ചൈനീസ് ബ്രാൻഡായ ഓപ്പോ, എഫ്‌33 സീരീസ് സ്മാർട്ട്ഫോണുകൾ ഏപ്രിൽ 15-ന് ഇന്ത്യയിൽ അവതരിപ്പിക്കും. 50MP സെൽഫി ക്യാമറ, 50MP റിയർ ക്യാമറ, എഐ പോട്രൈറ്റ് ഗ്ലോ, ഡുവൽ-വ്യൂ വീഡിയോ തുടങ്ങിയ പുത്തൻ ഫീച്ചറുകളോടെയാണ് ഈ സീരീസ് എത്തുന്നത്. സ്റ്റാൻഡേർഡ്, പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ഈ സീരീസിൽ പ്രതീക്ഷിക്കാം.

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പോ ഇന്ത്യയില്‍ അവരുടെ പുത്തന്‍ സീരീസ് പുറത്തിറക്കുന്നു. ഓപ്പോ എഫ്‌33 ഹാന്‍ഡ്‌സെറ്റ് സീരീസ് ഏപ്രില്‍ 15ന് ഇന്ത്യയില്‍ പുറത്തിറങ്ങും. ഓപ്പോയുടെ പുതിയ ഡ‍ിസൈന്‍ ചാരുതയില്‍ ഇറങ്ങുന്ന ഓപ്പോ എഫ്‌33 സീരീസ് ഫോണുകളില്‍ 50എംപി സെല്‍ഫി ക്യാമറയും റിയര്‍ ക്യാമറകളുമാണ് പ്രതീക്ഷിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഓപ്പോ എഫ്‌33 സീരീസ് സവിശേഷതകള്‍

ഒരു സ്റ്റാന്‍ഡേര്‍ഡ് മോഡലും, ഒരു പ്രോ വേരിയന്‍റും സഹിതം ഓപ്പോ എഫ്‌33 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഏപ്രില്‍ 15ന് ഇന്ത്യയില്‍ പുറത്തിറങ്ങും. ലോഞ്ചിന് മുന്നോടിയായി ഈ ഫോണുകളുടെ പ്രധാന സ്പെസിഫിക്കേഷനുകള്‍ കമ്പനി പുറത്തുവിട്ടു. OV50D40 സെന്‍സര്‍ സഹിതം 50-മെഗാപിക്‌സല്‍ പ്രൈമറി റിയര്‍ ക്യാമറ വിവോ എഫ്‌33 സീരീസ് ഫോണുകളിലുണ്ടാകും. പ്രോ വേരിയന്‍റില്‍ 100-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ സഹിതമുള്ള 50-മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറയുമുണ്ടാകും. സെല്‍ഫി ക്യാമറയില്‍ രണ്ടിലേറെ പേരെ ഉള്‍ക്കൊള്ളിക്കാന്‍ ഇതിനാകും. 50-മെഗാപിക്‌സല്‍ പ്രധാന ക്യാമറയ്‌ക്ക് പുറമെ 2എംപി ഡെപ്‌ത് സെന്‍സറും പ്രോ വേരിയന്‍റിന്‍റെ സവിശേഷതയാണ്.

റീഡിസൈന്‍ ചെയ്‌ത ക്യാമറ മൊഡ്യൂള്‍ സഹിതമാണ് ഫോണുകള്‍ വിപണിയില്‍ എത്തുക. മുമ്പത്തെ എഫ്‌ സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വ്യത്യസ്‌തമായ ഡിസൈന്‍ ആണിത്. ഓപ്പോ എഫ്33 പ്രോ 6.57 ഇ‌ഞ്ച് ഫ്ലാറ്റ്-സ്റ്റൈല്‍ ഡിസ്‌പ്ലെയുള്ള ഫോണായിരിക്കും. ഓപ്പോ എഫ്‌33 പ്രോ മൂന്ന് നിറങ്ങളിലാണ് വിപണിയിലെത്തുക.

ഓപ്പോ എഫ്‌33 സീരീസിലെ പുത്തന്‍ എഐ ഫീച്ചറുകള്‍

ഓപ്പോ എഫ്‌33 സീരീസ് പുതിയ അനവധി എഐ ടൂളുകള്‍ അവതരിപ്പിക്കും. സാഹചര്യത്തിന് അനുസരിച്ച് ചിത്രത്തില്‍ വെളിച്ചം ക്രമീകരിക്കുന്ന എഐ പോട്രൈറ്റ് ഗ്ലോ ആണ് ഇതിലൊന്ന്. ലെയേര്‍ഡ് ഇമേജുകള്‍ സൃഷ്‌ടിക്കാന്‍ അനുവദിക്കുന്ന പോപ്‌ഔട്ട്, ആണ് മറ്റൊരു ഫീച്ചര്‍. റിയര്‍, ഫ്രണ്ട് ക്യാമറകള്‍ ഉപയോഗിച്ച് ഒരേസമയം വീഡിയോകള്‍ ചിത്രീകരിക്കാന്‍ സഹായിക്കുന്ന ഡുവല്‍-വ്യൂ വീഡിയോ ആണ് മറ്റൊരു ശ്രദ്ധേയമായ ഫീച്ചര്‍.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming