ദില്ലി: റിയല്‍മീയുടെ പ്രീമിയം ഫോണുകളിലൊന്നായ എക്‌സ് 50 പ്രോ 5ജി-യുടെ ഇന്ത്യയിലെ രണ്ടാമത്തെ വില്‍പന മാര്‍ച്ച് 5 ന്. ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മീ എന്നിവയുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയാണ് ഇത് വീണ്ടും വില്‍പ്പനയ്‌ക്കെത്തുന്നത്. ഈ ഫോണ്‍ പുറത്തിറക്കിയ ദിവസം തന്നെ, ഫെബ്രുവരി 24 നാണ് ഇത് ആദ്യമായി വാങ്ങാന്‍ ലഭ്യമാക്കിയത്. 5ജി കണക്റ്റിവിറ്റിയും സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസറുമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മീ എക്‌സ് 50 പ്രോ 5ജി. 65വാട്‌സ് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്, ഇത് 30 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യപ്പെടുമെന്നാണ് റിയല്‍മീ അവകാശപ്പെടുന്നത്. 

റിയല്‍മീ എക്‌സ് 50 പ്രോ 5ജി മൂന്ന് മോഡലുകളിലാണ് വരുന്നത്. 6 ജിബി/128 ജിബി മോഡലിന് 37,999 രൂപ, 8 ജിബി/128 ജിബി മോഡലിന് 39,999 രൂപ, അവസാനമായി 12 ജിബി/256 ജിബി മോഡലിന് 44,999 രൂപയും. റസ്റ്റി റെഡ്, മോസ് ഗ്രീന്‍ നിറങ്ങളുണ്ട്.  സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ഒരു കൂട്ടം ഓഫറുകള്‍ ഉണ്ട്. റിയല്‍മെ വെബ്‌സൈറ്റില്‍ നിന്ന് റിയല്‍മീ എക്‌സ് 50 പ്രോ 5ജി വാങ്ങുമ്പോള്‍ മോബിക്വിക്കില്‍ 500 രൂപയും കാഷിഫില്‍ 500 രൂപയും സൂപ്പര്‍കാഷ് ക്യാഷ്ബാക്ക് ലഭിക്കും. നിങ്ങള്‍ ഒരു ജിയോ ഉപഭോക്താവാണെങ്കില്‍ 11,500 രൂപ വിലമതിക്കുന്ന ഇഎംഐ പേയ്‌മെന്റ് സൗകര്യവും ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. 

ഇപ്പോള്‍, റിയല്‍മീ എക്‌സ് 50 പ്രോ 5ജി വാങ്ങാന്‍ നിങ്ങള്‍ ഫ്‌ലിപ്കാര്‍ട്ട് തിരഞ്ഞെടുക്കുകയാണെങ്കില്‍, ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക്, ആക്‌സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. നോകോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

6.44 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 90 ഹെര്‍ട്‌സ് പുതുക്കിയ റേറ്റും മുകളില്‍ കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 കവചവുമാണ് റിയല്‍മീ എക്‌സ് 50 പ്രോ 5ജി എത്തിയിരിക്കുന്നത്. 12 ജിബി വരെ റാമും 256 ജിബി ഇന്‍റേണല്‍ സ്‌റ്റോറേജുമുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 ടീഇ-യില്‍ ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയല്‍മീ യുഐ-യിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5 ജി നെറ്റ്‌വര്‍ക്കുകള്‍ക്കുള്ള പിന്തുണയാണ് സ്മാര്‍ട്ട്‌ഫോണിന്റെ യുഎസ്പി എന്നിരുന്നാലും, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് 5ജി കവറേജ് ഇല്ലാത്തതിനാല്‍ ഇതിന്‍റെ ആവശ്യം തത്ക്കാലമില്ല.

ക്യാമറ വിഭാഗത്തില്‍, 20എക്‌സ് സൂമിംഗ് കഴിവുകളുള്ള 64 മെഗാപിക്‌സല്‍ സാംസങ് സെന്‍സര്‍, 12 മെഗാപിക്‌സല്‍ ടെലിഫോട്ടോ സെന്‍സര്‍, 78 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയുണ്ട്. കൂടാതെ, സെല്‍ഫികള്‍ക്കായി, നിങ്ങള്‍ക്ക് മുന്‍വശത്ത് രണ്ട് ക്യാമറകളുണ്ട്, അത് ഡിസ്‌പ്ലേയിലെ പഞ്ച്‌ഹോളിലാണുള്ളത്. 32 മെഗാപിക്‌സല്‍ പ്രധാന സെന്‍സറും 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ആംഗിള്‍ സെന്‍സറും ചേര്‍ന്നതാണിത്. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും സുരക്ഷയ്ക്കായി ചേര്‍ത്തിരിക്കുന്നു.