Asianet News MalayalamAsianet News Malayalam

റെഡ്മീ നോട്ട് 8, റെഡ്മീ നോട്ട് 8 പ്രോ എന്നിവ പുറത്തിറക്കി; വിലയും, പ്രത്യേകതകളും

റെഡ്മീ നോട്ട് 8 പ്രോ 6.53 ഇഞ്ച് വലിപ്പമുള്ള സ്ക്രീനോടെയാണ് എത്തുന്നത്. ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍റെ റെസല്യൂഷന്‍ 1080X2340 പിക്സലാണ്. വട്ടര്‍ നോച്ചുള്ള കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. സ്ക്രീന്‍ ബോഡി അനുപാതം 19:5:9 ആണ്. 

Redmi Note 8, Redmi Note 8 Pro launched: Key specs, official price
Author
China, First Published Aug 30, 2019, 7:32 PM IST

ബിയജിംഗ്: ഷവോമിയുടെ റെഡ്മീ നോട്ട് 8, റെഡ്മീ നോട്ട് 8 പ്രോ എന്നിവ പുറത്തിറക്കി. ചൈനയിലാണ് ആദ്യം ഈ ഫോണുകള്‍ എത്തുന്നത്. നാല് പിന്‍ ക്യാമറകളുമായി എത്തുന്ന ഈ ഫോണ്‍ റിയല്‍ മീXT പോലുള്ള ഫോണുകള്‍ക്ക് വെല്ലുവിളിയായിരിക്കും. റെഡ്മീ നോട്ട് 7 പ്രോ ഇറക്കി എട്ടുമാസത്തിനുള്ളിലാണ് പുതിയ നോട്ട് ഫോണ്‍ ഷവോമി അവതരിപ്പിക്കുന്നത്. ഫോണിന്‍റെ വില പരിശോധിച്ചാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ചൈനീസ് വില പ്രകാരം നോട്ട് 8 പ്രോയുടെ 6ജിബി+64ജിബി പതിപ്പിന് 14,000 രൂപയ്ക്ക് അടുത്തായിരിക്കും വില. 4ജിബി പതിപ്പിന് 10000-11000 റേഞ്ചിലായിരിക്കും വില. 

റെഡ്മീ നോട്ട് 8 പ്രോ 6.53 ഇഞ്ച് വലിപ്പമുള്ള സ്ക്രീനോടെയാണ് എത്തുന്നത്. ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍റെ റെസല്യൂഷന്‍ 1080X2340 പിക്സലാണ്. വട്ടര്‍ നോച്ചുള്ള കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. സ്ക്രീന്‍ ബോഡി അനുപാതം 19:5:9 ആണ്. ഫോണിന് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം ലഭിക്കും. പിന്നിലാണ് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍. ഹീലിയോ ജി90 ടി ആണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന പ്രോസസ്സര്‍ ചിപ്പ്. 4 ജിബി, 6ജിബി, 8ജിബി പതിപ്പുകളില്‍ ഫോണ്‍ ഇറങ്ങും. ലിക്വിഡ് കൂളിംഗ് സിസ്റ്റം ഫോണിനുണ്ട്. 

ക്യാമറയിലേക്ക് വന്നാല്‍ റെഡ്മി നോട്ട് 8 പ്രോയ്ക്ക് നാലു പിന്‍ ക്യാമറ സെറ്റ്-അപ്പാണ് ഉള്ളത്. പ്രധാന ക്യാമറ 64 മെഗാപിക്സൽ റെസലൂഷനുള്ളതാണ്. ഇതു കൂടാതെ 8 മെഗാപിക്സൽ വൈഡ് ആംഗിള്‍ ലെന്‍സും 2 മെഗാപിക്സൽ ടെലി ലെന്‍സും 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും അടങ്ങുന്നതാണ് ക്യാമറ സജ്ജീകരണം. 20 മെഗാപിക്സലാണ് സെല്‍ഫി ക്യാമറയുടെ റസലൂഷന്‍. 4,500എംഎഎച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഉള്‍ക്കൊളളിച്ചിരിക്കുന്നത്. 18 വാട്‌സ് ക്വിക് ചാര്‍ജറും ഫോണിനൊപ്പം നല്‍കും.

ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കി എംഐയുഐ 10 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. ഫോണിന് 3.5 ഓഡിയോ ജാക്ക് ഉണ്ട്. യുഎസ്ബി ടൈപ്-സി പോര്‍ട്ടുമുണ്ട്. ഐപി52 വാട്ടര്‍ റെസിസ്റ്റന്‍സും ഉണ്ടെന്നു കമ്പനി പറയുന്നു. 

എന്നാല്‍ ഫോണിന്‍റെ കുറ‌ഞ്ഞ മോഡല്‍ നോട്ട് 8 ല്‍ എത്തിയാല്‍ പ്രോ മോഡലിനെക്കാള്‍ കുറഞ്ഞ പ്രത്യേകതകളാണ് ഉള്ളത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 665 പ്രോസസറും 6 ജിബി വരെ റാമും 128 ജിബി വരെ സംഭരണശേഷിയുമുള്ള മോഡലുകളാണ് ഇറക്കിയിരിക്കുന്നത്. ഈ മോഡലിന് 6.39-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഫോണിന്‍റെ ഇന്ത്യന്‍ ലോഞ്ചിംഗ് ഉടന്‍ പ്രഖ്യാപിക്കപ്പെടും എന്നാണ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios