Asianet News MalayalamAsianet News Malayalam

സാംസങ്ങ് ഗാലക്‌സി എ 41 വരുന്നു; ചിത്രങ്ങളും സ്‌പെസിഫേഷനും പുറത്ത്, വിവരങ്ങളിങ്ങനെ

ഫോണിന്റെ പിന്‍ ക്യാമറ സജ്ജീകരണം മുമ്പ് സാംസങ് ഗാലക്‌സി എ 40 ല്‍ കണ്ടതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ വര്‍ഷത്തെ ഫോണില്‍ നിന്ന് വ്യത്യസ്തമായി, പുതിയ ഫോണ്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരിച്ച് പിന്നിലുണ്ട്. പ്രൈമറി ലെന്‍സ് 48 മെഗാപിക്‌സലാണ്

samsung plans about budget phone galaxy a 41
Author
Delhi, First Published Mar 2, 2020, 6:52 PM IST

ദില്ലി: 2020ലെ ആദ്യ ബജറ്റ് സെഗ്‌മെന്റ് ഫോണായ ഗാലക്‌സി എം 31 സാംസങ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ വര്‍ഷം രണ്ടാമത്തെ ബജറ്റ് സെഗ്‌മെന്റ് ഫോണ്‍ ഉടനെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഗാലക്‌സി എ 40 ന്റെ പിന്‍ഗാമിയാണിതെന്ന് കരുതപ്പെടുന്നു. ഈ ഫോണിനെ ഗാലക്‌സി എ 41 എന്നാണ് വിളിക്കുന്നത്. 6.1 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫിനിറ്റി യു ഡിസ്‌പ്ലേ പായ്ക്ക് ചെയ്യാമെന്നതുള്‍പ്പെടെ, സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ചുള്ള നിര്‍ണായക വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഒണ്‍ലീക്‌സ് പറയുന്നു.

ഇവരുടെ പുതിയ റെന്‍ഡറുകള്‍ ഇപ്പോള്‍ ലീക്കായിട്ടുണ്ട്. അതു പ്രകാരം, 25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും പാനലിനുണ്ട്. ഈ റെന്‍ഡറുകള്‍ ഫോണിന്റെ പുറകുവശത്തെ ഒരു കാഴ്ചയും കാണിക്കുന്നു, ഫോണിന്റെ പിന്‍ ക്യാമറ സജ്ജീകരണം മുമ്പ് സാംസങ് ഗാലക്‌സി എ 40 ല്‍ കണ്ടതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.

കഴിഞ്ഞ വര്‍ഷത്തെ ഫോണില്‍ നിന്ന് വ്യത്യസ്തമായി, പുതിയ ഫോണ്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരിച്ച് പിന്നിലുണ്ട്. പ്രൈമറി ലെന്‍സ് 48 മെഗാപിക്‌സലാണ്. പട്ടികയിലെ രണ്ടാമത്തെ ക്യാമറ 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയാണെന്ന് പറയപ്പെടുന്നു. ക്യാമറകളുടെ വിന്യാസം ഗാലക്‌സി എസ് 20 സീരീസില്‍ നമ്മള്‍ കണ്ടതിനോട് വളരെ സാമ്യമുള്ളതായി തോന്നുന്നു എന്നതാണ് ശ്രദ്ധേയം. ചാര്‍ജിംഗിനായി യുഎസ്ബിസി പോര്‍ട്ടിനൊപ്പം 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് ലഭിക്കുമെന്നും ഫോണില്‍ കാണിച്ചിരിക്കുന്നു.

എന്നാലിതില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ടെന്ന് തോന്നുന്നില്ല, അതുവഴി ഫോണ്‍ അണ്ടര്‍ ഡിസ്‌പ്ലേ സ്‌കാനറുമായി വരാമെന്ന് സൂചന നല്‍കുന്നു. ഇതിന്, ബജറ്റ്മിഡ് റേഞ്ച് എക്‌സിനോസ് ചിപ്‌സെറ്റ് ലഭിക്കുമെന്നുറപ്പാണ്. എന്നാല്‍ മാറ്റങ്ങള്‍ക്കനുസൃതമായി ഗാലക്‌സി എ 41-ല്‍ കോള്‍ഡ് മീഡിയടെക് ഹീലിയോ പി 65 ചിപ്‌സെറ്റിനൊപ്പം 4 ജിബി റാമും ആന്‍ഡ്രോയിഡ് 10 ഉം വന്നാലും അത്ഭുതപ്പെടേണ്ടതില്ല.

Follow Us:
Download App:
  • android
  • ios