ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ, പുതിയ റെനോ 16 സീരീസ് ഈ മാസം ചൈനയിൽ പുറത്തിറക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റെനോ 16, റെനോ 16 പ്രോ എന്നീ മോഡലുകൾ ഉൾപ്പെടുന്ന ഈ സീരീസിൻ്റെ പ്രീ-ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. 

ചൈനീസ് സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ പുതിയ റെനോ 16 സീരീസ് ഉടൻ വിപണിയിൽ എത്തുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ മാസം അവസാനത്തോടെ ചൈനയിൽ റെനോ 16 സീരീസ് പുറത്തിറങ്ങുമെന്ന് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിലെ പ്രഖ്യാപനത്തിലൂടെ ഓപ്പോ അറിയിച്ചു. ഇതിനോടകം തന്നെ പുതിയ മോഡലുകൾക്ക് മുൻകൂർ ബുക്കിംഗ് ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി. റെനോ 16 പ്രോയും റിനോ 16 മോഡലും ഉടൻ അവതരിപ്പിക്കപ്പെടും എന്നാണ് സൂചന. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റെനോ 15 സീരീസിന്‍റെ പിന്‍ഗാമികളായിട്ടാണ് പുതിയ മോഡലുകൾ എത്തുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഒപ്പോയുടെ ഔദ്യോഗിക സ്റ്റോർ ഉൾപ്പെടെ ടിമാൾ, ജെഡി.കോം, ഡൗയിൻ, പിന്‍ഡുവോഡുവോ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഉപഭോക്താക്കൾക്ക് മുൻകൂർ ബുക്കിംഗ് നടത്താൻ സാധിക്കും. വെറും ഒരു യുവാൻ നൽകി മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് 278 യുവാൻ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇത് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരു മാർക്കറ്റിംഗ് തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ റെനോ 16 സീരീസിന്‍റെ സാങ്കേതിക സവിശേഷതകളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും വിവിധ ലീക്കുകൾ പ്രകാരം റെനോ 16 സീരീസ് ശക്തമായ അപ്‌ഗ്രേഡുകളോടെ ആയിരിക്കും എത്തുക. റെനോ 16 മോഡലിൽ 6.32 ഇഞ്ച് 1.5K ഒഎൽഇഡി ഡിസ്പ്ലേയും 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8500 പ്രോസസർ ഉപയോഗിച്ചായിരിക്കും ഇത് പ്രവർത്തിക്കുക.

അതേസമയം, റെനോ 16 പ്രോ മോഡലിൽ 6.78 ഇഞ്ച് 1.5K എല്‍ടിപിഒ ഒഎൽഇഡി ഡിസ്പ്ലേയും 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ശക്തമായ ഡൈമെൻസിറ്റി 9500s ചിപ്സെറ്റ്, 7,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററി, 80 വാട്‌സ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ് പിന്തുണ എന്നിവയും ഈ മോഡലിൽ ഉൾപ്പെടാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇരു ഫോണുകളിലും 200-മെഗാപിക്‌സൽ പ്രധാന ക്യാമറയും ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ സംവിധാനവും ഉണ്ടായിരിക്കുമെന്നാണ് സൂചന.

ചൈനയ്ക്ക് പുറത്തുള്ള ലോഞ്ചിനെക്കുറിച്ച് ഓപ്പോ ഇതുവരെ വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ആഗോള വിപണിയിൽ ഈ സീരീസ് ജൂലൈ മുതൽ ഓഗസ്റ്റ് വരെ എത്താൻ സാധ്യതയുണ്ട് എന്നാണ് ടെക് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇന്ത്യയിലേക്കുള്ള ലോഞ്ച് പിന്നീട് പ്രഖ്യാപിക്കും.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News