ദില്ലി : ഓപ്പോയുടെ റെനോ 2 പരമ്പര സ്മാര്‍ട്ഫോണുകള്‍ ഈ മാസം എത്തും. ഓഗസ്റ്റ് 28-ന് ഫോണുകള്‍ എത്തുമെന്ന് ഓപ്പോ തന്നെയാണ് അറിയിച്ചത്. റെനോ 2 പരമ്പരയില്‍ രണ്ട് ഫോണുകളായിരിക്കും ഓപ്പോ അവതരിപ്പിക്കുക. ഇതില്‍ ഒന്ന് റെനോ 2 സ്റ്റാന്റേര്‍ഡ് പതിപ്പും. രണ്ടാമത്തേത് റെനോ 20X സൂം പതിപ്പുമായിരിക്കും. 

ഇന്ത്യയിലാണ് ഫോണ്‍ ആദ്യം അവതരിപ്പിക്കുന്നത്. 20 X സൂം സൗകര്യത്തോടെയാവും ഫോണ്‍ എത്തുക. ആദ്യ ഓപ്പോ റെനോ ഫോണുകളില്‍ അവതരിപ്പിച്ച ഷാര്‍ക്ക് ഫിന്‍ സെല്‍ഫി ക്യാമറയാവും ഫോണില്‍. 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഫോണിനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍ വ്യൂ ഡിസ്പ്ലേ ആയിരിക്കും. 4065 എംഎഎച്ച് ബാറ്ററിയില്‍ വൂക്ക് അതിവേഗ ചാര്‍ജര്‍ സൗകര്യവും ഉണ്ടാവും. ഫോണില്‍ ക്വാഡ് ക്യാമറ സംവിധാനമായിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.