റിയൽമി 15എക്‌സ് 5ജി സ്‌മാർട്ട്‌ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചു. റിയല്‍മിയുടെ പുത്തന്‍ ഫോണിന്‍റെ ക്യാമറ, ചാര്‍ജിംഗ് , ബാറ്ററി, ഡിസ്‌പ്ലെ, പ്രൊസസര്‍, വില, ലഭ്യത തുടങ്ങിയ വിവരങ്ങള്‍ വിശദമായി അറിയാം.
ദില്ലി: റിയൽമി 15എക്‌സ് 5ജി (Realme 15x 5G) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തു. 5ജി വിഭാഗത്തിൽ ശക്തമായ ബാറ്ററി, ക്യാമറ, ഡിസ്‌പ്ലേ, മികച്ച സുരക്ഷ എന്നിവയാണ് ഈ ഫോണിന്‍റെ സവിശേഷതകൾ. ഈ മൊബൈല്‍ ഫോണ്‍ നിലവിൽ റിയല്‍മിയുടെ വെബ്‌സൈറ്റ് വഴിയും മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും മൂന്ന് നിറങ്ങളിലും സ്റ്റോറേജ് ഓപ്ഷനുകളിലും ലഭ്യമാണ്. റിയൽമി 15എക്‌സ് 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ സവിശേഷതകൾ നമുക്ക് നോക്കാം.
റിയൽമി 15എക്‌സ് 5ജി: ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും
ബാറ്ററിയും ചാർജിംഗും
റിയൽമി 15എക്‌സിൽ 7000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്, ഇത് ഈ വിഭാഗത്തിലെ ഏറ്റവും വലുതാണ്. ഈ ഫോണ്‍ 60 വാട്‌സ് സൂപ്പര്‍വോക് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. കൂടാതെ ബോക്‌സിൽ 80 വാട്‌സ് ചാർജിംഗ് അഡാപ്റ്ററും ഉൾപ്പെടുന്നു. ഇത് ഫാസ്റ്റ് ചാർജിംഗ് ഉറപ്പാക്കുകയും മികച്ച ബാറ്ററി ലൈഫ് നൽകുകയും ചെയ്യുന്നു.
പെർഫോമൻസും ഡിസ്പ്ലേയും
മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസറാണ് റിയൽമി 15എക്‌സ് ഫോണിന് കരുത്ത് പകരുന്നത്, ഇത് മൾട്ടിടാസ്‌കിംഗ്, ഗെയിമിംഗ്, ആപ്പ് ലോഞ്ചിംഗ് എന്നിവയെ ഒരു മികച്ച അനുഭവമാക്കി മാറ്റുന്നു. 6.8 ഇഞ്ച് സൺലൈറ്റ് ഡിസ്‌പ്ലേ എച്ച്‌ഡി+ റെസല്യൂഷനും 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഉള്ളതിനാൽ പകൽ വെളിച്ചത്തിൽ പോലും ഫോണിന്‍റെ സ്‌ക്രീൻ എളുപ്പത്തിൽ കാണാൻ കഴിയും. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 180 ഹെര്‍ട്‌സ് ടച്ച് സാമ്പിൾ റേറ്റും സുഗമമായ ഗെയിമിംഗ്, വീഡിയോ അനുഭവം ഡിസ്‌പെയില്‍ ഉറപ്പാക്കുന്നു.
അഡ്വാൻസ്‌സ് ഡ്യുവൽ 50 മെഗാപിക്‌സൽ ക്യാമറ
ഫോട്ടോഗ്രാഫിക്കായി, ഫോണിൽ 50-മെഗാപിക്‌സൽ സോണി ഐഎംഎക്‌സ്852 എഐ പിൻക്യാമറയും 50-മെഗാപിക്‌സൽ എഐ സെൽഫി ക്യാമറയും ഉണ്ട്. വൈഡ്-ആംഗിൾ ഷോട്ടുകൾ, സിനിമാറ്റിക് വീഡിയോ, സ്ലോ മോഷൻ, ടൈം-ലാപ്‌സ്, അണ്ടർവാട്ടർ മോഡ് തുടങ്ങിയ സവിശേഷതകളെ ഇത് പിന്തുണയ്ക്കുന്നു.
