Asianet News MalayalamAsianet News Malayalam

Redmi Note 10S Price Cut : റെഡ്മീ നോട്ട് 10 എസിന്‍റെ വില വെട്ടിക്കുറച്ചു; പുതിയ വില ഇങ്ങനെ

ഷാഡോ ബ്ലാക്ക്, ഫോറസ്റ്റ് വൈറ്റ്, ഡീപ്പ് സീ ബ്ലൂ, കോസ്മിക് പര്‍പ്പിള്‍ കളര്‍ എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ വാങ്ങാം. 

Redmi Note 10S receives a price cut of Rs 2,000
Author
New Delhi, First Published Jun 19, 2022, 10:36 AM IST

വോമിയുടെ റെഡ്മീ ബ്രാന്‍റിന് കീഴിലെ 10 നോട്ട് സീരിസിലെ ഒരു ഫോണിന് കൂടി വിലക്കുറവ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റെഡ്മീ നോട്ട് 10 എസിനാണ് (Redmi Note 10S) ഇപ്പോള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മോഡലിന്‍റെ 6ജിബി റാം+64ജിബി സ്റ്റോറേജ് പതിപ്പിനും, 6ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പിനും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

6ജിബി റാം+64ജിബി പതിപ്പിന് വില 14,999 രൂപയാണ്. 6ജിബി റാം+128 ജിബി പതിപ്പിന് വില 15,999 രൂപയാണ്. ഇതില്‍ നിന്നും 2,000 രൂപ കുറവാണ് 6ജിബി റാം+64ജിബി പതിപ്പിന് വരുത്തിയിരിക്കുന്നത്. അതായത് ഇപ്പോള്‍ ലഭിക്കുന്നത് 12,999 രൂപയാണ്. അതേ സമയം 6ജിബി റാം+128 ജിബി പതിപ്പിന് 1,000 രൂപയാണ് വിലക്കുറവ്. അതിനാല്‍ ഈ ഫോണ്‍ 14,999 രൂപയ്ക്ക് ലഭിക്കും. ഈ വിലക്കുറവുകള്‍ ഫോണിന്‍റെ കമ്പനി വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഷാഡോ ബ്ലാക്ക്, ഫോറസ്റ്റ് വൈറ്റ്, ഡീപ്പ് സീ ബ്ലൂ, കോസ്മിക് പര്‍പ്പിള്‍ കളര്‍ എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ വാങ്ങാം. 2400x1080 പിക്‌സല്‍ റെസല്യൂഷനും 409 പിപിഐയും 1100 നിറ്റ്‌സ് പീക്ക് തെളിച്ചവും വാഗ്ദാനം ചെയ്യുന്ന 6.43 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിന്‍റെ സവിശേഷത. മീഡിയടെക് ഹീലിയോ ജി95 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്, മുകളില്‍ സൂചിപ്പിച്ചതുപോലെ മെമ്മറി ഓഫറുകളും ഫീച്ചര്‍ ചെയ്യുന്നു. ഇത് ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 പ്രവര്‍ത്തിപ്പിക്കുന്നു.

ക്യാമറയിലേക്ക് കടന്നാല്‍ റെഡ്മി നോട്ട് 10S ഒരു ക്വാഡ് ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്, അതില്‍ 64 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത് 13-മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും ഉണ്ട്, ഒരു പഞ്ച്-ഹോള്‍ കട്ടൗട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. 

33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും ഫീച്ചര്‍ ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഉപകരണത്തിന്റെ പിന്തുണ. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, എഐ ഫെയ്സ് അണ്‍ലോക്ക്, ഡ്യുവല്‍ സ്പീക്കറുകള്‍, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, ഡ്യുവല്‍ സിം കണക്റ്റിവിറ്റി, സ്പ്ലാഷ്, വെള്ളം, പൊടി എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിനുള്ള ഐപി53 റേറ്റിംഗ് എന്നിവയാണ് മറ്റ് ഹൈലൈറ്റ് ഫീച്ചറുകള്‍.

വലിയ റാം, വലിയ ഡിസ്പ്ലേ; റെഡ്മി 10 സീരിസ് 'ഇന്ത്യയുടെ സ്വന്തം ഫോൺ'

Follow Us:
Download App:
  • android
  • ios