ബംഗലൂരു: ഇന്ത്യയില്‍ ഷവോമിയുടെ റെഡ്മി 8 ഫോണ്‍ അവതരിപ്പിച്ചു.  3 ജിബി + 32 ജിബി, 4 ജിബി + 64 ജിബി എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് റെഡ്മി 8 എത്തുന്നത്. 3 ജിബി റാം വേരിയന്റ് 7,999 രൂപയ്ക്കാണ് വില്‍ക്കുക. 4 ജിബി റാം വേരിയന്റിന് 8,999 രൂപയാണ്. ഇന്ത്യയിലെ 10 കോടി ഷവോമി സ്മാര്‍ട് ഫോണ്‍ വില്‍പന ആഘോഷിക്കുന്നതിനായി ആദ്യത്തെ 50 ലക്ഷം റെഡ്മി 8 ഓര്‍ഡറുകള്‍ക്കായി 4 ജിബി റാം വേരിയന്റ് 7,999 രൂപയ്ക്ക് നല്‍കും. റെഡ്മി 8ന്റെ ആദ്യ വില്‍പന ഒക്ടോബര്‍ 12ന് മി.കോം, ഫ്‌ലിപ്കാര്‍ട്ട്, മി ഹോം സ്റ്റോറുകള്‍ വഴി നടക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പിന്നില്‍ ഇരട്ട ക്യാമറയുമായാണ് റെഡ്മി 8 എത്തിയിരിക്കുന്നത്. 1.4 മൈക്രോ പിക്‌സല്‍ വലുപ്പം, എഫ് / 1.8 അപേര്‍ച്ചര്‍, സോണി ഐഎംഎക്‌സ് 363 ഇമേജ് സെന്‍സര്‍ എന്നിവയുള്ള 12 മെഗാപിക്‌സല്‍ പ്രധാന ക്യാമറയാണ് ഈ സജ്ജീകരണത്തിലുള്ളത്. പോര്‍ട്രെയ്റ്റുകളെ സഹായിക്കുന്നതിന് 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറാണ് മറ്റൊരു പ്രത്യേകത. എഐ സീന്‍ ഡിറ്റക്ഷന്‍, ഗൂഗിള്‍ ലെന്‍സ് എന്നിവയാണ് മറ്റ് ക്യാമറ സവിശേഷതകള്‍. 

മുന്‍വശത്ത് 8 മെഗാപിക്‌സല്‍ എഐ സെല്‍ഫി ക്യാമറയുണ്ട്. റെഡ്മി 8 ല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫെയ്സ് അണ്‍ലോക്ക്, 18W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവ പായ്ക്ക് ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും ലഭിക്കും. ബോക്‌സില്‍ 10W ചാര്‍ജറും ഉണ്ടാകും. റെഡ്മി 8 സ്‌പോര്‍ട്‌സ് ഷഓമിയുടെ ഓറ മിറര്‍ ഡിസൈന്‍ സഫയര്‍ ബ്ലൂ, റൂബി റെഡ്, ഫീനിക്‌സ് ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും. 

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 SoC ആണ് റെഡ്മി 8 ന്റെ കരുത്ത്. 4 ജിബി വരെ റാമും 64 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുണ്ട്. റെഡ്മി 8 സ്‌പോര്‍ട്ട് പി 2 ഐ സ്പ്ലാഷ് പ്രൂഫ് കോട്ടിംഗും ഐആര്‍ ബ്ലാസ്റ്റര്‍, മുന്‍വശത്ത് ഗോറില്ല ഗ്ലാസ് 5, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നിവയും ഉള്‍ക്കൊള്ളുന്നു.