ആത്മനിർഭർ പദ്ധതിയുടെ ഭാ​ഗമായി ഇന്ത്യയിൽ തന്നെ ഉത്പാദനം നടത്താൻ വൻകിട മൊബൈൽ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്ന നടപടിയായിരിക്കും ഇതെന്നാണ് കേന്ദ്രം കരുതുന്നത്. 

ദില്ലി: വിദേശനിർമിത സ്മാർട്ട് ഫോ​ണു​ക​ളു​ടെ പാർട്സുകൾക്കും മൊ​ബൈ​ൽ ചാ​ർ​ജ​റി​നും ക​സ്റ്റം​സ് ഡ്യൂ​ട്ടി ഉ​യ​ർ​ത്താ​ൻ ബ​ജ​റ്റി​ൽ തീ​രു​മാ​നം. ഈ സാഹചര്യത്തിൽ രാജ്യത്ത് സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​ടെ വി​ല കൂ​ടും. ആ​ഭ്യ​ന്ത​ര ഇ​ല​ക്ട്രോ​ണി​ക് ഉ​ത്പാ​ദ​നം മെച്ചപ്പെടുത്തുന്നതിനു വേ​ണ്ടി​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ധ​ന​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. ഇതോടെ വിദേശ നിർമ്മിത സ്മാർട്ട് ഫോണുകൾക്കും ചാർജറുകൾക്കും വില കൂടും. 

ആത്മനിർഭർ പദ്ധതിയുടെ ഭാ​ഗമായി ഇന്ത്യയിൽ തന്നെ ഉത്പാദനം നടത്താൻ വൻകിട മൊബൈൽ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്ന നടപടിയായിരിക്കും ഇതെന്നാണ് കേന്ദ്രം കരുതുന്നത്. അതേ സമയം മുൻനിര മോഡലുകൾ പോലും ഇപ്പോൾ ഫോൺ ബോക്സിൽ നിന്നും ചാർജർ ഒഴിവാക്കുന്ന രീതിയിലേക്ക് മാറുന്നത് കൂടി മുൻകൂട്ടി കണ്ടാണ് ചാർജറിന്റെ കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിച്ചത്.