Asianet News MalayalamAsianet News Malayalam

കൂടുതൽ വലിയ ബാറ്ററി, നാല് പിൻക്യാമറകൾ !! വരുന്നു റെഡ്മി നോട്ട് 8 സീരീസ്

18 വാട്ട് ഫാസ്റ്റ് ചാർജ്ജിംഗാണ് ഫോണിലേതെന്നും ഹെഡ് ഫോൺ ജാക്ക് ഈ മോഡലുകളിലും നിലനിർത്തുമെന്നും ടെക് വെബ്സൈറ്റുകൾ റിപ്പോർട്ട്  ചെയ്യുന്നു.

redmi not 8 series coming soon hints leaks
Author
Delhi, First Published Aug 20, 2019, 7:39 PM IST

ദില്ലി: വൻ വിജയമായ റെഡ്മി നോട്ട് 7 സീരിസിനു പിന്നാലെ അടുത്ത നോട്ട് സീരിസ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി. ആഗസ്റ്റ് 29ന് റെഡ്മി നോട്ട് 8 സീരിസ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എപ്പോഴായിരിക്കും ഫോൺ ഇന്ത്യൻ വിപണയിലെത്തുകയെന്നത് വ്യക്തമല്ല.

റെഡ്മി നോട്ട് 7 സീരിസിലുണ്ടായിരുന്നതിനെക്കാൾ കൂടുതൽ ശേഷിയുള്ള ബാറ്ററിയായിരിക്കും നോട്ട് 8 സീരിസിലുണ്ടാകുകയെന്നാണ് റിപ്പോർട്ട്. 5000 എംഎഎച്ച് ബാറ്ററിയാകുവാനാണ് സാധ്യത, 4000എംഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 7 ഫോണുകളിലുള്ളത്.

കൂടുതൽ മികച്ച ക്യാമറയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നാല് പിൻക്യാമറകളായിരിക്കും റെഡ്മി നോട്ട് 8നും റെഡ്മി നോട്ട് 8 പ്രോയിലും ഉണ്ടാകുകയെന്നതാണ് പുറത്ത് വരുന്ന വിവരം. 64 എംപി ക്യാമറയാണ് റെഡ്മി നോട്ട് പ്രോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്. 

റെഡ്മി നോട്ട് 8 ഉം റെഡ്മി നോട്ട് 8 പ്രോയും തമ്മിൽ പ്രകടമായ ഡിസൈൻ വ്യത്യാസമുണ്ടാകുമെന്നും അഭ്യൂഹമുണ്ട്. റെഡ്മി നോട്ട് 8ന്‍റേത് എന്ന് വിശ്വസിക്കപ്പെടുന്ന ചിത്രങ്ങൾ താഴെ..

redmi not 8 series coming soon hints leaks

റെഡ്മി നോട്ട് 8 പ്രോയുടെ പരസ്യം ഷൂട്ട് ചെയ്യുന്നതിനിടെ എടുക്കപ്പെട്ടതെന്ന് പറയപ്പെടുന്ന ചിത്രം രണ്ട് ദിവസമായി വൈറലാണ്.

redmi not 8 series coming soon hints leaks

18 വാട്ട് ഫാസ്റ്റ് ചാർജ്ജിംഗാണ് ഫോണിലേതെന്നും ഹെഡ് ഫോൺ ജാക്ക് ഈ മോഡലുകളിലും നിലനിർത്തുമെന്നും ടെക് വെബ്സൈറ്റുകൾ റിപ്പോർട്ട്  ചെയ്യുന്നു. 2 കോടി റെഡ്മി നോട്ട് 7 യൂണിറ്റുകളാണ് ലോകമെമ്പാടുമായി റെഡ്മി വിറ്റഴിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ റെഡ്മി നോട്ട് സീരിസുമായി ഷവോമി എത്തുന്നത്. 

Follow Us:
Download App:
  • android
  • ios