സാംസങിന്‍റെ സ്സെഡ് ഫോള്‍ഡ് 7, സ്സെഡ് ഫ്ലിപ് 7, എസ്25 അള്‍ട്രാ, എസ്24 എഫ്ഇ, എ56 തുടങ്ങിയ പ്രീമിയം ഗാലക്‌സി സ്‌മാര്‍ട്ട്ഫോണുകള്‍ക്ക് 53 ശതമാനം വരെ കിഴിവ് ഫാബ് ഗ്രാബ് ഫെസ്റ്റില്‍ ലഭിക്കും. ഗാലക്‌സി ഫോണുകള്‍ക്ക് 53 ശതമാനം വരെ കിഴിവാണ് സവിശേഷത. 

കൊച്ചി: ഫാബ് ഗ്രാബ് ഫെസ്റ്റിലൂടെ (Fab Grab Fest) സ്‌മാര്‍ട്ട്ഫോണുകള്‍, ടിവികള്‍, ഫ്രിഡ്‌ജുകള്‍, വാഷിങ് മെഷീനുകള്‍, ലാപ്ടോപ്പുകള്‍, എസി, മോണിറ്ററുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ഗാഡ്‌ജറ്റുകള്‍ക്കും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് സാംസങ്. ഈ വില്‍പനക്കാലത്ത് സാംസങ് ഉത്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാകും. എസി, ടിവി, മോണിറ്റര്‍ തുടങ്ങിയവയ്ക്ക് പുതിയ ജിഎസ്‌ടി ഇളവിലുള്ള ആനുകൂല്യങ്ങളും ലഭ്യമാകും.

വന്‍ ഓഫറുകളുമായി ഫാബ് ഗ്രാബ് ഫെസ്റ്റ്

സാംസങിന്‍റെ സ്സെഡ് ഫോള്‍ഡ് 7, സ്സെഡ് ഫ്ലിപ് 7, എസ്25 അള്‍ട്രാ, എസ്24 എഫ്ഇ, എ56 തുടങ്ങിയ പ്രീമിയം ഗാലക്‌സി സ്‌മാര്‍ട്ട്ഫോണുകള്‍ക്ക് 53 ശതമാനം വരെ കിഴിവ് ഫാബ് ഗ്രാബ് ഫെസ്റ്റില്‍ ലഭിക്കും. കൂടാതെ 12,000 രൂപവരെ ബാങ്ക് കിഴിവും ലഭ്യമാകും. ഗാലക്‌സി ബുക്ക് 5 പ്രോ 360, ഗാലക്‌സി ബുക്ക് 5, ബുക്ക് 4 സീരീസുകള്‍ എന്നിവയ്‌ക്ക് 59 ശതമാനം വരെ കിഴിവും 17,490 രൂപ വരെ ബാങ്ക് ഓഫറുകളും ഫാബ് ഗ്രാബ് വില്‍പനയില്‍ ലഭിക്കും.

ക്യുഎല്‍ഇഡി ഉള്‍പ്പെടെ നിരവധി സാംസങ് ടിവികളില്‍ 51 ശതമാനം വരെ വിലകിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത മോഡലുകളില്‍ സൗജന്യ സൗണ്ട്ബാറുകളോ, അല്ലെങ്കില്‍ മറ്റൊരു ടിവിയോ ലഭിക്കും. 5000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 30 മാസം വരെ ഫ്ളെക്‌സിബിള്‍ ഇഎംഐ ഓപ്ഷനുകള്‍, 3 വര്‍ഷത്തെ വാറന്‍റി എന്നിവയിലൂടെയും ടെലിവിഷനുകള്‍ വാങ്ങിക്കാം.

മറ്റ് ഉപകരണങ്ങളുടെ കിഴിവുകള്‍

ഫാബ് ഗ്രാബ് ഫെസ്റ്റില്‍ ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ കംപ്രസ്സറിന് 46 ശതമാനം വരെ കിഴിവാണ് മറ്റൊരു ആകര്‍ഷണം. 20 വര്‍ഷത്തെ വാറണ്ടിയും ഉള്ള റഫ്രിജറേറ്ററുകളും പ്രത്യേക വില്‍പനയില്‍ ലഭ്യമാണ്. വാഷിങ് മെഷീനുകള്‍ക്ക് 48 ശതമാനം വരെ ഓഫര്‍, എസി മോഡലുകള്‍ക്ക് 48 ശതമാനം വരെ ഓഫര്‍, 5-സ്റ്റാര്‍ മോഡലുകളില്‍ സൗജന്യ ഇന്‍സ്റ്റലേഷന്‍, മൈക്രോവേവുകള്‍ക്ക് 39 ശതമാനം വരെ ഓഫര്‍, കൂടാതെ 10 വര്‍ഷത്തെ വാറന്‍റി എന്നിവയും ലഭിക്കും. പ്രമുഖ ബാങ്ക് കാര്‍ഡുകളില്‍ 27.5 ശതമാനം വരെ ക്യാഷ്ബാക്ക് (55,000 രൂപ വരെ). 30 മാസം വരെ ഇഎംഐ ഓപ്ഷനുകള്‍ എന്നിവയും പ്രഖ്യാപിച്ചു. 1,290 രൂപ മുതല്‍ പ്രതിമാസ ഇഎംഐ ആരംഭിക്കുന്ന പ്രത്യേക പദ്ധതികളാണ് ഈ വില്‍പനക്കാലത്തുള്ളത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്