Asianet News MalayalamAsianet News Malayalam

സ്വകാര്യ വിവരങ്ങൾ അടങ്ങിയ മൊബൈല്‍ നഷ്ടപ്പെട്ടോ? ഉടന്‍ ചെയ്യേണ്ടത് ഇത്ര മാത്രം

ഇറേസ് ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്.

Things To Do Immediately If You Lost Your mobile Phone joy
Author
First Published Aug 22, 2023, 5:58 AM IST

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് കേരളാ പൊലീസ്. ആദ്യം പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ പരാതി നല്‍കുക. പരാതിയില്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കൃത്യമായി രഖപ്പെടുത്തേണ്ടതാണ്. തുടര്‍ന്ന്, സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണില്‍ ഉപയോഗിച്ച സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കണമെന്നാണ് പൊലീസ് നിര്‍ദേശം. ഇത് നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സാധിക്കുമെന്ന് പൊലീസ് പറയുന്നു. നഷ്ടമായ ഫോണില്‍ സ്വകാര്യ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്കുതന്നെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നും പൊലീസ് വിശദീകരിക്കുന്നു.

കേരളാ പൊലീസ് കുറിപ്പ്: 'നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ നിങ്ങള്‍ക്ക് പരാതി നല്‍കാം. പരാതിയില്‍ ഫോണിന്റെ IMEI നമ്പര്‍  കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടര്‍ന്ന്, സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇത് ഉപകരിക്കും. '

'സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങള്‍ നഷ്ടമായ ഫോണില്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്കു തന്നെ ഡിലീറ്റ് ചെയ്യാന്‍ കഴിയും. https://www.google.com/android/find/ എന്ന ഗൂഗിള്‍ ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന  അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈ പേജില്‍ ലോഗിന്‍ ചെയ്യുക. ഫോണ്‍ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പേജില്‍ കാണാന്‍ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ച ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിരുന്നാല്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ. ബാങ്ക് അക്കൗണ്ട്, പാസ്വേഡ് എന്നിവ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍  ഫോണില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ നിങ്ങളെ ഓര്‍മിപ്പിക്കുന്നു.'

  കെഎസ്ഇബി ഓഫീസിലെ മരങ്ങളുടെ തൈകൾ വെട്ടി കർഷകൻ; വാഴക്കൈ മുറിച്ചതിന്റെ പ്രതിഷേധമെന്ന് വിശദീകരണം  
 

Follow Us:
Download App:
  • android
  • ios