സ്റ്റോറേജ്
6 ജിബി+128 ജിബി, 8 ജിബി+128 ജിബി, 8 ജിബി+256 ജിബി എന്നീ മൂന്ന് റാം, സ്റ്റോറേജ് വേരിയന്‍റുകളിൽ റിയൽമി 15എക്‌സ് 5ജി ഫോൺ ലഭ്യമാണ്. 10 ജിബി വരെ ഡൈനാമിക് റാം എക്‌സ്‌പാൻഷൻ, സ്റ്റോറേജ് എക്‌സ്‌പാൻഷനു വേണ്ടി ഒരു പ്രത്യേക കാർഡ് സ്ലോട്ട് എന്നിവയും ഇത് വാഗ്‌ദാനം ചെയ്യുന്നു.
5ജി കണക്റ്റിവിറ്റിയും സോഫ്റ്റ്‌വെയറും
5ജി+5ജി ഡ്യുവൽ-മോഡ്, വൈ-ഫൈ 5, ബ്ലൂടൂത്ത് 5.3 എന്നിവ പിന്തുണയ്ക്കുന്ന റിയൽമി 15എക്‌സ് 5ജി ഫോൺ ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0-ലാണ് പ്രവർത്തിക്കുന്നത്.
ഡിസൈൻ, സുരക്ഷാ സവിശേഷതകൾ, നിറങ്ങൾ
8.28 എംഎം കനം, 212 ഗ്രാം ഭാരം എന്നിവയുള്ള ഈ ഫോണിന് ഭാരം കുറഞ്ഞ ഡിസൈനാണ് ലഭിക്കുന്നത്. ഐപി69 പ്രോ-ലെവൽ വാട്ടർപ്രൂഫിംഗ്, മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. അക്വാ ബ്ലൂ, മറൈൻ ബ്ലൂ, മറൂൺ റെഡ് എന്നിവയാണ് കളർ ഓപ്ഷനുകൾ.
ഓഡിയോയും സെൻസറുകളും
ഫോണിൽ 1115 അൾട്രാ-ലീനിയർ സ്പീക്കറുകളും ഡ്യുവൽ-മൈക്ക് നോയ്‌സ് ക്യാൻസലേഷനും ഉണ്ട്. പ്രോക്‌സിമിറ്റി, ആംബിയന്‍റ് ലൈറ്റ്, ഇ-കോമ്പസ്, ആക്‌സിലറോമീറ്റർ എന്നിവ സെൻസറുകളിൽ ഉൾപ്പെടുന്നു.
റിയൽമി 15എക്‌സ് 5ജി: വിലയും ലഭ്യതയും
റിയൽമി 15എക്‌സ് 5ജി സ്‍മാർട്ട്ഫോണിന്‍റെ 6 ജിബി+128 ജിബി വേരിയന്‍റ് 15,999 രൂപയ്ക്കും 8 ജിബി+128 ജിബി വേരിയന്‍റ് 16,999 രൂപയ്ക്കും 8 ജിബി+256 ജിബി വേരിയന്‍റ് 18,999 രൂപയ്ക്കും ലഭ്യമാകും. 2025 ഒക്ടോബർ 1 മുതൽ ഫ്ലിപ‌്‌കാർട്ട്, റിയൽമി ഡോട്ട് കോം, പ്രധാന റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ഫോൺ വിൽപ്പനയ്‌ക്കെത്തും. ലോഞ്ച് ഓഫറുകൾ ഒക്ടോബർ 1 മുതൽ 5 വരെ സാധുവായിരിക്കും.



