Asianet News MalayalamAsianet News Malayalam

റെഡ്മി 10 പ്രൈം ഇന്ത്യയില്‍ അവതരിപ്പിച്ചു; അത്ഭുതപ്പെടുത്തുന്ന വില

രണ്ട് റാം കോണ്‍ഫിഗറേഷനുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. റെഡ്മി 10 പ്രൈം അടുത്തിടെ ആഗോള വിപണികളില്‍ അവതരിപ്പിച്ച റെഡ്മി 10 ന്റെ റീബ്രാന്‍ഡഡ് വേരിയന്റാണിത്. 

Redmi 10 Prime with 90Hz display and 6000mAh battery launched
Author
New Delhi, First Published Sep 5, 2021, 1:16 AM IST

വോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 10 പ്രൈം ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി 10 പ്രൈം റെഡ്മി നോട്ട് 10 ന് താഴെയാണ് ഈ ഫോണ്‍ വരുന്നത്. 90 ഹേര്‍ട്‌സ് ഡിസ്‌പ്ലേ, 6000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ റെഡ്മി അവതരിപ്പിക്കുന്നു. മീഡിയടെക് ഹീലിയോ ഏ88 ചിപ്‌സെറ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാണിത്.

രണ്ട് റാം കോണ്‍ഫിഗറേഷനുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. റെഡ്മി 10 പ്രൈം അടുത്തിടെ ആഗോള വിപണികളില്‍ അവതരിപ്പിച്ച റെഡ്മി 10 ന്റെ റീബ്രാന്‍ഡഡ് വേരിയന്റാണിത്. എങ്കിലും, ഫോണിന്റെ ഇന്ത്യന്‍ വകഭേദം ആഗോള വേരിയന്റിലെ 5000 എംഎഎച്ച് ബാറ്ററിയെക്കാള്‍ വലിയ 6000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു.

4 ജിബി റാമും 64 ജിബി സ്‌റ്റോറേജ് വേരിയന്റും ഉള്ള അടിസ്ഥാന വേരിയന്റിന് റെഡ്മി 10 പ്രൈം ഇന്ത്യയില്‍ 12,499 രൂപയില്‍ ആരംഭിക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഈ വേരിയന്റിലെ ഇന്റേണല്‍ സ്‌റ്റോറേജ് 1 ടിബിയിലേക്ക് വികസിപ്പിക്കാനാകും. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്‌റ്റോറേജ് വേരിയന്റിനും 14,499 രൂപയാണ് വില. ഈ മോഡലിലെ സ്‌റ്റോറേജ് 2ജിബി ആയി വികസിപ്പിക്കാവുന്നതാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐയും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 750 രൂപ കിഴിവ് ലഭിക്കും. ആമസോണ്‍ ഇന്ത്യ, ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാര്‍ എന്നിവയില്‍ നിന്ന് സെപ്റ്റംബര്‍ 7 മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.

റെഡ്മി 10 പ്രൈമിന് ഒരു പോളികാര്‍ബണേറ്റ് റിയര്‍ പാനലും 192 ഗ്രാം ഭാരവുമുണ്ട്. സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേയുണ്ട്, അത് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. ഇത് ഒരു അഡാപ്റ്റീവ് ഡിസ്‌പ്ലേയാണ്, അതായത് സ്‌ക്രീനില്‍ പ്ലേ ചെയ്യുന്നതിനെ ആശ്രയിച്ച് വ്യത്യസ്ത റിഫ്രഷ് റേറ്റുകളിലേക്ക് മാറാന്‍ കഴിയും. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ആണ് ഫോണിന്റെ സംരക്ഷണം. മീഡിയടെക് ഹീലിയോ ജി 88 ടീഇ-യിലാണ് ഇതിന്റെ പ്രവര്‍ത്തനം. 6 ജിബി റാം വരെ തിരഞ്ഞെടുക്കാം, അതേസമയം സ്‌റ്റോറേജ് 2 ടിബി വരെ വര്‍ദ്ധിപ്പിക്കാം. ഓഡിയോയ്ക്കായി ഡ്യുവല്‍ സ്പീക്കര്‍ സജ്ജീകരണവുമുണ്ട്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5-ലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 

റെഡ്മി 10 പ്രൈം 6000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുകയും 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എങ്കിലും, 22.5 വാട്‌സ് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം. 9വാട്‌സ് റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിംഗിനെയും ഇത് പിന്തുണയ്ക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios