Asianet News MalayalamAsianet News Malayalam

മികച്ച ബാറ്ററി, 50 എംപിയുടെ മുന്‍ക്യാമറ, സെല്‍ഫി ചീറിക്കാന്‍ വിവോ ടി3 അള്‍ട്ര ഇന്ത്യയില്‍; വിലയും ഫീച്ചറുകളും

5,500 എംഎഎച്ചിന്‍റെ മികച്ച ബാറ്ററിയാണ് വിവോ ടി3 അള്‍ട്രയുടെ കരുത്ത്

Vivo T3 Ultra with 5500mAh battery launched in india here is the price and specifications
Author
First Published Sep 13, 2024, 10:09 AM IST | Last Updated Sep 13, 2024, 10:15 AM IST

ദില്ലി: ചൈനീസ് ബ്രാന്‍ഡായ വിവോയുടെ പുതിയ ടി3 അള്‍ട്ര ഇന്ത്യയില്‍ പുറത്തിറക്കി. 1.5 റെസലൂഷനിലുള്ള കര്‍വ്‌ഡ് അമോല്‍ഡ് ഡിസ്‌പ്ലെയിലാണ് ഫോണിന്‍റെ വരവ്. മീഡിയടെക് ഡൈമന്‍സിറ്റി 9200+ ചിപ്സെറ്റിലാണ് വിവോ ടി3 അള്‍ട്രയുടെ നിര്‍മാണം.

5,500 എംഎഎച്ചിന്‍റെ മികച്ച ബാറ്ററിയാണ് വിവോ ടി3 അള്‍ട്രയുടെ കരുത്ത്. 80 വാട്ട്‌സിന്‍റെ ഫാസ്റ്റ് ചാര്‍ജിംഗ് വേഗതയാര്‍ന്ന ചാര്‍ജിംഗും ഉറപ്പുനല്‍കും. ഫണ്‍ടച്ച് ഒഎസ് 14 അടിസ്ഥാനത്തിലുള്ള ആന്‍ഡ‍്രോയ്ഡ് 14ലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. വിവോ വി40ല്‍ വരുന്ന അതേ ചിപ്സെറ്റിലാണ് നിര്‍മാണം. അമോല്‍ഡ് ഡിസ്‌പ്ലെ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉറപ്പുനല്‍കുന്നു. ഡുവല്‍ റിയര്‍ ക്യാമറ സെറ്റപ്പിലാണ് ഫോണ്‍ വരുന്നത്. 50 മെഗാപിക്‌സലിന്‍റെ ഐഎംഎക്‌സ്921 പ്രൈമറി ക്യാമറയാണ് പ്രധാന ആകര്‍ഷണം. എട്ട് എംപിയുടെ വൈഡ്-ആംഗിള്‍ ക്യാമറയും ഉള്‍പ്പെടുന്നു. മുന്‍വശത്ത് സെല്‍ഫിക്കായി 50 എംപിയുടെ ഓട്ടോഫോക്കസ് ക്യാമറ വരുന്നതാണ് വിവോ ടി3യെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത്. 

ബ്ലൂടൂത്ത് 5.3, 5ജി, ജിപിഎസ്, എഫ്എം റേഡിയോ, ഗലീലിയോ, വൈഫൈ. ജിഎന്‍എസ്എസ്, യുഎസ്‌ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍. അക്‌സെലെറോമീറ്റര്‍, ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, ഇ-കോംപാസ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. പൊടിയില്‍ നിന്നും ജലത്തില്‍ നിന്നുമുള്ള സംരക്ഷണത്തിന് ഐപി-68 റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. 5,500 എംഎഎച്ച് ബാറ്ററിയില്‍ 65 മണിക്കൂറിലേറെ മ്യൂസിക് പ്ലേബാക്കാണ് വിവോ അവകാശപ്പെടുന്നത്. 

8 ജിബി റാമും 128 ജിബി സ്റ്റേറേജും വരുന്ന മോഡലിന് 31,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 33,999 രൂപയും 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 35,999 രൂപയുമാകും. രണ്ട് നിറങ്ങളിലുള്ള ഫോണിന്‍റെ വില്‍പന സെപ്റ്റംബര്‍ 19ന് രാത്രി ഏഴ് മണിക്ക് ആരംഭിക്കും. ഫ്ലിപ്‌കാര്‍ട്ട്, വിവോ ഇ-സ്റ്റോര്‍, റീടെയ്‌ല്‍ ഓട്ട്‌ലറ്റുകള്‍ എന്നിവ വഴിയാണ് വില്‍പന. 

Read more: ഇന്‍റര്‍നെറ്റില്ലാതെ യുപിഐ പേയ്‌മെന്‍റ് ചെയ്യാം; കുഞ്ഞന്‍ വിലയില്‍ എച്ച്എംഡിയുടെ സിംപിള്‍ ഫോണുകളെത്തി    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios