Asianet News MalayalamAsianet News Malayalam

Oppo Reno 8 Pro : ഒപ്പോ റെനോ 8 സീരിസ് വിപണിയിലേക്ക്; വിലയും പ്രത്യേകതയും

ഒപ്പോ റെനോയുടെ ഏറ്റവും മികച്ച ക്യാമറകളും ഹാർഡ്‌വെയറുകളുമാണ് പുതിയ ഫോണിലുള്ളത്. ഇത്തവണ, രണ്ട് മോഡലുകളുടെ എഡ്ജ് ഐഫോൺ 12 ന് സമാനമായിരിക്കും. ഒപ്പോയുടെ വിലവിവരങ്ങൾ ചോർന്നിട്ടുണ്ട്. 

Oppo to launch Reno 8 Pro Reno 8 on July 18 All you must know
Author
New Delhi, First Published Jul 7, 2022, 9:30 AM IST

പ്പോ റെനോ 8 പ്രോ, റെനോ 8 ഉം (Oppo Reno 8) വിപണിയിലെത്തുന്നു. ഈ മാസം 18ന് വൈകിട്ട് ആറു മണിക്ക് ഒരു ഓൺലൈൻ ഇവന്‍റ് വഴിയാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.  കുറച്ച് ആഴ്ചയാണ്  ഒപ്പോ റെനോ 8 പ്രോ, റെനോ 8 എന്നീ ഫോണുകള്‍ ചൈനയിൽ ലോഞ്ച് ചെയ്തത്. വൈകാതെ ഫോണുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ കമ്പനി പുറത്തുവിടും. 

ഒപ്പോ റെനോയുടെ ഏറ്റവും മികച്ച ക്യാമറകളും ഹാർഡ്‌വെയറുകളുമാണ് പുതിയ ഫോണിലുള്ളത്. ഇത്തവണ, രണ്ട് മോഡലുകളുടെ എഡ്ജ് ഐഫോൺ 12 ന് സമാനമായിരിക്കും. ഒപ്പോയുടെ വിലവിവരങ്ങൾ ചോർന്നിട്ടുണ്ട്. പുറത്തുവന്ന വിലവിവരങ്ങൾ അനുസരിച്ച്  30000 രൂപയായിരിക്കും തുടക്കവില.33000 രൂപ വരെ ഒപ്പോ റെനോ 8 ന് ഈടാക്കിയേക്കാം. ഒപ്പോ റെനോ 8 പ്രോയ്ക്ക് 45000 രൂപ മുതലായിരിക്കും വില ആരംഭിക്കുന്നത്.

 ഇത്തവണത്തെ പ്രോ പതിപ്പ് പൂർണ്ണമായും ലോഡുചെയ്‌ത വേരിയന്റാണ്.  ഷിമ്മർ ബ്ലാക്ക്, ഷിമ്മർ ഗോൾഡ് നിറങ്ങളിലായിരിക്കും ഒപ്പോ റെനോ  ലഭ്യമാകുക. ഇന്ത്യയിലെ ഒപ്പോ റെനോയുടെ  മീഡിയ ഡൈമൻസിറ്റി 8100 ചിപ്പാണ്. നിലവിൽ റിയൽമീയിലും വൺപ്ലസിലും ഇതാണ് ഉപയോ​ഗിക്കുന്നത്. 

റെനോ 8 പ്രോയ്ക്ക് 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേ ലഭിക്കും, അതേസമയം റെനോ 8 ന് 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.4 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കാം. രണ്ട് മോഡലുകളും മികച്ച ഇമേജും വീഡിയോ പ്രോസസ്സിംഗും വാഗ്ദാനം ചെയ്യുന്നുണ്ട്. ‌

മൊബൈൽ ഫോൺ കണ്ടുപിടിച്ചയാൾ കട്ട മൊബൈൽ വിരോധി!

ഐഫോൺ 14 ലോഞ്ച് എഫക്ട്? ഫോക്‌സ്‌കോണിൽ കൂടുതൽ പേർക്ക് ജോലി! ഒപ്പം ആകര്‍ഷകമായ ആനുകൂല്യങ്ങളും

Follow Us:
Download App:
  • android
  • ios