

ഓഡിയോ ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കിഴിവ്

വൺപ്ലസിന്റെ ഓഡിയോ ഉൽപ്പന്നങ്ങൾക്കും സ്വാതന്ത്ര്യദിന ഓഫർ ബാധകമാണ്.

വൺപ്ലസ് ബഡ്സ് 4 – 6,499 രൂപയിൽ നിന്ന് 5,599 രൂപ

വൺപ്ലസ് ബഡ്സ് പ്രോ 3 – 12,999 രൂപയിൽ നിന്ന് 9,999 രൂപ

വൺപ്ലസ് നോർഡ് ബഡ്സ് 3ആർ – 1,999 രൂപയിൽ നിന്ന് 1,599 രൂപ

വൺപ്ലസ് ബി.ഡബ്ല്യു.ഇസഡ്2 എ.എൻ.സി – 2,299 രൂപയിൽ നിന്ന് 1,899 രൂപ

ബുള്ളറ്റ്സ് വയർലെസ് Z3 – 1,999 രൂപയിൽ നിന്ന് 1,499 രൂപ

വൺപ്ലസ് നോർഡ് ബഡ്സ് 4 പ്രോ – 4,299 രൂപയിൽ നിന്ന് 3,999 രൂപ

വൺപ്ലസ് നോർഡ് ബഡ്സ് 4 – 3,299 രൂപയിൽ നിന്ന് 3,000 രൂപ

ഓഗസ്റ്റ് 7 മുതൽ വിൽപ്പന

സ്വാതന്ത്ര്യദിന സെയിൽ ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും. വൺപ്ലസ്-ന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, കൂടാതെ മറ്റ് അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഓഫറുകൾ ലഭ്യമാകും. സ്‍മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും ഓഡിയോ ഉൽപ്പന്നങ്ങൾക്കുമുള്ള ഈ പ്രത്യേക ഓഫറുകൾ പരിമിത കാലത്തേക്കാണ് ലഭ്യമാകുക.