കാത്തിരുന്ന റെഡ്മി നോട്ട് 8 ആമസോണില്‍ ഫ്ലാഷ് സെയിലായി എത്തി. ഇനി വീണ്ടും നവംബര്‍ 12ന് ഉച്ചയ്ക്ക് 12 മണിക്ക് എത്തും. മികച്ച വരവേല്‍പ്പാണ് ഈ ഫോണിനു ലഭിച്ചത്. ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രത്യേകത, പുറമേ 48 എംപി റെസല്യൂഷന്‍ ക്യാമറ എന്ന മഹാവിശേഷണവും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഒപ്റ്റിമൈസ്ഡ് ബാറ്ററിയും അതിവേഗ ചാര്‍ജിങ്ങുമൊക്കെ ഇതിനു കൂടുതല്‍ കരുത്തുപകരും. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനിലെത്തുന്ന ഇതിന് പ്രധാനമായും രണ്ടു വേരിയന്റുകളാണുള്ളത്. 

നാല് ജിബി റാമും 64 ജിബി സ്‌റ്റോറേജ് സ്‌പേസും സഹിതം 9,999 രൂപയ്ക്കും 6ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പേസും സഹിതം 12,999 രൂപയ്ക്കും ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആയ ആമസോണില്‍ ലഭ്യമാക്കിയിരിക്കുന്നു. സ്‌പേസ് മൂണ്‍, മൂണ്‍ലൈറ്റ് വൈറ്റ്, നെപ്ട്യൂണ്‍ ബ്ലൂ, കോസ്മിക്ക് പര്‍പ്പിള്‍ എന്നിങ്ങനെ നാലു കളറുകളില്‍ ഈ സ്മാര്‍ട്ട് ഫോണ്‍ ലഭിക്കും. ആമസോണില്‍ സെയില്‍ ഓഫര്‍ ആരംഭിച്ചിട്ടുണ്ട്. 1120 ജിബി നാല് ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങ്ങും എയര്‍ടെല്‍ സബ്‌സ്‌ക്രൈബര്‍ക്കു ലഭിക്കും.

6.3 ഇഞ്ച് എഫ്എച്ച്ഡി, ഐപിഎല്‍എസ് എല്‍സിഡി പാനലിലാണ് ഫോണ്‍ എത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ 665 ചിപ്‌സെറ്റിലാണ് ഇതിന്റെ നിര്‍മ്മിതി. ക്വാഡ് ക്യാമറ സെറ്റപ്പിലാണ് നോട്ട് 8 എത്തുന്നത്. 48 എംപി പ്രൈമറി സെന്‍സറില്‍ വൈഡ് ആംഗിള്‍, മാക്രോ, ടെലിഫോട്ടോ എന്നിവയ്ക്കായി 8എംപി, രണ്ട് എംപിയുടെ രണ്ടു ക്യാമറ എന്നിവ നല്‍കിയിരിക്കുന്നു.

 13 എംപി സെല്‍ഫി ക്യാമറയില്‍ നിരവധി ബ്യൂട്ടിഫൈയിങ് ഫില്‍ട്ടറുകള്‍ നല്‍കിയിരിക്കുന്നു. 4000 എംഎഎച്ച് ബാറ്ററി 18വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിങ് നല്‍കുന്നു. ടൈപ്പ് സി പോര്‍ട്ട് ആണ് ഇതിനു ഷവോമി നല്‍കിയിരിക്കുന്നത്. അലക്‌സാ ഇന്റഗ്രേഷനോടു കൂടിയെത്തുന്ന ഇതില്‍ ആന്‍ഡ്രോയിഡ് 10 അപ്‌ഡേഷനും ഉടനെയുണ്ടാവും.

"