നിങ്ങൾ ഒരുപാട് യാത്ര ചെയ്യുകയോ ദിവസം മുഴുവൻ ഗെയിമിംഗും വീഡിയോ സ്ട്രീമിംഗും ഇഷ്ടപ്പെടുകയോ ചെയ്യുന്ന ഒരാളാണെങ്കില്‍ Realme C75x സ്‌മാര്‍ട്ട്‌ഫോൺ മികച്ച ഒരു ഓപ്‍ഷൻ ആയിരിക്കാന്‍ സാധ്യത

ദില്ലി: ബജറ്റ് സ്‍മാർട്ട്ഫോൺ വിഭാഗത്തിൽ വീണ്ടും തരംഗം സൃഷ്‍ടിക്കാൻ റിയൽമി ഒരുങ്ങുന്നു. കമ്പനി ഉടൻ തന്നെ അവരുടെ സി സീരീസിൽ ഒരു പുതിയ സ്‍മാർട്ട്‌ഫോണായ റിയൽമി സി75എക്സ് (Realme C75x) പുറത്തിറക്കാൻ പോവുകയാണ്. ഈ ഫോണിന്‍റെ ഏറ്റവും പ്രത്യേകത അതിന്‍റെ ശക്തമായ 5,600 എംഎഎച്ച് ബാറ്ററിയും 24 ജിബി റാം, 50 എംപി ക്യാമറ തുടങ്ങിയവയാണ് എന്നാണ് റിപ്പോർട്ടുകൾ. 

റിയൽമി സി75എക്സ് ഫോണിന്‍റെ മാർക്കറ്റിംഗ് പോസ്റ്റർ ഇന്‍റര്‍നെറ്റിൽ ചോർന്നു. ഫോണിന്‍റെ സവിശേഷതകള്‍ പോസ്റ്റര്‍ വെളിപ്പെടുത്തുന്നു. മലേഷ്യയിലെ ഒരു പ്രാദേശിക റീട്ടെയിലറാണ് ഫേസ്ബുക്ക് പോസ്റ്റിൽ റിയൽമി C75x-നെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ഹാൻഡ്‌സെറ്റിന്‍റെ ചോർന്ന മാർക്കറ്റിംഗ് മെറ്റീരിയലുകളും ഈ പോസ്റ്റിൽ ഉൾപ്പെടുന്നു. റിയൽമി C75x ഇന്തോനേഷ്യയിലെ എസ്‍ഡിപിപിഐ, റഷ്യയുടെ ഇഇസി സർട്ടിഫിക്കേഷൻ സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം മലേഷ്യയുടെ SIRIM (സ്റ്റാൻഡേർഡ്സ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേഷ്യ) ഡാറ്റാബേസിൽ RMX5020 എന്ന മോഡൽ നമ്പറുള്ള റിയൽമി C75x കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഹാൻഡ്‌സെറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇതാ റിയൽമി സി75എക്സ് ഫോണിനെക്കുറിച്ചുള്ള ലഭ്യമായ ചില വിവരങ്ങൾ അറിയാം.

ബാറ്ററിയും ചാർജിംഗും

റിയൽമി റിയൽമി സി75എക്സിന്‍റെ ഏറ്റവും വലിയ സവിശേഷത അതിന്‍റെ കരുത്തുറ്റ 5,600mAh ബാറ്ററിയാണ്. ഇത് ദീർഘകാല ബാക്കപ്പ് നൽകും. ഈ ഫോണിന് 45W വാട്സ് ഫാസ്റ്റ് ചാർജിംഗ് സൗകര്യം ഉണ്ടായിരിക്കും. ഇത് ഫോൺ വളരെ വേഗത്തിൽ ചാർജ് ചെയ്യും. ചോർന്ന റിപ്പോർട്ടുകൾ പറയുന്നത്, ഈ ബാറ്ററി പൂജ്യം മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ 90 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ്. നിങ്ങൾ ഒരുപാട് യാത്ര ചെയ്യുകയോ ദിവസം മുഴുവൻ ഗെയിമിംഗും വീഡിയോ സ്ട്രീമിംഗും ഇഷ്ടപ്പെടുകയോ ചെയ്യുന്ന ഒരാൾ ആണെങ്കിൽ, ഈ ഫോൺ നിങ്ങൾക്ക് മികച്ച ഒരു ഓപ്‍ഷൻ ആയിരിക്കും. .

ക്യാമറ സജ്ജീകരണം

ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുണ്ടെങ്കിലും റിയൽമി സി75എക്സ് നിങ്ങൾക്ക് ഒരു മികച്ച ഓപ്ഷനായിരിക്കും. ഈ ഫോണിൽ 50 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. ഇതിന്‍റെ പ്രധാന ലെൻസ് മികച്ച വിശദാംശങ്ങൾ പകർത്തും, കൂടാതെ ഒരു അൾട്രാ-വൈഡ് ലെൻസും ഇതിനൊപ്പമുണ്ടാകും. അതുവഴി നിങ്ങൾക്ക് മികച്ച ലാൻഡ്‌സ്‌കേപ്പ് ഷോട്ടുകൾ എടുക്കാൻ കഴിയും. മുൻവശത്ത് 8 എംപി സെൽഫി ക്യാമറ ഉണ്ടായിരിക്കും. ഇത് വീഡിയോ കോളിംഗിനും സോഷ്യൽ മീഡിയയ്ക്കുമായി നല്ല നിലവാരമുള്ള ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കും.

Read more: ലോകത്തിലെ ഏറ്റവും ജനപ്രിയമായ ആൻഡ്രോയ്‌ഡ് സ്‍മാർട്ട്‌ഫോൺ ഇതാണ്

വകഭേദങ്ങളും സ്റ്റോറേജ് ഓപ്ഷനുകളും

നിരവധി സ്റ്റോറേജ് വേരിയന്‍റുകൾ സഹിതമാണ് റിയൽമി സി75എക്സ് വിപണിയിൽ വരാൻ സാധ്യതയുണ്ട്. 6GB/128GB, 8GB/256GB, 12GB/512GB വരെയുള്ള ഓപ്ഷനുകൾ ഇതിൽ ഉണ്ടാകാം. ഡാറ്റ ട്രാൻസ്ഫറും ആപ്പ് ലോഡിംഗ് വേഗതയും വളരെ വേഗത്തിലാക്കുന്ന UFS 2.2 സ്റ്റോറേജ് സാങ്കേതികവിദ്യ ഈ ഫോണിൽ ലഭ്യമായേക്കും.

ഡിസ്പ്ലേയും ഡിസൈനും

120Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് ഫുള്‍എച്ച്‌ഡി+ ഡിസ്‌പ്ലേയായിരിക്കും റിയൽമി സി75എക്സില്‍ ഉണ്ടാകുക. ഫോണിന്‍റെ രൂപകൽപ്പനയും വളരെ പ്രീമിയമായിരിക്കും, കൂടാതെ ഐപി66, ഐപി68, ഐപി69 സർട്ടിഫിക്കേഷനുകളും ഇതിനുണ്ടാകും. അതായത് ഈ ഫോൺ വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും മികച്ചരീതിയിൽ സംരക്ഷിക്കപ്പെടും. കോറൽ പിങ്ക്, ഓഷ്യാനിക് ബ്ലൂ കളർ ഓപ്ഷനുകളിൽ ഫോൺ ലോഞ്ച് ചെയ്യുമെന്ന് പറയപ്പെടുന്നു.

പ്രതീക്ഷിക്കുന്ന വിലയും ലോഞ്ചും

റിയൽമി ഇതുവരെ ഈ ഫോണിന്‍റെ വില ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം 15,000 മുതൽ 18,000 വരെ വിലയിൽ ഈ ഫോൺ പുറത്തിറക്കിയേക്കും. ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിലും ഈ ഫോൺ ലഭ്യമാകും. 

Read more: വില കൂടും, ഫീച്ചറുകളും; ഗൂഗിൾ പിക്സൽ 9എ ഫോണ്‍ വിലയും സവിശേഷതകളും ചോർന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം