Asianet News MalayalamAsianet News Malayalam

5000 എംഎഎച്ച് ബാറ്ററിയും 33 വാട്ട് ഫ്ലാഷ് ചാര്‍ജുമായി എഫ്19 ഓപ്പോ ഇന്ത്യയിലിറങ്ങി

ഓണ്‍ലൈനായി വാങ്ങുമ്പോള്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ വഴി 1500 രൂപ വരെ ഡിസ്‌ക്കൗണ്ട്. നിലവിലുള്ള ഓപ്പോ ഉപഭോക്താക്കള്‍ക്ക് ആയിരം രൂപ അധിക എക്‌സ്‌ചേഞ്ച് ആനുകൂല്യം തുടങ്ങിയവയും ലഭിക്കും. 

OPPO F19 with 33W Flash Charge another sleek smart phone from OPPO
Author
New Delhi, First Published Apr 8, 2021, 10:16 AM IST

ഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ തങ്ങളുടെ എഫ് ശ്രേണിയില്‍ ഏറ്റവും സ്ലീക്ക് സ്മാര്‍ട്ട് ഫോണായ എഫ്19 ഇന്ത്യയില്‍ അവതരിപ്പിച്ചു. 33 വാട്ട് ഫഌഷ് ചാര്‍ജ്, 5000 എംഎഎച്ച് ബാറ്ററി, അമോലെഡ് എഫ്എച്ച്ഡി പ്ലസ് പഞ്ച് ഹോള്‍ ഡിസ്‌പ്ലെ എന്നിവയെല്ലാംഅള്‍ട്രാ സ്ലീക്ക് രൂപകല്‍പനയുമായെത്തുന്ന ഈ ഫോണിന്റെ സവിശേഷതകളാണ്. ഏപ്രില്‍ ഒന്‍പതു മുതലായിരിക്കും ഓപ്പോ എഫ്19 ഇന്ത്യയില്‍ ലഭ്യമാകുക. ഓപ്പോ എഫ് 19 അവതരിപ്പിച്ചതോടെ എഫ് ശ്രേണിയിലെ ഫോണുകള്‍ ഒരു കോടിയിലെത്തിയെന്ന നേട്ടവും ഓപ്പോയ്ക്ക് സ്വന്തമായി.ആറു വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. 

6ജിബി റാം, 128ജിബി സ്‌റ്റോറേജ് എന്നിവയുമായി പുറത്തിറക്കുന്ന ഓപ്പോ എഫ് 19ന് 18,990 രൂപയാണ് വില. പ്രിസം ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലു എന്നീ രണ്ടു നിറങ്ങളിലായിരിക്കും ഇതു ലഭ്യമാകുക. രാജ്യത്തെ പ്രധാന റീട്ടെയിലര്‍മാര്‍ വഴിയും ഇകോമേഴ്‌സ് സ്ഥാപനങ്ങള്‍ വഴിയും ഇതു ലഭ്യമാകും. ഓഫ്‌ലൈനായി വാങ്ങുമ്പോള്‍ ഇതിനോടൊപ്പം 3999 രൂപ വിലയുള്ള ഓപ്പോ എന്‍കോ ഡബ്ലിയു11 1299 രൂപയ്ക്കും 5900 രൂപ വിലയുള്ള ഓപ്പോ എന്‍കോ ഡബ്ലിയു31 2499 രൂപയ്ക്കും ലഭിക്കും. ഇതിനു പുറമെ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവയുടെ ഇഎംഐ ഇടപാടുകള്‍ക്ക് 7.5 ശതമാനം ക്യാഷ് ബാക്ക്, പേടിഎം വഴി 11 ശതമാനം ക്യാഷ് ബാക്ക് തുടങ്ങി നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. 

ഓണ്‍ലൈനായി വാങ്ങുമ്പോള്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ വഴി 1500 രൂപ വരെ ഡിസ്‌ക്കൗണ്ട്. നിലവിലുള്ള ഓപ്പോ ഉപഭോക്താക്കള്‍ക്ക് ആയിരം രൂപ അധിക എക്‌സ്‌ചേഞ്ച് ആനുകൂല്യം തുടങ്ങിയവയും ലഭിക്കും. എല്ലാ വിഭാഗം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കും ആവശ്യമായത് ലഭ്യമാക്കുന്നതാണ് എഫ് ശ്രേണിയെന്ന് ഇതോടനുബന്ധിച്ചു സംസാരിക്കവെ ഓപ്പോ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ദമ്യാന്ത് സിങ് ഖനോറിയ ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയുടെ കാര്യത്തിലും പ്രതിദിന ഉപയോഗ സൗകര്യത്തിന്റെ കാര്യത്തിലും ആകര്‍ഷകമായ സ്ലീക് രൂപകല്‍പനയുടെ കാര്യത്തിലുമെല്ലാം ഇതു ദൃശ്യമാണ്. മുന്‍ തലമുറകളെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയ രൂപകല്‍പനയും മികച്ച സ്‌ക്രീനുമാണ് ഇതിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഞ്ചു മിനിറ്റു ചാര്‍ജു ചെയ്ത് അഞ്ചര മണിക്കൂര്‍ സംസാര സമയം ലഭിക്കുന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. അഞ്ചു മിനിറ്റു ചാര്‍ജു ചെയ്ത് രണ്ടു മണിക്കൂര്‍ വരെ യുട്യൂബ് ഉപയോഗിക്കാനും സാധിക്കും. ഇതിന്റെ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാര്‍ജിങ് സംവിധാനം വഴി രാത്രി മുഴുവന്‍ ചാര്‍ജു ചെയ്യാന്‍ വെക്കുമ്പോഴും തുടര്‍ച്ചയായി ചാര്‍ജു ചെയ്യാതെ ഇടവേളകളില്‍ മാത്രമായിരിക്കും ചാര്‍ജു ചെയ്യുക. ദീര്‍ഘസമയത്തേക്ക് ബാറ്ററി ചാര്‍ജു ചെയ്യുന്നതു വഴിയുള്ള അപകട സാധ്യത ഒഴിവാക്കാന്‍ ഇതു സഹായിക്കും. 7.95 എംഎം ഘനവും 175 ഗ്രാം ഭാരവും മാത്രമാണ് ഇതിനുള്ളത്. പ്രിയപ്പെട്ട ടിവി ഷോകള്‍ ആസ്വദിക്കാന്‍ സഹായിക്കും വിധത്തിലുള്ള 6.4 ഇഞ്ച് സ്‌ക്രീനാണ് മറ്റൊരു സവിശേഷത.

Follow Us:
Download App:
  • android
  • ios